Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RubberBoard

റ​ബ​ര്‍ വി​ല കു​തി​ക്കു​ന്നു

കോ​ട്ട​യം: റ​ബ​ര്‍ വി​ല കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന​ലെ ആ​ര്‍എ​സ്എ​സ് നാ​ലി​ന് 283 രൂ​പ​യ്ക്കു​വ​രെ വ്യാ​പാ​രം ന​ട​ന്നു.

ലാ​റ്റ​ക്‌​സ് കി​ലോ​യ്ക്ക് 255 രൂ​പ​യ്ക്കാ​ണു ക​ച്ച​വ​ടം അ​വ​സാ​നി​ച്ച​ത്. കു​റ​ഞ്ഞ​ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ല മു​ന്നൂ​റ് ക​ട​ക്കു​മെ​ന്നാ​ണു വി​പ​ണി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന. ഷീ​റ്റ് റ​ബ​റി​നും ലാ​റ്റ​ക്‌​സി​നും റി​ക്കാ​ര്‍ഡ് വി​ല​യ്ക്കാ​ണു വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

റ​ബ​ര്‍ ബോ​ര്‍ഡ് വി​ല​യി​ല്‍നി​ന്നു മൂ​ന്നു രൂ​പ കൂ​ട്ടി​യാ​ണ് ഇ​ന്ന​ലെ വ്യാ​പാ​രി​ക​ള്‍ ച​ര​ക്കെ​ടു​ത്ത​ത്. ആ​ര്‍എ​സ്എ​സ് നാ​ലി​നു 310 രൂ​പ വ​രെ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. പ്ര​ധാ​ന റ​ബ​ര്‍ ഉ​ത്പാ​ദ​ക രാ​ജ്യ​മാ​യ താ​യ്‌​ല​ന്‍ഡ്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​ത്പാ​ദ​ന​ക്കു​റ​വ് അ​ന്താ​രാ​ഷ്ട്ര വി​ല ഉ​യ​രു​ന്ന​തി​നു കാ​ര​ണ​മാ​യി.

ഒ​ട്ടു​പാ​ല്‍ വി​ല​യും കു​തി​ക്കു​ക​യാ​ണ്. 166 രൂ​പ​യ്ക്കു​വ​രെ വ്യാ​പാ​രി​ക​ള്‍ ക​ര്‍ഷ​ക​രി​ല്‍നി​ന്ന് ഒ​ട്ടു​പാ​ല്‍ വാ​ങ്ങു​ന്നു​ണ്ട്, 180 രൂ​പ​യ്ക്കു വ​രെ​യാ​ണ് വ്യാ​പാ​രി​ക​ള്‍ വി​ല്‍ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നം ഉ​ത്പാ​ദ​ന​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ച്ച​താ​യി ക​ര്‍ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ച്ച തോ​ട്ട​ങ്ങ​ളി​ലും ഉ​ത്പാ​ദ​നം കു​റ​വാ​ണ്.

തു​ട​ര്‍ച്ച​യാ​യ മ​ഴ​യാ​യ​തി​നാ​ല്‍ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളു​ടെ എ​ണ്ണ​വും ക​ര്‍ഷ​ക​രു​ടെ എ​ണ്ണ​വും കു​റ​വാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ തോ​ട്ട​ങ്ങ​ളി​ല്‍ ടാ​പ്പിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണു ക​ര്‍ഷ​ക​സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം 17നാ​ണ് ആ​ര്‍എ​സ്എ​സ് നാ​ലി​നു വി​ല കി​ലോ​ഗ്രാ​മി​ന് 276 രൂ​പ​യി​ല്‍ എ​ത്തി​യ​ത്. 30ന് 268 ​രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ വി​ല വീ​ണ്ടും ഉ​യ​രു​ക​യാ​യി​രു​ന്നു. ആ​ര്‍എ​സ്എ​സ് നാ​ലി​ന് 280 രൂ​പ​യും അ​ഞ്ചി​ന് 276 രൂ​പ​യു​മാ​ണ് റ​ബ​ര്‍ ബോ​ര്‍ഡ് ഇ​ന്ന​ലെ ന​ല്‍കി​യ വി​ല.

Latest News

Corehub Up