Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RuralDevelopment

Kouthukam

കോ​ടി​ക​ളു​ടെ ടോ​ൾ പ്ലാ​സ​യ്ക്ക് വി​ളി​പ്പാ​ട​ക​ലെ കാ​ടും പു​ഴ​യും താ​ണ്ടി ഒ​രു ഗ​ർ​ഭി​ണി​യു​ടെ ജീ​വ​നാ​യു​ള്ള നെ​ട്ടോ​ട്ടം

‌മും​ബൈ ന​ഗ​ര​ത്തി​ന് തൊ​ട്ട​ടു​ത്ത് റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഗ​ർ​ഭി​ണി​യെ തു​ണി​ത്തൊ​ട്ടി​ലി​ൽ ചു​മ​ന്ന് ഗ്രാ​മീ​ണ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ ഖാ​ലാ​പൂ​ർ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​മു​ള്ള ഉം​ബ​ര​നെ വാ​ടി എ​ന്ന ഗോ​ത്ര​വ​ർ​ഗ ഗ്രാ​മ​ത്തി​ലാ​ണ് വി​ക​സ​ന​ത്തി​ന്‍റെ പൊ​ള്ള​ത്ത​രം തു​റ​ന്നു​കാ​ട്ടു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ അ​ന​ന്ത പാ​ർ​ധി​യു​ടെ ഭാ​ര്യ​യ്ക്ക് പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യ​തോ​ടെ, വാ​ഹ​നം വ​രാ​ൻ വ​ഴി​യൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ഗ്രാ​മീ​ണ​ർ ബെ​ഡ്ഷീ​റ്റ് കൊ​ണ്ട് താ​ൽ​ക്കാ​ലി​ക കി​ട​ക്ക നി​ർ​മ്മി​ച്ച് അ​തി​ൽ കി​ട​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദു​ർ​ഘ​ട​മാ​യ കാ​ട്ടു​പാ​ത​യി​ലൂ​ടെ​യും ക​ന​ത്ത മ​ഴ​യി​ൽ നി​റ​ഞ്ഞൊ​ഴു​കി​യ തോ​ടു​ക​ളി​ലൂ​ടെ​യും ചു​മ​ന്നാ​ണ് ഇ​വ​ർ യു​വ​തി​യെ ചൗ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും ആ​ധു​നി​ക​മാ​യ മും​ബൈ-​പൂ​നെ എ​ക്സ്പ്ര​സ് വേ​യ്ക്ക് തൊ​ട്ട​രി​കി​ൽ കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ത്തി​നോ​ക്കി​യി​ട്ടി​ല്ലെ​ന്ന​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ന​വി മും​ബൈ​യി​ലേ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന മോ​ർ​ബെ അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​മു​ള്ള ഉം​ബ​ര​നെ വാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ല് ഗോ​ത്ര​ഗ്രാ​മ​ങ്ങ​ളി​ൽ ഇ​ന്നും റോ​ഡോ വൈ​ദ്യു​തി​യോ ഇ​ല്ല. ക​ന​ത്ത മ​ഴ​യി​ൽ ഇ​വി​ടു​ത്തെ ഏ​ക കാ​ട്ടു​പാ​ത​യും ഒ​ലി​ച്ചു​പോ​യ​തോ​ടെ​യാ​ണ് ഗ്രാ​മീ​ണ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യ​ത്.

കോ​ടി​ക​ൾ ടോ​ൾ പി​രി​ക്കു​ന്ന അ​തി​വേ​ഗ പാ​ത​യ്ക്ക് വി​ളി​പ്പാ​ട​ക​ലെ​യു​ള്ള ഈ ​മ​നു​ഷ്യ​രു​ടെ ദു​ര​വ​സ്ഥ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ത​ങ്ങ​ളു​ടെ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് റോ​ഡും വൈ​ദ്യു​തി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up