Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SBIs Assistance

Thiruvananthapuram

സ്കൂ​ൾ, അങ്കണ​വാ​ടി വി​ക​സ​ന​ങ്ങ​ൾ​ക്ക് എ​സ്ബി​ഐ​യു​ടെ സ​ഹാ​യം

ആ​റ്റി​ങ്ങ​ൽ: എ​സ്ബിഐ ആ​റ്റി​ങ്ങ​ൽ ബ്രാ​ഞ്ചി​ൽ നി​ന്ന് പ​ര​വൂ​ർ​ക്കോ​ണം ഗ​വ. എ​ൽപി സ്കൂ​ളി​ന് സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​ഹൈ​ടെ​ക് ക​മ്പ്യൂ​ട്ട​ർ ലാ​ബ്, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പാ​ക്കേ​ജും ന​ക്രാം​കോ​ട് ഗ​വ. അങ്കണ​വാ​ടി​ക്ക് സ്മാ​ർ​ട്ട് ടിവി, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, സ്റ്റ​ഡി ആ​ൻ​ഡ് പ്ലേ ​ഉ​പ​ക​ര​ണ​ങ്ങ​ൾ, ജി​പ്സം ബോ​ർ​ഡ് റൂ​ഫിം​ഗ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പാ​ക്കേ​ജും അ​നു​വ​ദി​ച്ചു.

എ​സ്ബിഐ തി​രു​വ​ന​ന്ത​പു​രം റീ​ജണൽ ഓ​ഫിസ് ചീ​ഫ് മാ​നേ​ജ​ർ ന​വീ​ന ഗോ​പി​നാ​ഥ് ഫ​ണ്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​ർ​ക്കും കൈ​മാ​റി. ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​ഴാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്രി​യ സാ​ബു, എ​ട്ടാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഗാ​യ​ത്രി ദേ​വി, എ​സ്ബിഐ ആ​റ്റി​ങ്ങ​ൽ ബ്രാ​ഞ്ച് ചീ​ഫ് മാ​നേ​ജ​ർ ശ്രീ​പ്രി​യ, സ്കൂ​ൾ പിടിഎ. ഭാ​ര​വാ​ഹി​ക​ൾ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Latest News

Corehub Up