Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SFO

സരസ് എംകെ 2 വിമാനത്തിന് പിപിഡിഎസ് സജ്ജമാക്കി എസ്എഫ്ഒ

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ ത​​​ദ്ദേ​​​ശീ​​​യ യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​യ സ​​​ര​​​സ് എം​​​കെ 2 ലെ ​​​പ്രൈ​​​മ​​​റി പ​​​വ​​​ർ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ സി​​​സ്റ്റം (പി​​​പി​​​ഡി​​​എ​​​സ്) ക​​​ള​​​മ​​​ശേ​​​രി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നെ​​​സ്റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ - വ്യോ​​​മ​​​യാ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ എ​​​സ്എ​​​ഫ്ഒ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് വി​​​ക​​​സി​​​പ്പി​​​ച്ചു.

ബം​​​ഗ​​​ളൂ​​​രു സി​​​എ​​​സ്ഐ​​​ആ​​​ർ-​​​നാ​​​ഷ​​​ണ​​​ൽ എ​​​യ്റോ​​​സ്പേ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യു​​​മാ​​​യി (എ​​​ൻ​​​എ​​​എ​​​ൽ) ചേ​​​ർ​​​ന്നു വി​​​ക​​​സി​​​പ്പി​​​ച്ച സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ എ​​​യ​​​ർ​​​വ​​​ർ​​​ത്തി യൂ​​​ണി​​​റ്റ് എ​​​സ്എ​​​ഫ്ഒ അ​​​ധി​​​കൃ​​​ത​​​ർ എ​​​ൻ​​​എ​​​എ​​​ലി​​​നു കൈ​​​മാ​​​റി.

ക​​​ള​​​മ​​​ശേ​​​രി ഹൈ​​​ടെ​​​ക് പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ നെ​​​സ്റ്റ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​എ​​​ൻ. ജ​​​ഹാം​​​ഗീ​​​ർ, എ​​​ൻ​​​എ​​​എ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​അ​​​ഭ​​​യ് അ​​​ന​​​ന്ത് പാ​​​ഷി​​​ൽ​​​ക്ക​​​ർ, മു​​​തി​​​ർ​​​ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

വ്യോ​​​മ​​​യാ​​​ന​​​ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ഡി​​​സൈ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യ ഡി​​​സൈ​​​ൻ അ​​​ഷ്വ​​​റ​​​ൻ​​​സ് ലെ​​​വ​​​ൽ-എ ​​​ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ഈ ​​​പ​​​വ​​​ർ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ സി​​​സ്റ്റം.

പി​​​പി​​​ഡി​​​എ​​​സി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സോ​​​ഫ്റ്റ്‌​​​വേ​​​ർ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത് നെ​​​സ്റ്റ് ഡി​​​ജി​​​റ്റ​​​ലാ​​​ണ്. ഡി​​​ആ​​​ർ​​​ഡി​​​ഒ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഞ്ചാം ത​​​ല​​​മു​​​റ യു​​​ദ്ധ​​​വി​​​മാ​​​ന​​​മാ​​​യ അ​​​ഡ്വാ​​​ൻ​​​സ്ഡ് മീ​​​ഡി​​​യം കോം​​​ബാ​​​റ്റ് എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റി​​​നാ​​​യി എ​​​സ്എ​​​ഫ്ഒ ടെ​​​ക്നോ​​​ള​​​ജീ​​​സ് പ​​​വ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

റീ​​​ജ​​​ണ​​​ൽ ക​​​ണ​​​ക്റ്റി​​​വി​​​റ്റി പ​​​ദ്ധ​​​തി​​​യാ​​​യ ഉ​​​ഡാ​​​ൻ വ​​​ഴി ചെ​​​റു​​​ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സാ​​​ര​​​സ് എം​​​കെ 2 ത​​​ദ്ദേ​​​ശീ​​​യ യാ​​​ത്രാ​​​വി​​​മാ​​​നം നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. 19 സീ​​​റ്റു​​​ക​​​ളു​​​ള്ള വി​​​മാ​​​നം ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കും.

Latest News

Corehub Up