ബെയ്ജിംഗ്: റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെയ് ബെലൂസോവുമായി ചൈനീസ് സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ ഷാംഗ് ചെംഗ്മിൻ കൂടിക്കാഴ്ച നടത്തി.
സൈനിക മേഖലയിൽ റഷ്യയുമായി പരസ്പര സഹകരണവും ആശയവിനിമയവും വർധിപ്പിക്കാൻ അഗ്രഹിക്കുന്നതായി ചൈനീസ് സൈനിക മേധാവി അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അധ്യക്ഷനായ മിലിട്ടറി കമ്മീഷനിലെ അടുത്ത നേതാവാണ് വൈസ് ചെയർമാൻ. ഈ പദവി ലഭിച്ചശേഷം ഷാംഗ് ചെൻമിൻ ഒരു വിദേശമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.