Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S.janaki

പാ​ട്ടി​ന്‍റെ അ​മ്മ​യ്ക്ക് പ്ര​ണാ​മം; എ​സ്. ജാ​ന​കി​യെ അ​നു​സ്മ​രി​ച്ച് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്. ജാ​ന​കി​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. തെ​ന്നി​ന്ത്യ​ൻ സി​നി​മാ സം​ഗീ​ത​ത്തി​ലെ ഏ​റ്റ​വും ഔ​ന്ന​ത്യ​മു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ജാ​ന​കി​യ​മ്മ​യെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ആ ​ക​ണ്ഠ​ത്തി​ന് വ​ഴ​ങ്ങാ​ത്ത​താ​യി ഒ​ന്നു​മി​ല്ലാ​യി​രു​ന്നു.

സ​മ​സ്ത ഭാ​വ​ങ്ങ​ളും ജാ​ന​കി​യ​മ്മ മ​റ്റാ​ര്‍​ക്കും ക​ഴി​യാ​ത്ത വി​ധം അ​ന​ശ്വ​ര​മാ​ക്കി​യെ​ന്നും സ​തീ​ശ​ൻ അ​നു​സ്മ​രി​ച്ചു. ഒ​രു ഗാ​യി​ക എ​ന്ന​തി​ന് അ​പ്പു​റം എ​സ്. ജാ​ന​കി ന​മ്മു​ടെ കു​ടും​ബാം​ഗ​മാ​യ​ത് ആ ​ശ​ബ്ദം ന​ല്‍​കി​യ സ്‌​നേ​ഹ വാ​ത്സ​ല്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന അ​മൂ​ല്യ സ​മ്പ​ത്താ​ണ് ജാ​ന​കി​യ​മ്മ​യു​ടെ ഗാ​ന​ങ്ങ​ള്‍.

ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര സം​ഗീ​ത ലോ​ക​ത്തെ സ്വ​ര​മാ​ധു​ര്യം കൊ​ണ്ട് വി​സ്മ​യി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് അ​വ​ർ. സ​ങ്ക​ട​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും വി​ര​ഹ​ത്തി​ലും പ്ര​ണ​യ​ത്തി​ലും മ​ല​യാ​ളി​യു​ടെ ശ​ബ്ദ​വും വി​കാ​ര​വും വി​ചാ​ര​വും നി​ര്‍​ണ​യി​ച്ച മ​ഹാ​സ്വ​ര​ത്തി​ന് ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up