Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RussianBomb

യാത്രാ ബസുകളിൽ റഷ്യൻ ബോംബ്; 30 പേർ കൊല്ലപ്പെട്ടു

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ ര​​​ണ്ടു യാ​​​ത്രാബ​​​സു​​​ക​​​ൾ​​​ക്കു നേ​​​രേ റ​​​ഷ്യ​​​ൻ വ്യോ​​​മ​​​സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 30 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. കി​​​ഴ​​​ക്ക​​​ൻ ഡോ​​​ണ​​​റ്റ്സ്ക് പ്ര​​​വി​​​ശ്യ​​​യി​​​ലെ ക്രാ​​​മ​​​റ്റോ​​​ർ​​​സ്ക് ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​ര​​​ന്നു റ​​​ഷ്യ​​​ൻ കൂ​​​ട്ട​​​ക്കു​​​രു​​​തി. യു​​​ദ്ധ​​​വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ർ​​​ഷി​​​ച്ച ഗ്ലൈ​​​ഡ് ബോം​​​ബു​​​ക​​​ളാ​​​ണു യാ​​​ത്രാബ​​​സു​​​ക​​​ളി​​​ൽ പ​​​തി​​​ച്ച​​​ത്. 18 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

യു​ദ്ധ​മു​ന്ന​ണി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക്രാ​മ​റ്റോ​ർ​സ്ക് ന​ഗ​ര​ത്തി​ൽ റ​ഷ്യ കൂ​ടെ​ക്കൂ​ടെ ഗ്ലൈ​ഡ് ബോം​ബു​ക​ൾ പ്ര​യോ​ഗി​ക്കാ​റു​ണ്ട്. ഈ ​ന​ഗ​രം ഉ​ൾ​പ്പെ​ടു​ന്ന ഡോ​ണ​റ്റ്സ്ക് പ്ര​വി​ശ്യ​യു​ടെ എ​ൺ​പ​തു ശ​ത​മാ​ന​വും റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ദേ​ശം​കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നാ​യി റ​ഷ്യ​ൻ സേ​ന പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണ്.

അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ​​​ സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​വ​​​രു​​​ക​​​യാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച കീ​​​വി​​​നടു​​​ത്തു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ത​​​ക​​​ർ​​​ന്ന് അ​​​ഞ്ചു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 22 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഒ​​​രു വ​​​യ​​​സ് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു പ്രാ​​​യം.

സി​​​വി​​​ലി​​​യ​​​ൻ മ​​​ര​​​ണം കു​​​റ​​​യ്ക്കാ​​​ൻ പേ​​​ട്രി​​​യ​​​റ്റ് മി​​​സൈ​​​ലു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​യോ​​​ടും പാ​​​ശ്ചാ​​​ത്യ​​​ മി​​​ത്ര​​​ങ്ങ​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കാ​​​ര്യ​​​മാ​​​യ ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. പേ​​​ട്രി​​​യ​​​റ്റ് മി​​​സൈ​​​ലു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​ണു റ​​​ഷ്യ​​​ൻ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​ത്.

Latest News

Corehub Up