Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rwandan

റുവാണ്ടൻ വിമത നേതാവ് ഉഗാണ്ടയിൽ കൊല്ലപ്പെട്ട നിലയിൽ

കം​​പാ​​ല: റു​​വാ​​ണ്ട​​ൻ വി​​മ​​ത നേ​​താ​​വ് സ​​ർ​​ജ​​ന്‍റ് മേ​​ജ​​ർ റോ​​ബ​​ർ​​ട്ട് ക​​ബേ​​റ​​യെ ഉ​​ഗാ​​ണ്ട​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

ത​​ല​​യ​​റ​​ത്തു മാ​​റ്റ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​യി​​രു​​ന്നു മൃ​​ത​​ദേ​​ഹം കാ​​മെം​​ഗോ മേ​​ഖ​​ല​​യി​​ലെ കു​​റ്റി​​ക്കാ​​ട്ടി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ബേ​​റ​​യു​​ടെ മൃ​​ത​​ദേ​​ഹം സ​​ഹോ​​ദ​​ര​​നും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും തി​​രി​​ച്ച​​റി​​ഞ്ഞു.

2020ൽ ​​ഉ​​ഗാ​​ണ്ട​​യി​​ലേ​​ക്കു ര​​ക്ഷ​​പ്പെ​​ടും വ​​രെ റു​​വാ​​ണ്ട​​ൻ സൈ​​ന്യ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​ളാ​​ണ് റോ​​ബ​​ർ​​ട്ട് ക​​ബേ​​റ. റു​​വാ​​ണ്ട​​ൻ പ്ര​​സി​​ഡ​​ന്‍റ് പോ​​ൾ ക​​ഗാ​​മേ‍യ്ക്കെ​​തി​​രേ നി​​ശി​​ത വി​​മ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​രു​​ന്ന ആ​​ളാ​​ണ് ക​​ബേ​​റ.

1994 മു​​ത​​ൽ റു​​വാ​​ണ്ട​​യി​​ൽ ഭ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത് ക​​ഗാ​​മേ​​യാ​​ണ്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഏ​​കാ​​ധി​​പ​​ത്യ​​ഭ​​ര​​ണ​​ത്തി​​നെ​​തി​​രേ രാ​​ജ്യ​​ത്ത് അ​​തൃ​​പ്തി പു​​ക​​യു​​ക​​യാ​​ണ്. ക​​ഗാ​​മേ​​യു​​മാ​​യി ഭി​​ന്ന​​ത​​യു​​ള്ള ഒ​​ട്ടേ​​റെ മു​​തി​​ർ​​ന്ന ഓ​​ഫിസ​​ർ​​മാ​​ർ രാ​​ജ്യം​​വി​​ട്ടു.

Latest News

Corehub Up