Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SFIactivists

പ​ത്ത​നം​തി​ട്ട​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി ആ​രോ​പ​ണം, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ മ​ണ​ക്കാ​ല​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി ആ​രോ​പ​ണം. ആ​ക്ര​മ​ണ​ത്തി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ട​മ്പ​നാ​ട്ടെ ര​ണ്ട് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ മു​ൻ​പ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി മ​ണ​ക്കാ​ല​യി​ൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മം ന​ട​ത്തി​യ​വ​രെ അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​അ​ക്ര​മ​സം​ഭ​വ​വു​മാ​യി ഡി​വൈ​എ​ഫ്ഐ​ക്ക് യാ​തൊ​രു​വി​ധ ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up