ലണ്ടൻ: റഷ്യൻ ഭീഷണി നേരിടാനായി ബ്രിട്ടനും പോളണ്ടും പ്രതിരോധ സുരക്ഷാ കരാറുണ്ടാക്കുന്നു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറും കരാറിൽ ഒപ്പുവയ്ക്കും.
അതിർത്തി സംരക്ഷണം, സംഘടിത കുറ്റകൃത്യങ്ങൾ തടയൽ, പ്രതിരോധ സഹകരണം വർധിപ്പിക്കൽ എന്നിവയും കരാറിന്റെ ഭാഗമാണ്. നേരത്തേ ഫ്രാൻസ്, ജർമനി രാജ്യങ്ങളുമായും ബ്രിട്ടൻ ഇത്തരം കരാറുണ്ടാക്കിയിരുന്നു.
റഷ്യയെ വലിയ ഭീഷണിയായിട്ടാണ് പോളണ്ടും ബ്രിട്ടനും പരിഗണിക്കുന്നതെന്നു ഡൊണാൾഡ് ടസ്ക് ലണ്ടനിലേക്കു യാത്രതിരിക്കും മുന്പായി പറഞ്ഞു.