Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S 400

റഷ്യയിൽനിന്ന് എസ് 400 അഞ്ചെണ്ണംകൂടി വാങ്ങും

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ നി​ർ​മി​ത വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​യ എ​സ് 400ന്‍റെ അ​ഞ്ച് അ​ധി​ക സ്ക്വാ​ഡ്ര​ണു​ക​ൾ കൂ​ടെ വാ​ങ്ങാ​ൻ ഇ​ന്ത്യ​യു​ടെ നീ​ക്കം. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി​ക​ളെ സം​ര​ക്ഷി​ച്ച് ക​രു​ത്ത് തെ​ളി​യി​ച്ച വ്യോ​മപ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് എ​സ് 400.

നി​ല​വി​ൽ ഇ​തി​ന്‍റെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ കൈ​മാ​റാ​നാ​ണ് 2018ൽ ​ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ക​രാ​റി​ൽ ധാ​ര​ണ​യാ​യ​ത്. അ​തി​ൽ മൂ​ന്ന് എ​ണ്ണം ഇ​ന്ത്യ​ക്ക് കൈ​മാ​റി​യ​പ്പോ​ൾ ബാ​ക്കി ര​ണ്ടെ​ണ്ണം ഈ ​വ​ർ​ഷം​ത​ന്നെ സേ​ന​യു​ടെ ഭാ​ഗ​മാ​കും. ഇ​തി​ന് പു​റ​മെ​യാ​ണ് പു​തി​യ അ​ഞ്ച് സ്ക്വാ​ഡ്ര​ണു​ക​ൾ കൂ​ടെ വാ​ങ്ങാ​ൻ ഇ​ന്ത്യ ആ​ലോ​ചി​ക്കു​ന്ന​ത്.

വ്യോ​മ​സേ​ന​യു​ടെ നി​ർ​ദേ​ശം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഉ​ട​ൻ ഏ​റ്റെ​ടു​ത്തേ​ക്കും. ഇ​ന്ത്യ​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ലും പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ലു​മാ​യി​രി​ക്കും ഇ​വ വി​ന്യ​സി​ക്കു​ക.

ലോ​ക​ത്തെ ഏ​റ്റ​വും നൂ​ത​ന ദീ​ർ​ഘ​ദൂ​ര വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ഏ​ക​ദേ​ശം 600 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള വ്യോ​മാ​ക്ര​മ​ണ​ത്തെ നി​ർ​വീ​ര്യ​വു​മാ​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും.

Latest News

Corehub Up