Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RubyJubilee

ജീ​സ​സ് യൂ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ നി​മി​ഷം

നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​മുന്പ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ണ്ണി​​​​ൽ, യു​​​​വ​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ തെ​​​​ളി​​​​ഞ്ഞ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ചെ​​​​റു​​​​നാ​​​​ളം-​​ ‘ജീ​​​​സ​​​​സ് യൂ​​​​ത്ത്’ ഇ​​​​ന്നു ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​കാ​​​​ശം പ​​​​ക​​​​രു​​​​ന്ന ആ​​​​ത്മീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യി വ​​​​ള​​​​ർ​​​​ന്നു.

ആ ​​​​യാ​​​​ത്ര​​​​യ്ക്ക് സാ​​​​ക്ഷി​​​​യാ​​​​യി, ജീ​​​​സ​​​​സ് യൂ​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും മ​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത അ​​​​പൂ​​​​ർ​​​​വ നി​​​​മി​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ. ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ, റോ​​​​മി​​​​ൽ ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന ജീ​​​​സ​​​​സ് യൂ​​​​ത്ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ട് സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

42 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ച ഈ ​​​​ ‘പേ​​പ്പ​​​​ൽ ഓ​​​​ഡി​​​​യ​​​​ൻ​​​​സ്’, ജീ​​​​സ​​​​സ് യൂ​​​​ത്തി​​​​ന്‍റെ നാ​​​​ലു​​​​ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ നീ​​​​ണ്ട വി​​​​ശ്വാ​​​​സ​​​​യാ​​​​ത്ര​​​​യി​​​​ലെ അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ അ​​​​ധ്യാ​​​​യ​​​​മാ​​​​യി. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു കൈ​​​​മാ​​​​റി.

1985-ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ രൂ​​​​പം​​​​കൊ​​​​ണ്ട ജീ​​​​സ​​​​സ് യൂ​​​​ത്ത്, യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യും സു​​​​വി​​​​ശേ​​​​ഷ​​​​ പ്ര​​​​ഘോ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വ​​​​ള​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഭാ​​​​ഷ​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​തി​​​​രു​​​​ക​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്ന്, വ്യ​​​​ത്യ​​​​സ്ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ക്രി​​​​സ്തു​​​​വി​​​​ൽ ഒ​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യി വ​​​​ള​​​​ർ​​​​ന്നു.

റൂ​​​​ബി ജൂ​​​​ബി​​​​ലി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി റോ​​​​മി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സ​​​​മ്മേ​​​​ള​​​​നം ഈ ​​​​വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ നേ​​​​ർ​​​​സാ​​​​ക്ഷ്യ​​​​വും വി​​​​ശ്വാ​​​​സ​​​​യാ​​​​ത്ര​​​​യു​​​​ടെ ആ​​​​ഗോ​​​​ള​​​​വ്യാ​​​​പ്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​തു​​​​മാ​​​​യി.

Latest News

Corehub Up