Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SFIO

എ​ക്‌​സാ​ലോ​ജി​ക്-​സി​എം​ആ​ര്‍​എ​ല്‍ ഇ​ട​പാ​ട്; എ​​​​സ്എ​​​​ഫ്‌​​​​ഐ​​​​ഒ സ​​​​മ​​​​ര്‍​പ്പി​​​​ച്ച രേ​​​​ഖ​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ഡി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു

കൊ​​​​ച്ചി: വീ​​​​ണാ വി​​​​ജ​​​​യ​​​​ന്‍റെ എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് ക​​​​മ്പ​​​​നി​​​​യും സി​​​​എം​​​​ആ​​​​ര്‍​എ​​​ല്ലും ത​​​​മ്മി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സീ​​​​രി​​​​യ​​​​സ് ഫ്രോ​​​​ഡ് ഇ​​​​ന്‍​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ് (എ​​​​സ്എ​​​​ഫ്‌​​​​ഐ​​​​ഒ) സ​​​​മ​​​​ര്‍​പ്പി​​​​ച്ച രേ​​​​ഖ​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ഡി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

സി​​​​എം​​​​ആ​​​​ര്‍​എ​​​​ലി​​​​ല്‍നി​​​​ന്ന് മാ​​​​സ​​​​പ്പ​​​​ടി കൈ​​​​പ്പ​​​​റ്റി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ളാ​​​​ണ് തേ​​​​ടു​​​​ന്ന​​​​ത്.

വീ​​​​ണാ വി​​​​ജ​​​​യ​​​​ന്‍ ന​​​​ല്‍​കി​​​​യ മൊ​​​​ഴി, സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ചോ​​​​ദ്യം​​​ചെ​​​​യ്ത​​​​പ്പോ​​​​ള്‍ ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക്കും സി​​​​എം​​​​ആ​​​​ര്‍​എ​​​ല്ലും ത​​​​മ്മി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ക​​​​ത്തി​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍, സാ​​​​മ്പ​​​​ത്തി​​​​ക​ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍, ക​​​​രാ​​​​റു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ള്‍​പ്പെ​​​​ടെ 54 വാ​​​​ല്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി എ​​​​സ്എ​​​​ഫ്‌​​​​ഐ​​​​ഒ സ​​​​മ​​​​ര്‍​പ്പി​​​​ച്ച 134 രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ര്‍​പ്പാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം ഇ​​​​ഡി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. പി​​​​എ​​​​ല്‍​എ​​​​ല്‍​എ കോ​​​​ട​​​​തി അ​​​​പേ​​​​ക്ഷ ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും. കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​വും വി​​​​ശ​​​​ദ​​​​വു​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ മു​​​​ന്നി​​​​ല്‍​വ​​​​ച്ച് വീ​​​​ണാ വി​​​​ജ​​​​യ​​​​നെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു രേ​​​​ഖ​​​​ക​​​​ള്‍​ക്കാ​​​​യി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ഇ​​​​ഡി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന.

Latest News

Corehub Up