Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rustem Umerov

അബുദാബിയിൽ റഷ്യ-യുക്രെയ്ൻ ചർച്ച

അ​​​ബു​​​ദാ​​​ബി: ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി റ​​​ഷ്യ, യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഒ​​​ന്പ​​​തു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും മു​​​ഖാ​​​മു​​​ഖം ച​​​ർ​​​ച്ച​​​യ്ക്കി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​രു​​​രാജ്യങ്ങൾക്കുമിടയിൽ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞു​​​വെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​നു​​​മാ​​​യ ജാ​​​ര​​​ദ് കു​​​ഷ്ന​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​ന​​​വും സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പു​​​ക​​​ളു​​​മാ​​​ണ് യു​​​ക്രെ​​​യ്ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​യും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ റ​​​സ്തം ഉ​​​മാ​​​റോ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​രു​​​രാ​​​ജ്യ‍ങ്ങ​​​ളി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​​യി സ​​​മാ​​​ധാ​​​നം വേ​​​ണ​​​മെ​​​ന്നാ​​​ണ് മോ​​​സ്കോ​​​യു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി വ്ലാ​​​ദി​​​മി​​​ർ മെ​​​ഡി​​​ൻ​​​സ്കി​ പ​​​റ​​​ഞ്ഞു. ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്, യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷെ​​​യ്ഖ് അ​​​ബ്ദു​​​ള്ള ബി​​​ൻ സ​​​യ്യ​​​ദ് അ​​​ൽ ന​​​ഹ്യാ​​​ൻ എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഇ​​​ത്ത​​​വ​​​ണ​ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. യൂ​​​റോ​​​പ്പി​​​ന്‍റെ സു​​​ര​​​ക്ഷാ ഗ്യാ​​​ര​​​ന്‍റി കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​പു​​​ല​​​മാ​​​യ സ​​മാ​​ധാ​​ന​​ക്ക​​​രാ​​​റാ​​​ണ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്ക​​​പ്പു​​​റം റ​​​ഷ്യ​​​യ്ക്കും യു​​​ക്രെ​​​യ്നു​​​മി​​​ട​​​യി​​​ൽ ക​​​ടു​​​ത്ത അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ഡോ​​​ൺ​​​ബാ​​​സ് പ്ര​​​ദേ​​​ശം മു​​​ഴു​​​വ​​​നാ​​​യി വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ ആ​​​വ​​​ശ്യം യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.

ഇ​​​രു നേ​​​താ​​​ക്ക​​​ളും വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക. ഭാ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് യു​​​ക്രെ​​​യ്നു സം​​​ര​​​ക്ഷ​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ണി​​ൽ ചേ​​രാ​​നു​​ള്ള വ​​ഴി​​യും സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ ഉ​​ണ്ടാ​​കും.

ഇ​​​തി​​​നി​​​ടെ റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു മു​​​ന്പ് യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, നാ​​​റ്റോ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. വി​​​റ്റ്കോ​​​ഫും കു​​​ഷ്ന​​​റും പ​​​ങ്കെ​​​ടു​​​ത്തു. യൂ​​​റോ​​​പ്പി​​​ന്‍റെ സു​​​ര​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ട് യു​​​ക്രെ​​​യ്നി​​​ൽ സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഫ്രാ​​​ൻ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up