Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russian Oil

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ റ​ഷ്യ; വി​മാ​ന ഇ​ന്ധ​ന ക​യ​റ്റു​മ​തി​ക്ക് ന​വം​ബ​ർ 30 വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി

മോ​സ്കോ: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലേ​ക്ക് വി​മാ​ന ഇ​ന്ധ​നം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന് താ​ത്കാ​ലി​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി റ​ഷ്യ. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്ധ​ന​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​ണ് റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​അ​ടി​യ​ന്ത​ര നീ​ക്കം. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ഈ ​നി​രോ​ധ​നം ഈ ​വ​ർ​ഷം ന​വം​ബ​ർ 30 വ​രെ തു​ട​രു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ രീ​തി​യി​ൽ എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് റ​ഷ്യ. എ​ന്നാ​ൽ അ​ടു​ത്തി​ടെ​യാ​യി റ​ഷ്യ​യി​ലെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ക്ഷാ​മം നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന​ക​ത്ത് വ്യോ​മ​ഗ​താ​ഗ​ത​ത്തി​നു​ള്ള ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സ​ർ​ക്കാ​ർ മു​ൻ​കൂ​ട്ടി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ധ​നം പൂ​ർ​ണ​മാ​യും ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം വി​നി​യോ​ഗി​ക്കാ​നാ​ണ് റ​ഷ്യ​ൻ ഊ​ർ​ജ്ജ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.

അ​തേ​സ​മ​യം, റ​ഷ്യ​യു​മാ​യി പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സൗ​ഹൃ​ദ​മു​ള്ള യൂ​റേ​ഷ്യ​ൻ ഇ​ക്ക​ണോ​മി​ക് യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ന്ധ​ന കൈ​മാ​റ്റ​ത്തി​ന് ഈ ​നി​രോ​ധ​നം ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. കൂ​ടാ​തെ, മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യി മു​ൻ​പ് ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള ചി​ല അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ൾ പ്ര​കാ​ര​മു​ള്ള മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഇ​ന്ധ​നം ന​ൽ​കും. വി​മാ​ന ഇ​ന്ധ​ന​ത്തെ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന പ​ല വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും ഈ ​തീ​രു​മാ​നം വ​രും മാ​സ​ങ്ങ​ളി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​യേ​ക്കും.

 

National

റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ ഏറ്റവും മിതമായ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഏതൊരിടത്തുനിന്നും അംസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് കേന്ദ്രസർക്കാർ.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജവിതരണം തടസങ്ങളില്ലാതെ സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരും. എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്‍റെ അനുമതിയുടെ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്‍റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.

അതേസമയം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് യുഎസ് 30 ദിവസത്തെ താത്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

International

റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ്ക്ക് 30 ദി​വ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലു​ണ്ടാ​യ അ​സ്ഥി​ര​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യ്ക്ക് നി​ർ​ണാ​യ​ക ഇ​ള​വ് ന​ൽ​കി അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന​മാ​യ ഉ​പ​രോ​ധ​ങ്ങ​ളി​ൽ 30 ദി​വ​സ​ത്തെ ഇ​ള​വാ​ണ് യു​എ​സ് ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ച്ച​ത്. എ​ണ്ണ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​നീ​ക്കം.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ൽ കു​റ​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ്ക്ക് താ​ത്കാ​ലി​ക അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ‌

റ​ഷ്യ​ൻ എ​ണ്ണ​യ്ക്ക് ജി7 ​രാ​ജ്യ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ല പ​രി​ധി ലം​ഘി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് അ​ടു​ത്ത 30 ദി​വ​സ​ത്തേ​ക്ക് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ള​വ് ല​ഭി​ക്കും. ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ആ​വ​ശ്യ​ത്തി​ന്റെ വ​ലി​യൊ​രു പ​ങ്കും നി​ല​വി​ൽ റ​ഷ്യ​യി​ൽ നി​ന്നാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ ഈ ​തീ​രു​മാ​നം ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്കാ​നും വ​ലി​യ സ​ഹാ​യ​മാ​കും.

 

National

എണ്ണയ്ക്കായി വീണ്ടും റഷ്യയെ ആശ്രയിച്ചേക്കും

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കാ​യി ഇ​ന്ത്യ വീ​ണ്ടും റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ക്കു​മേ​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ അ​ട​ച്ചു​പൂ​ട്ട​ലും ഇ​ന്ത്യ​യെ റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്ന് ആ​ഗോ​ള വ്യാ​പാ​ര​ത്തെ സം​ബ​ന്ധി​ച്ച പ്ര​മു​ഖ ഡാ​റ്റ അ​ന​ലി​സ്റ്റി​ക്സ് സ്ഥാ​പ​ന​മാ​യ കെ​പ്ല​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പൂ​ർ​ണ​വി​രാ​മ​മി​ട്ടി​ല്ലെ​ങ്കി​ലും റ​ഷ്യ​ൻ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​യി​ൽ ഇ​ന്ത്യ ക്ര​മാ​തീ​ത​മാ​യി കു​റ​വ് വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് റ​ഷ്യ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ഇ​ന്ത്യ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഒ​രു ദേ​ശീ​യ മാ​ധ്യ​മം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ഫ്ലോ​ട്ടിം​ഗ് സ്റ്റോ​റേ​ജു​ക​ളി​ലു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലും ധാ​രാ​ള​മാ​യി റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ച്ച​താ​ണ് ഈ ​സ്റ്റോ​ക്കു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നു​ള്ള ഭാ​ഗി​ക​മാ​യൊ​രു കാ​ര​ണം. ഏ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലു​ക​ളി​ൽ ഒ​രു കോ​ടി ബാ​ര​ൽ റ​ഷ്യ​ൻ എ​ണ്ണ​യു​ണ്ടെ​ന്നാ​ണ് നി​ല​വി​ലെ ഏ​ക​ദേ​ശ ക​ണ​ക്ക്. ട്രം​പി​ന്‍റെ ഭീ​ഷ​ണി മൂ​ലം റ​ഷ്യ​ൻ എ​ണ്ണ​യി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ച്ചെ​ങ്കി​ലും ട്രം​പ് ത​ന്നെ തു​ട​ക്ക​മി​ട്ട ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ൽ റ​ഷ്യ​ൻ എ​ണ്ണ​യോ​ട് വീ​ണ്ടും അ​ടു​ക്കാ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​തി​നി​ടെ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ലി​ക്വി​ഫൈ​ഡ് പ്ര​കൃ​തി വാ​ത​ക​ത്തി​ന്‍റെ (എ​ൽ​എ​ൻ​ജി) ഉ​ത്പാ​ദ​നം നി​ർ​ത്തി​യെ​ന്ന് ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള്ള പ്ര​കൃ​തി വാ​ത​കം വി​ത​ര​ണം കു​റ​ച്ചു​വെ​ന്ന് രാ​ജ്യാ​ന്ത​ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ​നി​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ധ​ന​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടേ​ക്കാ​വു​മെ​ന്ന് ക​രു​തി​യാ​ണ് ന​ട​പ​ടി.

Business

റ​​ഷ്യ​​ൻ ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി കു​​റ​​ഞ്ഞേ​​ക്കും; വി​​ഹി​​തം ഉ​​യ​​ർ​​ത്തി സൗ​​ദി

മും​​ബൈ: ഡാ​​റ്റാ അ​​ന​​ലി​​റ്റി​​ക്സ് സ്ഥാ​​പ​​നം കെ​​പ്ല​​ർ ന​​ൽ​​കു​​ന്ന പ്രാ​​ഥ​​മി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മാ​​ർ​​ച്ചി​​ൽ റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി പ്ര​​തി​​ദി​​നം 8,00,000 ബാ​​ര​​ലാ​​യി കു​​റ​​ഞ്ഞേ​​ക്കു​​മെ​​ന്നു ക​​രു​​തു​​ന്നു. 2022 മേ​​യ്ക്കു​​ശേ​​ഷം ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കാ​​ണി​​ത്.

കെ​​പ്ല​​ർ ന​​ല്കു​​ന്ന ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി പ്ര​​തി​​ദി​​നം 13 ല​​ക്ഷം ബാ​​ര​​ലാ​​യി തു​​ട​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 12.6 ല​​ക്ഷം ബാ​​ര​​ലി​​ലെ​​ത്തി റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള എ​​ണ്ണ പ്ര​​തി​​ദി​​നം 12 ല​​ക്ഷം ബാ​​ര​​ലും സൗ​​ദി​​യി​​ൽ​​നി​​ന്ന് 7,74,000 ബാ​​ര​​ലു​​മാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ കു​​റെ മാ​​സ​​ങ്ങ​​ളാ​​യി റ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്ന് കെ​​പ്ല​​ർ പ​​റ​​യു​​ന്നു. 2025 ന​​വം​​ബ​​റി​​ൽ പ്ര​​തി​​ദി​​നം 18 ബാ​​ര​​ൽ ആ​​യി​​രു​​ന്ന​​ത് ഡി​​സം​​ബ​​ർ, ജ​​നു​​വ​​രി​​യി​​ൽ 11 ല​​ക്ഷം ബാ​​ര​​ലിലും 13 ല​​ക്ഷം ബാ​​ര​​ലി​​ലു​​മെ​​ത്തി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങ​​ൽ കു​​റ​​ഞ്ഞേ​​ക്കാം. എ​​ന്നാ​​ൽ, നി​​ല​​വി​​ലെ അ​​വ​​സ്ഥ​​യി​​ൽ പൂ​​ർ​​ണ​​മാ​​യും നി​​ർ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ കു​​റ​​വാ​​ണ്.

ഇ​​ന്ത്യ​​ക്കു മേ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ​​ക​​രം തീ​​രു​​വ 50 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 18 ശ​​ത​​മാ​​ന​​മാ​​യി യു​​എ​​സ് കു​​റ​​ച്ചു. കൂ​​ടാ​​തെ റ​​ഷ്യ​​ൻ ഓ​​യി​​ൽ വാ​​ങ്ങി​​യ​​തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 25 ശ​​ത​​മാ​​നം തീ​​രു​​വ പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ന്ത്യ റ​​ഷ്യ​​യി​​ൽ​​നി​​ന്ന് എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് നി​​ർ​​ത്തു​​മെ​​ന്നും പ​​ക​​രം യു​​എ​​സി​​ൽ​​നി​​ന്നും വെ​​ന​​സ്വേ​​ല​​യി​​ൽ​​നി​​ന്നും എ​​ണ്ണ വാ​​ങ്ങു​​മെ​​ന്നും യു​​എ​​സ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. എ​​ന്നാ​​ൽ, ഇ​​തേ​​ക്കു​​റി​​ച്ച് ഇ​​ന്ത്യ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പ​​ന​​മെ​​ന്നും ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് നി​​ർ​​ത്തി​​വ​​ച്ച് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഇ​​പ്പോ​​ൾ ഉ​​പ​​രോ​​ധ​​ങ്ങ​​ളി​​ല്ലാ​​ത്ത വി​​ത​​ര​​ണ​​ക്കാ​​രി​​ൽ​​നി​​ന്ന് എ​​ണ്ണ വാ​​ങ്ങാ​​ൻ ആ​​രം​​ഭി​​ച്ചു. അ​​ഞ്ച് യു​​റ​​ൽ​​സ് ക​​പ്പ​​ലു​​ക​​ൾ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​തു​​വ​​രെ 2,42,000 ബാ​​ര​​ൽ എ​​ണ്ണ ജാം​​ന​​ഗ​​റി​​ൽ എ​​ത്തി​​ച്ചു​​വെ​​ന്ന് കെം​​പ്ല​​ർ പ​​റ​​യു​​ന്നു. എ​​ന്നാ​​ലി​​ത് 2025ലെ ​​ശ​​രാ​​ശ​​രി ഇ​​റ​​ക്കു​​മ​​തി നി​​ര​​ക്കാ​​യ 5,75,000 ബാ​​ര​​ലി​​നേക്കാ​​ൾ കു​​റ​​വാ​​ണ്.

സൗ​​ദി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്

പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ എ​​ണ്ണ വി​​ത​​ര​​ണ​​ക്കാ​​ർ സൗ​​ദി അ​​റേ​​ബ്യ​​യാ​​യി​​രു​​ന്നു. 2022ൽ ​​ആ​​രം​​ഭി​​ച്ച റ​​ഷ്യ-​​യു​​ക്രെ​​യി​​ൻ യു​​ദ്ധ​​ത്തി​​നു ശേ​​ഷം റ​​ഷ്യ​​ൻ എ​​ണ്ണ വ​​ലി​​യ വി​​ല​​ക്കി​​ഴി​​വി​​ൽ ല​​ഭി​​ച്ചു തു​​ട​​ങ്ങി​​യ​​തോ​​ടെ സൗ​​ദി​​യെ റ​​ഷ്യ മ​​റി​​ക​​ട​​ന്നു.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​ൽ​​നി​​ന്ന് ഇ​​ന്ത്യ പിന്മാ​​റു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഫെ​​ബ്രു​​വ​​രി​​യി​​ൽ സൗ​​ദി​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ പ്ര​​തി​​ദി​​നം 11.5 ല​​ക്ഷം ബാ​​ര​​ലി​​ലേ​​ക്ക് എ​​ത്തി​​ക്കു​​മെ​​ന്നാ​​ണ് കെ​​പ്ല​​ർ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

International

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്ക തടയുന്നുവെന്ന് ലാവ്റോവ്

മോ​​​​സ്കോ: ഇ​​​​ന്ത്യ​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണെ​​​​ന്ന് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി റ​​​​ഷ്യ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി സെ​​​​ർ​​​​ജി ലാ​​​​വ്‌​​​​റോ​​​​വ്.

ഉ​​​​യ​​​​ർ​​​​ന്ന തീ​​​​രു​​​​വ, ഉ​​​​പ​​​​രോ​​​​ധം, നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​രോ​​​​ധ​​​​നം തു​​​​ട​​​​ങ്ങി​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക മേ​​​​ധാ​​​​വി​​​​ത്വം നേ​​​​ടാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ടി​​​​വി ബ്രി​​​​ക്സു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ലാ​​​​വ്റോ​​​​വ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തു നി​​​​ർ​​​​ത്താ​​​​ൻ ഇ​​​​ന്ത്യ​​​​ സ​​​​മ്മ​​​​തി​​​​ച്ചെ​​​​ന്നു ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ത്യ-​​​​അ​​​​മേ​​​​രി​​​​ക്ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​ന വേ​​​​ള​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു മേ​​​​ൽ 25 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക തീ​​​​രു​​​​വ യു​​​​എ​​​​സ് ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​ൻ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ ഇ​​​​ന്ധ​​​​നം വാ​​​​ങ്ങു​​​​ന്ന​​​​തു നി​​​​ർ​​​​ത്തി​​​​യെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

International

എണ്ണ വേണ്ടെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ

മോ​​​​​സ്കോ: ക്രൂഡ് ഓയിൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ. റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തോ​​​​​ടു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്ര പെ​​​​​സ്കോ​​​​​വ്. ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം റ​​​​​ഷ്യ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ണ്ണ​​​​​കമ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ നോ​​​​​ട്ടീ​​​​​സ് ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ ഊ​​​​​ർ​​​​​ജ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ക​​​​​ത്തെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. 88 ശ​​​​​ത​​​​​മാ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ്. ചൈ​​​​ന ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ മാറിയിരുന്നു.
അതേസമയം, റ​ഷ്യ​യി​ൽനി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചതായി വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെവി​റ്റ് മാധ്യമങ്ങളോടു പറഞ്ഞു. അ​മേ​രി​ക്ക​യി​ൽനി​ന്നും വെ​നസ്വേ​ല​യി​ൽനി​ന്നും ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ വ്യാ​പാ​ര ക​രാ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പും ധാ​ര​ണ​യി​ലെ​ത്തിയെന്നും ലെവിറ്റ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഉ​ത്പന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന തീരുവ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും.

തി​ങ്ക​ളാ​ഴ്ച മോ​ദി​യും ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണായ​ക തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. മോ​ദി തന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​ണെന്നു വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യി ട്രൂ​ത്ത് സോ​ഷ്യ​ൽ പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഇ​തി​നു മ​റു​പ​ടി​യാ​യി, ഇ​ന്ത്യ​ൻ ഉത്പന്ന​ങ്ങ​ൾ​ക്കു നി​കു​തി കു​റ​ച്ച ന​ട​പ​ടി​യെ 140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള വ​ലി​യ നേ​ട്ട​മാ​യി മോ​ദി​യും എ​ക്സിൽ വി​ശേ​ഷി​പ്പി​ച്ചു.

International

റ​ഷ്യ​ൻ എ​ണ്ണ ഉ​പേ​ക്ഷി​ക്കാ​ൻ ഇ​ന്ത്യ; ധാരണയായെന്ന് കരോലിൻ ലെവിറ്റ്

വാ​ഷിം​ഗ്ട​ൺ ഡിസി: റ​ഷ്യ​യി​ൽനി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചതായി വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെവി​റ്റ്. അ​മേ​രി​ക്ക​യി​ൽനി​ന്നും വെ​നസ്വേ​ല​യി​ൽനി​ന്നും ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ വ്യാ​പാ​ര ക​രാ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പും ധാ​ര​ണ​യി​ലെ​ത്തിയെന്നും ലെവിറ്റ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഉ​ത്പന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന തീരുവ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും.

തി​ങ്ക​ളാ​ഴ്ച മോ​ദി​യും ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണായ​ക തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. മോ​ദി തന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​ണെന്നു വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യി ട്രൂ​ത്ത് സോ​ഷ്യ​ൽ പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഇ​തി​നു മ​റു​പ​ടി​യാ​യി, ഇ​ന്ത്യ​ൻ ഉത്പന്ന​ങ്ങ​ൾ​ക്കു നി​കു​തി കു​റ​ച്ച ന​ട​പ​ടി​യെ 140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള വ​ലി​യ നേ​ട്ട​മാ​യി മോ​ദി​യും എ​ക്സിൽ വി​ശേ​ഷി​പ്പി​ച്ചു.

കാർഷികമേ​ഖ​ല​യ്ക്കു സം​ര​ക്ഷ​ണമെന്ന്

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​മാ​യു​ള്ള പു​തി​യ ക​രാ​റി​ൽ ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളാ​യ കൃ​ഷി, ക്ഷീ​ര വ്യ​വ​സാ​യം എ​ന്നി​വ​യ്ക്കു പൂ​ർണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നു കേ​ന്ദ്ര വാ​ണി​ജ്യമ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​ക​ളു​ടെ താ​ത്പര്യങ്ങ​ൾ ബ​ലി​ക​ഴി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു വി​ട്ടു​വീ​ഴ്ച​യും ക​രാ​റി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞിരുന്നു. റ​ഷ്യ-​ യു​ക്രൈ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള രാഷ്‌ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കെ, ഇ​ന്ത്യ​യു​ടെ ഈ ​നീ​ക്കം അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കും. അതേസമയം, തങ്ങൾക്ക് ഇതേപ്പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു റഷ്യൻ വൃത്തങ്ങളുടെ പ്രതികരണം.

National

യുഎസ് ഭീഷണിമൂലം റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞു: ചിദംബരം

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​വി​​​ടെ​​​യെ​​​ല്ലാം ല​​​ഭ്യ​​​മാ​​​ണോ അ​​​വി​​​ടെ​​​നി​​​ന്നെ​​​ല്ലാം ഇ​​​ന്ത്യ​​​ക്ക് എ​​​ണ്ണ വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് മു​​​ൻ ധ​​​ന​​​മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ പി.​​​ചി​​​ദം​​​ബ​​​രം.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭീ​​​ഷ​​​ണി​​​മൂ​​​ലം റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞെ​​​ന്നും ഇ​​​ന്ത്യ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചി​​​ദം​​​ബ​​​രം ആ​​​രോ​​​പി​​​ച്ചു.

ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ൽ എ​​​ന്തു​​​ത​​​ര​​​ത്തി​​​ലു​​​ള്ള ധാ​​​ര​​​ണ​​​യി​​​ലാ​​​ണ് എ​​​ത്തി​​​യ​​​തെ​​​ന്ന് ത​​​നി​​​ക്ക​​​റി​​​യി​​​ല്ല. റ​​​ഷ്യ​​​യി​​​ലോ വെ​​​ന​​​സ്വേ​​​ല​​​യി​​​ലോ​​​നി​​​ന്നു മാ​​​ത്ര​​​മ​​​ല്ല എ​​​ണ്ണ ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ​​​യി​​​ട​​​ത്തു​​​നി​​​ന്നും നാം ​​​എ​​​ണ്ണ വാ​​​ങ്ങി​​​ക്ക​​​ണം. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ എ​​​ന്തെ​​​ല്ലാം സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ളുണ്ടെ​​​ന്ന് അ​​​റി​​​യി​​​ല്ല. ഇ​​​ക്കാ​​​ര്യം വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നും മാ​​​ത്ര​​​മേ അ​​​റി​​​യൂ- ചി​​​ദം​​​ബ​​​രം പ​​​റ​​​ഞ്ഞു.

Business

ഇ​ന്ത്യ​യുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു;പി​ഴത്തീ​രു​വ യുഎസ് നീ​ക്കും?

ദാവോസ്: റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നെത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കു​​മേ​​ൽ യു​​എ​​സ് അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച 25 ശ​​ത​​മാ​​നം തീ​​രു​​വ എ​​ടു​​ത്തു​​ക​​ള​​യു​​മെ​​ന്ന സൂ​​ച​​ന ന​​ൽ​​കി യു​​എ​​സ് ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി സ്കോ​​ട് ബെ​​സ​​ന്‍റ്.

യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ കാ​ര​ണ​മാ​ണ് ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ റ​ഷ്യ​ൻ അ​സം​സ്കൃ​ത എ​ണ്ണ വാ​ങ്ങു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​ച്ച​തെ​ന്നും ഇ​ത് യു​എ​സ് ന​യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഓ​​ഗ​​സ്റ്റി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഇ​​ന്ത്യ​​യി​​ൽനി​​ന്ന് യു​​എ​​സി​​ൽ എ​​ത്തു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് മൊ​​ത്തം 50% ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ലെ 25 ശ​​ത​​മാ​​നം ഇ​​ന്ത്യ റ​​ഷ്യ​​യി​​ൽനി​​ന്ന് എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്. ഇ​​തോ​​ടെ ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ത​​ർ​​ക്ക​​ങ്ങ​​ൾ രൂ​​ക്ഷ​​മാ​​യി.

ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ റ​​ഷ്യ​​യി​​ൽ​​നി​​ന്നു വാ​​ങ്ങു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ അ​​ള​​വ് വ​​ൻ​​തോ​​തി​​ൽ കു​​റ​​ച്ചു. ഇ​​തൊ​​രു വി​​ജ​​യ​​മാ​​ണ്. ഇ​​ന്ത്യ​​ക്കുമേ​​ലു​​ള്ള തീ​​രു​​വ ഇ​​പ്പോ​​ഴും തു​​ട​​രു​​ന്നു​​ണ്ട്. ഇ​​തി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തീ​​രു​​വ​​യു​​മു​​ണ്ട്. ഇ​​ത് നീ​​ക്കം ചെ​​യ്യാ​​നു​​ള്ള വ​​ഴി തെ​​ളി​​യു​​ന്നു​​ണ്ട്-. ഒ​​രു യു​​എ​​സ് മാ​​ധ്യ​​മ​​ത്തി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ സ്കോ​​ട് ബെ​​സ​​ന്‍റ് പ​​റ​​ഞ്ഞു.

ഡി​​സം​​ബ​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ അ​​സം​​കൃ​​ത എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലേ​​ക്കു താ​​ഴ്ന്ന​​താ​​യി ക​​ണ​​ക്കു​​ക​​ൾ ഉ​​ദ്ധ​​രി​​ച്ച് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റോ​​യി​​ട്ടേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഒ​​പെ​​ക് രാ​​ജ്യ​​ങ്ങ​​ളു​​ടെ വി​​ഹി​​തം 11 മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി.

ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു സം​​സ്ക​​രി​​ച്ച എ​​ണ്ണ വാ​​ങ്ങു​​ന്ന യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളെ​​യും ബെ​​സ‌​​ന്‍റ് വി​​മ​​ർ​​ശി​​ച്ചു. ത​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള യു​​ദ്ധ​​ത്തി​​നുത​​ന്നെ പ​​ണം ന​​ൽ​​കു​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഈ ​​വ്യാ​​പാ​​ര​​രീ​​തി​​യെ വി​​രോ​​ധാ​​ഭാ​​സ​​മെ​​ന്നും വി​​ഡ്ഢി​​ത്ത​​മെ​​ന്നു​​മാ​​ണ് അ​​ദ്ദേ​​ഹം വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ച്ച പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​ലൂ​​ടെ യൂ​​റോ​​പ്പ് റ​​ഷ്യ​​യു​​ടെ യു​​ദ്ധശ്ര​​മ​​ങ്ങ​​ൾ​​ക്ക് പ​​രോ​​ക്ഷ​​മാ​​യി സാ​​ന്പ​​ത്തി​​കസ​​ഹാ​​യം ന​​ൽ​​കു​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം വാ​​ദി​​ച്ചു. ഇ​​ന്ത്യ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ബെ​​സെ​​ന്‍റി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം.

ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര​​ വ്യാ​​പാ​​രക്കരാ​​റി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ ചൊ​​വ്വാ​​ഴ്ച പൂ​​ർ​​ത്തി​​ക​​രി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 25 മു​​ത​​ൽ 28 വ​​രെ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന യൂ​​റോ​​പ്യ​​ൻ കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ന്‍റോണി​​യോ കോ​​സ്റ്റ്, യൂ​​റോ​​പ്യ​​ൻ ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഉ​​ർ​​സു​​ല ഫോ​​ണ്‍ ഡെ​​ർ ലെ​​യ്ൻ എ​​ന്നി​​വ​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. സ​​ന്ദ​​ർ​​ശ​​ന​​വേ​​ള​​യി​​ൽ ഇ​​രു​​വ​​രും ഇ​​ന്ത്യ-​​ഇ​​യു ഉ​​ച്ച​​കോ​​ടി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

25 ശ​​ത​​മാ​​നം പി​​ഴത്തീരു​​വ കു​​റ​​യ്ക്കു​​മെ​​ങ്കി​​ലും മ​​റ്റ് ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളാ​​യ ബം​​ഗ്ലാ​​ദേ​​ശ്, വി​​യ​​റ്റ്നാം, ഫി​​ലി​​പ്പീ​​ൻ​​സ്, ഇ​​ന്തോ​​നേ​​ഷ്യ, ദ​​ക്ഷി​​ണകൊ​​റി​​യ, ജ​​പ്പാ​​ൻ, പാ​​ക്കി​​സ്ഥാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ അ​​പ്പോ​​ഴും ഇ​​ന്ത്യ​​ക്കു​​മേ​​ലു​​ള്ള തീ​​രു​​വ കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും. ഈ ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ലു​​ള്ള തീ​​രു​​വ 20 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​ണ്.

National

മോദി എന്തുകൊണ്ടാണ് ട്രംപിനു മുന്നിൽ തല കുനിക്കുന്നതെന്ന് മനസിലാകുന്നില്ല: ഖാർഗെ


ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക തീ​​​രു​​​വ ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം"മോ​​​ദി എ​​​ന്നെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന്’ ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത് ഒ​​​രു ഓ​​​ഡി​​​യോ ക്ലി​​​പ്പി​​​ൽ കേ​​​ട്ടു​​​വെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി ട്രം​​​പി​​​നു​​​മു​​​ന്നി​​​ൽ ത​​​ല കു​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു രാ​​​ജ്യ​​​ത്തി​​​ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

നി​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​ത്. ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​തി​​​നെ​​​ല്ലാം നി​​​ങ്ങ​​​ൾ ത​​​ല​​​കു​​​നി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ജ്യം നി​​​ങ്ങ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് ത​​​ല കു​​​നി​​​ക്കാ​​​ന​​​ല്ലെ​​​ന്നും മോ​​​ദി​​​യോ​​​ടാ​​​യി ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​നു ന​​​ല്ല​​​ത​​​ല്ലെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​ക​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

സാ​​​മ്രാ​​​ജ്യ​​​ത്വ​​​വി​​​പു​​​ലീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​ർ​​​ക്കൊ​​​ന്നും അ​​​ധി​​​ക​​​കാ​​​ലം നി​​​ല​​​നി​​​ല്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഹിറ്റ്‌ലറിനെ​​​യും മു​​​സോ​​​ളി​​​നി​​​യെ​​​യും പോ​​​ലു​​​ള്ള​​​വ​​​ർ ഇ​​​ല്ലാ​​​താ​​​യെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. ദു​​​ഷ്‌​​​ട​​​ചി​​​ന്ത​​​ക​​​ൾ വ​​​ച്ചു​​​പു​​​ല​​​ർ​​​ത്തു​​​ന്ന ആ​​​ളു​​​ക​​​ൾ ആ​​​ഗോ​​​ള​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും ഖാ​​​ർ​​​ഗെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

International

വ്യാപാര ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലേക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വാ​​​ണി​​​ജ്യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘം അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​ന്ത്യ​​​ക്ക് 50 ശ​​​ത​​​മാ​​​നം തീ​​രു​​വ ചു​​​മ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ട​​​ലെ​​​ടു​​​ത്ത വ്യാ​​​പാ​​​ര പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്ക​​​ലാ​​​ണു ല​​​ക്ഷ്യം.

ക​​​യ​​​റ്റു​​​മ​​​തി മേ​​​ഖ​​​ല​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ച ചു​​​ങ്ക​​​ങ്ങ​​​ൾ ഇ​​​ള​​​വു ചെ​​​യ്തു​​​കി​​​ട്ടാ​​​ൻ ഇ​​​ന്ത്യ​​​യും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി ട്രേ​​​ഡ് റെ​​​പ്ര​​​സ​​​ന്‍റേ​​​റ്റീ​​​വ് റി​​​ക് സ്വി​​​റ്റ്സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ക.

ഈ ​​​ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷം​​ത​​​ന്നെ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ന്ത്യ​​​ൻ വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ട്രം​​​പ് ഇ​​​ന്ത്യ​​​ക്കു​​​മേ​​​ൽ അ​​​ന്പ​​​തു ​ശ​​​ത​​​മാ​​​നം ഇ​​​റ​​​ക്കു​​​മ​​​തി തീ​​രു​​വ ചു​​​മ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ​ ഇ​​റ​​​ക്കു​​​മ​​​തി കു​​​റ​​​ച്ചു​​തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ട്രം​​​പി​​​ന്‍റെ മ​​​ന​​​സ് മാ​​​റി​​​വ​​​രു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു സ​​​മ​​​യ​​​ത്ത് ഇ​​​ന്ത്യ​​​ക്കു​​​ള്ള തീ​​രു​​വ​​യി​​ൽ ഇ​​​ള​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​യ​​​റ്റു​​​മ​​​തി​​​വി​​​പ​​​ണി​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക. ട്രം​​​പി​​​ന്‍റെ തീ​​രു​​വ ഇ​​​ന്ത്യ​​​യു​​​ടെ ടെ​​​ക്സ്റ്റൈ​​​ൽ, ലെ​​​ത​​​ർ, ജൂ​​​വ​​​ല​​​റി മേ​​​ഖ​​​ല​​​കൾക്കു വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ് സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ക​​​ഴി​​​ഞ്ഞ മാ​​​സ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Business

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങ​​ൽ ഡിസംബറിൽ കു​​റ​​ഞ്ഞേ​​ക്കും

ന്യൂ​​ഡ​​ൽ​​ഹി: പാ​​ശ്ചാ​​ത്യ ഉ​​പ​​രോ​​ധ​​ങ്ങ​​ൾ ലം​​ഘി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ ബ​​ദ​​ൽ മാ​​ർ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു തി​​രി​​യു​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഡി​​സം​​ബ​​റി​​ൽ കു​​റ​​ഞ്ഞേ​​ക്കും.

ഇ​​ത് മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തു​​മെ​​ന്ന് വ്യാ​​പാ​​ര, ശു​​ദ്ധീ​​ക​​ര​​ണ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ന​വം​ബ​റി​ൽ ഇ​ന്ത്യ​യു​ടെ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​ഞ്ചു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തും.

ഈ ഉ​​യ​​ർ​​ന്ന നി​​ല​​യി​​ൽ​​നി​​ന്നാ​​ണ് ഡിസംബറിൽ കുറവു ണ്ടാകുക. ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ റ​ഷ്യ​ൻ എ​ണ്ണ ഉ​ത്പാ​ദ​ക​രു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​സ് നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്കു മു​ന്പാ​യി എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ എ​ണ്ണ സം​ഭ​രി​ക്കാ​ൻ തി​ര​ക്കു കൂ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​വം​ബ​റി​ൽ ഇ​റ​ക്കു​മ​തി ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.

യു​​ക്രെ​​യ്ൻ യു​​ദ്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ ബ്രി​​ട്ട​​ൻ, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ, യു​​എ​​സ്എ എ​​ന്നി​​വ​​ർ റ​​ഷ്യ​​ക്കു മേ​​ലു​​ള്ള ഉ​​പ​​രോ​​ധം ക​​ടു​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. യു​​എ​​സി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ ന​​ട​​പ​​ടി റ​​ഷ്യ​​യി​​ലെ പ്ര​​മു​​ഖ എ​​ണ്ണ ഉ​​ത്പാ​​ദ​​ക​​രാ​​യ റോ​​സ്നെ​​ഫ്റ്റ്, ലു​​കോ​​യി​​ൽ എ​​ന്നി​​വ​​രെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ്.

റ​​ഷ്യ​​ൻ എ​​ണ്ണ​​യു​​ടെ വാ​​ങ്ങ​​ലു​​കാ​​ർ​​ക്ക് ഈ ​​ര​​ണ്ടു സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള ഇ​​ട​​പാ​​ടു​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ന​​വം​​ബ​​ർ 21 വ​​രെ സ​​മ​​യം ന​​ൽ​​കി​​യി​​രു​​ന്നു.
യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ ജ​​നു​​വ​​രി 21 വ​​രെ ഒ​​രു സ​​മ​​യ​​പ​​രി​​ധി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്.

ബി​​ൽ ഓ​​ഫ് ലേയ്​​ഡിം​​ഗ് തീയതി (ച​​ര​​ക്കു ക​​യ​​റ്റു​​മ​​തി ബി​​ൽ) ഈ സമയപരിധി ക​​ഴി​​ഞ്ഞ് 60 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ കൈ​​കാ​​ര്യം ചെ​​യ്ത ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ളി​​ൽനി​​ന്നു​​ള്ള ഇന്ധനം സ്വീകരിക്കുന്നത് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ നി​​ർ​​ത്തും.

ബാ​​ങ്കു​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

ഏ​​റ്റ​​വും പു​​തി​​യ യു​​എ​​സ് ഉ​​പ​​രോ​​ധ​​ങ്ങ​​ൾ​​ക്കു പി​​ന്നാ​​ലെ ബാ​​ങ്കു​​ക​​ൾ ന​​ട​​ത്തു​​ന്ന സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​ർ എ​​ണ്ണ ശു​​ദ്ധീ​​ക​​ര​​ണ ശാ​​ല​​ക​​ളെ അ​​ങ്ങേ​​യ​​റ്റം ജാ​​ഗ്ര​​ത​​യു​​ള്ള​​വ​​രാ​​ക്കി​​യെ​​ന്ന് ഒ​​രു ശു​​ദ്ധീ​​കര​​ണ​​ശാ​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഡി​​സം​​ബ​​റി​​ൽ ഇ​​ന്ത്യ​​ക്ക് പ്ര​​തി​​ദി​​നം 6,00,000 മു​​ത​​ൽ 6,50,000 വ​​രെ ബാരൽ റ​​ഷ്യ​​ൻ എ​​ണ്ണ ല​​ഭി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​വ​​യി​​ൽ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ന​​യാ​​ര എ​​ന​​ർ​​ജി എ​​ന്നി​​വ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​ക​​ളും റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ന​​വം​​ബ​​റി​​ൽ ക​​യ​​റ്റി​​വി​​ട്ട ച​​ര​​ക്കു​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഇ​ന്ത്യ​യു​ടെ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങ​ൽ ഈ ​മാ​സം പ്ര​തി​ദി​നം 1.855 മി​ല്യ​ൺ ബാ​ര​ലാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ഒ​ക്‌​ടോ​ബ​റി​ൽ 1.48 മി​ല്യ​ൺ ബാ​ര​ലാ​യി​രു​ന്നുവെന്ന് കെ​​പ്ല​​റു​​ടെ താ​​ത്കാ​​ലി​​ക ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്ന​​ത്. വ്യാ​​പാ​​ര​​വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഒ​​ക്ടോ​​ബ​​റി​​ൽ 1.65 മി​​ല്യ​​ണ്‍ ബാ​​ര​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു. സെ​​പ്റ്റം​​ബ​​റി​​നെ അ​​പേ​​ക്ഷി​​ച്ച് ഇ​​ത് ര​​ണ്ടു ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ൾ.

ന​​വം​​ബ​​റി​​ൽ റ​​ഷ്യ​​ൻ വി​​ത​​ര​​ണം ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലാ​​കാ​​നാ​​ണ് സാ​​ധ്യ​​ത. യു​​എ​​സ് ഉ​​പ​​രോ​​ധ​​ങ്ങ​​ളു​​ടെ സ​​മ​​യ​​പ​​രി​​ധി​​ക്കു​​മു​​ന്പേ സ്റ്റോ​​ക്കു​​ക​​ൾ നി​​റ​​യ്ക്കാ​​ൻ പ​​ല ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ളും ശ്ര​​മി​​ച്ചു. കൂ​​ടാ​​തെ 2026 മു​​ത​​ൽ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​പ​​ണി​​ക്കായ റഷ്യൻഇതര എ​​ണ്ണ ഉപയോഗിച്ച് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ നിർമിക്കണമെന്ന നിയമ‍വും മൂലമാണിത്.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങ​​ൽ നി​​ർ​​ത്തി

മാം​​ഗ്ലൂ​​ർ റി​​ഫൈ​​ന​​റി ആ​​ൻ​​ഡ് പെ​​ട്രോ​​കെ​​മി​​ക്ക​​ൽ​​സ്, ഹി​​ന്ദു​​സ്ഥാ​​ൻ പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ, എ​​ച്ച്പി​​സി​​എ​​ൽ-​​മി​​ത്ത​​ൽ എ​​ന​​ർ​​ജി ലി​​മി​​റ്റ​​ഡ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ മി​​ക്ക ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ളും റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് നി​​ർ​​ത്തി.

സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ ഉ​​പ​​രോ​​ധ​​മേ​​ർ​​പ്പെ​​ടു​​ത്താ​​ത്ത സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് മാ​​ത്ര​​മേ എ​​ണ്ണ വാ​​ങ്ങു​​ക​​യു​​ള്ളൂ​​വെ​​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

റോ​​സ്നെ​​ഫ്റ്റി​​ന് ഭാ​​ഗി​​ക​​മാ​​യി ഉ​​ട​​മ​​സ്ഥ​​താ​​വ​​കാ​​ശ​​മു​​ള്ള ന​​യാ​​ര എ​​ന​​ർ​​ജി ബ്രി​​ട്ടീ​​ഷ്, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ ഉ​​പ​​രോ​​ധ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് മ​​റ്റ് വി​​ത​​ര​​ണ​​ക്കാ​​ർ പിന്മാ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് റ​​ഷ്യ​​ൻ എ​​ണ്ണ മാ​​ത്ര​​മാ​​ണ് സം​​സ്ക​​രി​​ക്കു​​ന്ന​​ത്.

റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ് ഒ​​ക്ടോ​​ബ​​ർ 22 വ​​രെ മു​​ൻ​​കൂ​​ട്ടി ക​​രാ​​ർ ചെ​​യ്ത റ​​ഷ്യ​​ൻ എ​​ണ്ണ ക​​യ​​റ്റി​​വി​​ട്ട​​താ​​യി അ​​റി​​യി​​ച്ചു. ന​​വം​​ബ​​ർ 20ന് ​​ശേ​​ഷം എ​​ത്തു​​ന്ന ഏ​​തൊ​​രു ച​​ര​​ക്കും ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ഇ​​ന്ധ​​ന​​ങ്ങ​​ൾ ഉ​​ൽ​​പ്പാ​​ദി​​പ്പി​​ക്കാ​​ൻ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന ത​​ങ്ങ​​ളു​​ടെ ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​യി​​ൽ സം​​സ്ക​​രി​​ക്കു​​മെ​​ന്നും അ​​റി​​യി​​ച്ചു.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ശു​​ദ്ധീ​​ക​​ര​​ണ സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ റി​​ല​​യ​​ൻ​​സി​​ന് ര​​ണ്ട് ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ളു​​ണ്ട്. ഒ​​ന്ന് ക​​യ​​റ്റു​​മ​​തി വി​​പ​​ണി​​ക​​ൾ​​ക്ക് മാ​​ത്ര​​മു​​ള്ള​​താ​​ണ്.

International

ഹംഗറിക്ക് റഷ്യൻ എണ്ണ വാങ്ങാം; ട്രംപ് അനുമതി നൽകി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ​​​ൻ ഇ​​​ന്ധ​​​നം വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഹം​​​ഗ​​​റി​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വ​​​നു​​​വ​​​ദി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഹം​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഓ​​​ർ​​​ബ​​​ൻ വൈ​​​റ്റ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ട്രം​​​പു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​തോ​​​ടെ ഹം​​​ഗ​​​റി​​​ക്ക് റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​വും വാ​​​ങ്ങു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മി​​​ല്ലാ​​​താ​​​കും.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പ് റ​​​ഷ്യ​​​ൻ ഊ​​​ർ​​​ജ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ട​​​പാ​​​ടു ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ല്ലാ​​​ത്ത ഹം​​​ഗ​​​റി​​​ക്ക് റ​​​ഷ്യ​​​യി​​​ൽനി​​​ന്ന​​​ല്ലാ​​​തെ എ​​​ണ്ണ​​​യും വാ​​​ത​​​ക​​​വും ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ട്രം​​​പു​​​മാ​​​യി പു​​​ല​​​ർ​​​ത്തു​​​ന്ന സൗ​​​ഹൃ​​​ദ​​​മാ​​​ണ് ഇ​​​ള​​​വു​​​ക​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ വി​​​ക്ത​​​ർ ഓ​​​ർ​​​ബാ​​​നെ സ​​​ഹാ​​​യി​​​ച്ച​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഹം​​​ഗ​​​റി​​​യു​​​ടെ റ​​​ഷ്യാ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ​​​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വവി​​​കാ​​​സ​​​ങ്ങ​​​ൾ.

ട്രം​​​പു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​കൃ​​​തി​​​വാ​​​ത​​​കം വാ​​​ങ്ങാ​​​മെ​​​ന്നും ഓ​​​ർ​​​ബ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​തി​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും ട്രം​​​പും ത​​​മ്മി​​​ൽ വീ​​​ണ്ടും ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ച​​​ർ​​​ച്ച​​​യാ​​​യി.

അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഹം​​​ഗ​​​റി​​​ക്കും മാ​​​ത്ര​​​മാ​​​ണ് യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മെ​​​ന്ന് ഓ​​​ർ​​​ബ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. മ​​​റ്റെ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളും യു​​​ക്രെ​​​യ്ൻ ജ​​​യി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ യു​​​ദ്ധ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഓ​​​ർ​​​ബ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാദിമിർ പു​​​ടി​​​നു​​​മാ​​​യും ഓ​​​ർ​​​ബ​​​ൻ ന​​​ല്ല സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​ണ്. റ​​​ഷ്യ​​​ൻ ഊ​​​ർ​​​ജ​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഹം​​​ഗ​​​റി സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം വാ​​​ദി​​​ക്കു​​​ന്ന​​​ത്.

International

റഷ്യൻ എണ്ണ ഇന്ത്യ കുറയ്ക്കുമെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്

ന്യൂ​​​യോ​​​ർ​​​ക്ക്: റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യ്ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ന്ത്യ സ​​​മ്മ​​​തി​​​ച്ചു​​​വെ​​​ന്ന വാ​​​ദം ആ​​​വ​​​ർ​​​ത്തി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ബു​​​സാ​​​നി​​​ൽ വ​​​ച്ച് ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചിൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​ശേ​​​ഷം വാ​​​ഷിം​​​ഗ്ട​​​ണി​​​ലേ​​​ക്ക് മ​​​ട​​​ങ്ങ​​​വേ വി​​​മാ​​​ന​​​ത്തി​​​ൽവ​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ചിൻ​​​പിം​​​ഗു​​​മാ​​​യി റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യു​​​ടെ വി​​​ഷ​​​യം സം​​​സാ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും യുക്രെയ്ൻ യു​​​ദ്ധം എ​​​ങ്ങ​​​നെ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. അ​​​സ്ഥി​​​ര​​​മാ​​​യ ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, ഇ​​​ന്ത്യ​​​ൻ ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യെ​​​ന്ന​​​തി​​​നാ​​​ണു മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്ന് ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്ഥി​​​ര​​​ത​​​യു​​​ള്ള വി​​​ല​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ​​​ന​​​യ​​​ത്തി​​​ന്‍റെ ര​​​ണ്ട് ല​​​ക്ഷ്യ​​​ങ്ങ​​​ൾ. സ്രോ​​​ത​​​സു​​​ക​​​ൾ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ഇ​​​പ്പോ​​​ഴ​​​ത്തെ യു​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു താ​​​ത്​​​പ​​​ര്യം കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

International

റ​ഷ്യ​യി​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി; ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന ഇ​ന്ത്യ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന ഇ​ന്ത്യ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി പൂ​ർ​ണ​മാ​യും നി​ർ​ത്തു​മെ​ന്ന് ഇ​ന്ത്യ ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് ട്രം​പ് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്.

റി​ല​യ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി. ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് വീ​ണ്ടും ഈ ​നി​ർ​ണാ​യ​ക പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

റ​ഷ്യ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ റോ​സ്നെ​ഫ്റ്റ്, ലൂ​ക്കോ​യി​ൽ എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം. ഈ ​ഉ​പ​രോ​ധം നി​ല​നി​ൽ​ക്കെ റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​ർ​ന്നാ​ൽ റി​ല​യ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് നി​ല​വി​ലെ അ​വ​സ്ഥ.

റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​ല്ലെ​ന്ന​താ​ണ് പൊ​തു​വെ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ന​യം. എ​ന്നാ​ൽ ട്രം​പി​ന്‍റെ പു​തി​യ പ്ര​സ്താ​വ​ന വി​ഷ​യ​ത്തി​ൽ അ​നി​ശ്ചി​താ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up