എസ്.കെ. പൊറ്റക്കാട് എഴുതിയ സമ്മാനം എന്ന ചെറുകഥ മാലിനി എന്ന പേരിൽ ചലച്ചിത്രമാകുന്നു. ജയേന്ദ്ര ശർമ സംവിധാനം ചെയ്യുന്ന മാലിനിഎന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിലെ അമ്മ ഹാളിൽ നടന്നു.
തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ടൈറ്റിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ വിനോദ് കോവൂർ, സരയു, പ്രശാന്ത് മുരളി, ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ, തുടങ്ങിയവർ പങ്കെടുത്തു.
രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമിക്കുന്ന 'മാലിനി' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ. പിള്ള നിർവഹിക്കുന്നു.
കോ- പ്രൊഡ്യൂസർ: സിനി ഫ്രെയിംസ് യു.എ.ഇ, വിപിൻ ദാസ്, തിരക്കഥ: കരുണൻ ഉള്ള്യേരി, പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, കലാസംവിധാനം: മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, മേക്കപ്പ്: റഷീദ് അഹമ്മദ്, എഡിറ്റിങ്: ജോമോൻ സിറിയക്, പ്രൊഡക്ഷൻ മാനേജർ: നിശാന്ത് പന്നിയങ്കര, ബോബിൻ വർഗീസ്, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.