ന്യൂഡൽഹി: ഐഎസ്എല്ലിൽ മോഹൻബഗാന് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ഡൽഹിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലീ എർവിനും മിഗുവെൽ ഫിഗ്വേരയും ആണ് മോഹൻബഗാന് വേണ്ടി ഗോളുകൾ നേടിയത്. ലാൽറിൻലിയാമ എച്ചനാംട്ടെയാണ് സ്പോർടിംഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മോഗൻബഗാന് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് മോഹൻബഗാൻ.