Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RuinedJob

മടുത്തുതുടങ്ങി ഈ നശിച്ച തൊഴില്‍... ഡോക്‌ടറുടെ വൈകാരിക കുറിപ്പ്

കോ​​​ഴി​​​ക്കോ​​​ട്: മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ആ​​​ന്‍ജി​​​യോ​​​ഗ്രാ​​​മി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സ​​​ങ്കീ​​​ര്‍ണ​​​ത​​​യെ തു​​​ട​​​ര്‍ന്ന് രോ​​​ഗി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍ സൂ​​​പ്ര​​​ണ്ടി​​​ന് പ​​​രാ​​​തി ന​​​ല്‍കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ വൈ​​​കാ​​​രി​​​ക കു​​​റി​​​പ്പു​​​മാ​​​യി കാ​​​ര്‍ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​രാ​​​ജേ​​​ഷ് ഗോ​​​പാ​​​ല​​​ന്‍ നാ​​​യ​​​ര്‍.

ഫെ​​​യ്‌​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​ന്‍റെ പൂ​​​ര്‍ണ​​​രൂ​​​പം:

"ദ്രോ​​​ഹി​​​ക​​​ളു​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ളെ​​​ക്കാ​​​ള്‍ ശ​​​ക്ത​​​മാ​​​യ​​​ത് അ​​​വ​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ന​​​ന്ദി​​​കേ​​​ടാ​​​യി​​​രു​​​ന്നു. അ​​​ത് അ​​​വ​​​നെ പൂ​​​ര്‍ണ​​​മാ​​​യും ത​​​ള​​​ര്‍ത്തി​​​ക്ക​​​ള​​​ഞ്ഞു. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ആ ​​​ശ​​​ക്ത​​​മാ​​​യ ഹൃ​​​ദ​​​യം ത​​​ക​​​ര്‍ന്നു​​​പോ​​​യ​​​ത്...’’ മാ​​​ക്ബ​​​ത്തി​​​ല്‍ ഷേ​​​ക്സ്പി​​​യ​​​റി​​​ന്‍റെ വ​​​രി​​​ക​​​ളാ​​​ണ്.

രോ​​​ഗി​​​ക​​​ളു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും ന​​​ന്ദി​​​കേ​​​ട് ചി​​​ല​​​പ്പോ​​​ള്‍ ന​​​മ്മെ ത​​​ള​​​ര്‍ത്തി​​​ക്ക​​​ള​​​യും. കേ​​​ര​​​ള​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ആ​​​ന്‍ജി​​​യോ​​​ഗ്രാ​​​മും മ​​​റ്റു ചി​​​കി​​​ത്സ​​​ക​​​ളും ന​​​ല്‍കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്. ഹൃ​​​ദ്രോ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​ന്ന​​​ല്ല മെ​​​ഡി​​​ക്ക​​​ല്‍ രം​​​ഗ​​​ത്തെ ഏ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​യും ചി​​​കി​​​ത്സ​​​ക​​​ള്‍ അ​​​പ​​​ക​​​ടം നി​​​റ​​​ഞ്ഞ​​​താ​​​ണ്. കോം​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് ഇ​​​ല്ലാ​​​ത്ത ഒ​​​രു ചി​​​കി​​​ത്സ​​​യും പ​​​രി​​​ശോ​​​ധ​​​ന​​​യും ഇ​​​ല്ല.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​ന്‍ജി​​​യോ​​​ഗ്രാ​​​മി​​​ന് വി​​​ധേ​​​യ​​​നാ​​​യ ഒ​​​രു രോ​​​ഗി​​​ക്ക് നാ​​ല് ബ്ലോ​​​ക്കു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു, ബൈ​​​പാ​​​സ് സ​​​ര്‍ജ​​​റി ആ​​​വ​​​ശ്യ​​​മാ​​​യ രോ​​​ഗി. ആ​​​ന്‍ജി​​​യോ​​​ഗ്രാം ക​​​ഴി​​​ഞ്ഞു ക​​​ത്തീ​​​റ്റ​​​ര്‍ വ​​​ല​​​തു​​​കൈ​​യി​​ലെ റേ​​​ഡി​​​യ​​​ല്‍ ധ​​​മ​​​നി​​​യി​​​ല്‍ മ​​​ട​​​ങ്ങി തി​​​രി​​​കെ എ​​​ടു​​​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത സ്ഥി​​​തി​​​യി​​​ല്‍ ആ​​​യി.

ഞാ​​​ന്‍ ത​​​ന്നെ ക​​​യ​​​റി പ​​​ല ടെ​​​ക്നി​​​ക്കു​​​ക​​​ളും ചെ​​​യ്തെ​​​ങ്കി​​​ലും ക​​​ത്തീ​​​റ്റ​​​ര്‍ തി​​​രി​​​കെ എ​​​ടു​​​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ വ​​​ന്നു. കാ​​​ര്‍ഡി​​​യാ​​​ക് സ​​​ര്‍ജ​​​റി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ വ​​​ന്നു ര​​​ക്ത​​​ധ​​​മ​​​നി തു​​​റ​​​ന്നു ക​​​ത്തീ​​​റ്റ​​​ര്‍ പു​​​റ​​​ത്തെ​​​ടു​​​ത്തു.
ബൈ​​​പാ​​​സ് സ​​​ര്‍ജ​​​റി​​​ക്കു​​​വേ​​​ണ്ടി 900ല്‍ ​​​കൂ​​​ടു​​​ത​​​ല്‍ രോ​​​ഗി​​​ക​​​ള്‍ കാ​​​ര്‍ഡി​​​യാ​​​ക് സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കാ​​​ത്തു​​​നി​​​ല്‍ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഈ ​​​രോ​​​ഗി​​​ക്ക് ലെ​​​ഫ്റ്റ് മെ​​​യി​​​ന്‍ ധ​​​മ​​​നി​​​യി​​​ല്‍ ബ്ലോ​​​ക്ക് ഉ​​​ള്ള​​​തി​​​നാ​​​ല്‍ സ​​​ര്‍ജ​​​റി ഡേ​​​റ്റ് നേ​​​ര​​​ത്തെ ആ​​​ക്ക​​​ണം എ​​​ന്ന് ഹൃ​​​ദ്രോ​​​ഗ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യോ​​​ട് ഞാ​​​ന്‍ പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​ന്ന് സൂ​​​പ്ര​​​ണ്ട് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നു രോ​​​ഗി​​​യു​​​ടെ ഭാ​​​ര്യ​​​യു​​​ടേ​​​താ​​​യ പ​​​രാ​​​തി വ​​​ന്നി​​​രി​​​ക്കു​​​ന്നു, കോം​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വ​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന്. ഒ​​​രു ആ​​​ന്‍ജി​​​യോ​​​ഗ്രാം ചെ​​​യ്യു​​​മ്പോ​​​ള്‍ മ​​​ര​​​ണം വ​​​രെ​​​യു​​​ള്ള കോം​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് വ​​​രാം എ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ക​​​ണ​​​ക്കു​​​ക​​​ള്‍ പു​​​സ്ത​​​ക​​​ത്തി​​​ല്‍ എ​​​ഴു​​​തി വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​ണ് താ​​​ഴെ കാ​​​ണു​​​ന്ന​​​ത്. അ​​​തി​​​ല്‍ ര​​​ക്ത​​​ധ​​​മ​​​നി​​​യു​​​ടെ കോം​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് 0.43% എ​​​ന്ന് കാ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് വാ​​​യി​​​ക്കു​​​ക.

ഡോ​​​ക്ട​​​ര്‍മാ​​​ര്‍ ആ​​​രും വീ​​​ട്ടി​​​ല്‍നി​​​ന്ന് ഇ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ ഇ​​​ന്ന് ഞാ​​​ന്‍ ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​നെ ത​​​ട്ടി​​​യി​​​ട്ടേ വ​​​രൂ എ​​​ന്ന് ഭാ​​​ര്യ​​​യോ​​​ട് പ​​​റ​​​ഞ്ഞി​​​ട്ട​​​ല്ല വ​​​രു​​​ന്ന​​​ത്. കോം​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും ആ​​​ര്‍ക്കും വ​​​രാം. അ​​​ത് അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ട് ആ​​​രും വ​​​രു​​​ത്തി​​വ​​യ്ക്കു​​​ന്ന​​​ത​​​ല്ല. കോം​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് ഇ​​​ല്ലാ​​​ത്ത ഒ​​​രു ചി​​​കി​​​ത്സ​​​യും ഓ​​​പ്പ​​​റേ​​​ഷ​​​നും മെ​​​ഡി​​​ക്ക​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​ല്ല എ​​​ന്ന് എ​​​ല്ലാ​​​വ​​​രും ഓ​​​ര്‍ക്കു​​​ക.

പ്രൈ​​​വ​​​റ്റ് പ്രാ​​​ക്ടീ​​​സ് ചെ​​​യ്യാ​​​തെ, ആ​​​രു​​​ടെ കൈ​​യി​​​ല്‍ നി​​​ന്നും ന​​​യാ പൈ​​​സ വാ​​​ങ്ങാ​​​തെ രാ​​​വി​​​ലെ എ​​ട്ടു മു​​​ത​​​ല്‍ ഇ​​​വി​​​ടെ വ​​​ന്നു ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് കി​​​ട്ടു​​​ന്ന ഇ​​​തു​​​പോ​​​ലെ​​​യു​​​ള്ള മ​​​നോ​​​ഹ​​​ര​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ചി​​​ല​​​പ്പോ​​​ള്‍ എ​​​നി​​​ക്ക് എ​​​ന്നോ​​​ടു​​​ത​​​ന്നെ പു​​​ച്ഛം ഉ​​​ണ്ടാ​​​ക്കും, എ​​ന്‍റെ പി​​​ള്ളേ​​​ര് ചോ​​​ദി​​​ക്കു​​​ന്ന​​തു​​പോ​​​ലെ നി​​​ര്‍ത്തി​​​യി​​​ട്ട് വ​​​ല്ല മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ എ​​​വി​​​ടെ​​​ങ്കി​​​ലും പോ​​​യി കു​​​റ​​​ച്ച് കാ​​​ശു​​​ണ്ടാ​​​ക്ക​​​രു​​​തോ എ​​​ന്ന് തോ​​​ന്നി തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു.

എ​​​ന്‍റെ ര​​​ണ്ട് പെ​​​ണ്‍മ​​​ക്ക​​​ളും ഈ ​​​തൊ​​​ഴി​​​ല്‍ വേ​​​ണ്ടെ​​​ന്ന് വ​​​ച്ചു, ചെ​​​റി​​​യ മ​​​ക​​​ള്‍ എം​​ബി​​ബി​​എ​​സ് കി​​​ട്ടി​​​യി​​​ട്ട് വേ​​​ണ്ടെ​​​ന്ന് വ​​​ച്ച​​​പ്പോ​​​ള്‍ എ​​​നി​​​ക്ക് വി​​​ഷ​​​മം ആ​​​യി​​​രു​​​ന്നു, ഇ​​​പ്പോ തോ​​​ന്നു​​​ന്നു ന​​​ന്നാ​​​യി എ​​​ന്ന്. ര​​​ണ്ടാ​​​ളും എ​​​പ്പോ​​​ഴും ചോ​​​ദി​​​ക്കാ​​​റു​​​ണ്ട്, അ​​​ച്ഛ​​​ന് ഇ​​​ത് നി​​​ര്‍ത്തി​​​യി​​​ട്ട് വ​​​ല്ല മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പോ​​​യി കു​​​റ​​​ച്ചു​​​കാ​​​ലം ജോ​​​ലി നോ​​​ക്കി​​​ക്കൂ​​​ടെ എ​​​ന്ന്. ഞാ​​​നും ഇ​​​പ്പോ​​​ള്‍ ആ ​​​കാ​​​ര്യം ഗ​​​ഹ​​​ന​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

രാ​​​വി​​​ലെ ഇ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ പൂ​​​ജാ​​​മു​​​റി​​​യു​​​ടെ മു​​​ന്നി​​​ല്‍ ഒ​​​രു നി​​​മി​​​ഷം നി​​​ല്‍ക്കു​​​മ്പോ​​​ഴും എ​​​ല്ലാ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ പോ​​​കു​​​മ്പോ​​​ഴും എ​​​ന്‍റെ പ്രാ​​​ര്‍ത്ഥ​​​ന ഒ​​​രേ കാ​​​ര്യ​​​മാ​​​ണ് ""താ​​​ങ്ങാ​​​ന്‍ പ​​​റ്റാ​​​ത്ത​​​തൊ​​​ന്നും വ​​​ര​​​ല്ലേ, എ​​ന്‍റെ കൈ​​​കൊ​​​ണ്ട് മ​​​റ്റാ​​​ര്‍ക്കും ഒ​​​രു ദ്രോ​​​ഹ​​​വും അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ വ​​​ര​​​ല്ലേ’’. മ​​​ടു​​​ത്തു തു​​​ട​​​ങ്ങി ഈ ​​​ന​​​ശി​​​ച്ച തൊ​​​ഴി​​​ല്‍, ഇ​​​നി നാ​​ലു വ​​​ര്‍ഷം കൂ​​​ടെ, ഓ​​​ര്‍ക്കാ​​​ന്‍ വ​​​യ്യ. എ​​​നി​​​ക്കി​​​ഷ്ട​​​മാ​​​ണ് പ​​​ഠി​​​പ്പി​​​ക്കാ​​​ന്‍, അ​​​തു​​​കൊ​​​ണ്ട് മാ​​​ത്രം ക​​​ടി​​​ച്ചു​​​തൂ​​​ങ്ങു​​​ന്നു.

ശൈ​​​ത്യ​​​കാ​​​ല​​​ത്തെ ത​​​ണു​​​ത്ത കാ​​​റ്റ് എ​​​ത്ര ക​​​ഠി​​​ന​​​മാ​​​യി വീ​​​ശി അ​​​ടി​​​ച്ചാ​​​ലും, അ​​​ത് മ​​​നു​​​ഷ്യ​​​ന്‍റെ ന​​​ന്ദി​​​കേ​​​ടി​​​നേ​​​ക്കാ​​​ള്‍ ക്രൂ​​​ര​​​മ​​​ല്ല എ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട് ഷേ​​​ക്സ്പി​​​യ​​​ര്‍. അ​​​ദ്ദേ​​​ഹം ക​​​ണ്ട അ​​​ക്കാ​​​ല​​​ത്തെ മ​​​നു​​​ഷ്യ​​​രും ഇ​​​പ്പോ​​​ഴ​​​ത്തെ മ​​​നു​​​ഷ്യ​​​രും എ​​​ല്ലാം ഒ​​​രേ തൂ​​​വ​​​ല്‍ പ​​​ക്ഷി​​​ക​​​ള്‍.

Latest News

Corehub Up