Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SHO

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള പോ​ർ​വി​ളി; ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്എ​ച്ച്ഒ​യെ തി​രി​കെ വി​ളി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും പോ​ർ​വി​ളി​ക്കും പി​ന്നാ​ലെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്എ​ച്ച്ഒ​യെ തി​രി​കെ വി​ളി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.

വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​വ​ധി​യി​ൽ പോ​യ സി​ഐ സ​തീ​ഷ് കു​മാ​റാ​ണ് അ​വ​ധി റ​ദ്ദാ​ക്കി തി​രി​കെ പ്ര​വേ​ശി​ച്ച​ത്. ഇ​തോ​ടെ താ​ത്കാ​ലി​ക​മാ​യി പ​ക​രം ചു​മ​ത​ല ന​ൽ​കി​യ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ട​ങ്ങി. എ​സ്എ​ച്ച്ഒ അ​വ​ധി​യി​ൽ പോ​യ​തും എ​സ്ഐ ഗോ​കു​ൽ ഗോ​പ​നെ പ​രി​ശീ​ല​ന​ത്തി​ന് വി​ട്ട​തി​ലും വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നി​ടെ ഭ​ര​ണ​നു​കൂ​ല പൊ​ലി​സ് അം​ഗ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ​യും സ​മീ​പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ഉ​ച്ച ക​ഴി​ഞ്ഞ് അ​വ​ധി റ​ദ്ദാ​ക്കി എ​സ്എ​ച്ച്ഒ സ​തീ​ഷ് കു​മാ​ർ ജോ​ലി​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

 

Kerala

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍ദേ​​​ശം

കൊ​​​ച്ചി: ഗ​​​ര്‍ഭി​​​ണി​​​യാ​​​യ യു​​​വ​​​തി​​​യെ സ്റ്റേ​​​ഷ​​​നി​​​ല്‍ മ​​​ര്‍ദി​​​ച്ച നോ​​​ര്‍ത്ത് സ്റ്റേ​​​ഷ​​​ൻ മു​​​ൻ സി​​​ഐ പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ത്ത നി​​​ല​​​വി​​​ലെ എ​​​സ്എ​​​ച്ച്ഒ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ര്‍ ജ​​​യ്‌​​​സിം​​​ഗാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. പ​​​രാ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു കൈ​​​മാ​​​റി.

വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തെ​​​ങ്കി​​​ലും ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

പോ​​​ലീ​​​സി​​​ന്‍റെ ക​​​ള്ള​​​ക്ക​​​ഥ പൊ​​​ളി​​​ച്ച് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ

കൊ​​​ച്ചി: പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്ത ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​നെ കാ​​​​​​ണാ​​​​​​ൻ കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​യ ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​യാ​​​​​​യ യു​​​​​​വ​​​​​​തി​​​​​​യെ സി​​​​​​ഐ അ​​​​​​തി​​​​​​ക്രൂ​​​​​​ര​​​​​​മാ​​​​​​യി മ​​​​​​ർ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന്.

2024 ജൂ​​​​​​ണ്‍ 20ന് ​​​​​​ന​​​​​​ട​​​​​​ന്ന മ​​​​​​ര്‍ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​പ്ര​​​​​​കാ​​​​​​ര​​​മാ​​​ണു പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യാ​​​യ ഷൈ​​​​​​മോ​​​​​​ള്‍ക്കു പോ​​​​​​ലീ​​​​​​സ് കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ആ​​​​​​രോ​​​​​​പ​​​​​​ണം നി​​​​​​ഷേ​​​​​​ധി​​​​​​ച്ച പോ​​​​​​ലീ​​​​​​സ് യു​​​​​​വ​​​​​​തി കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്കു വ​​​​​​ലി​​​​​​ച്ചി​​​​​​ഴ​​​​​​ച്ചു​​​​​​വെ​​​​​​ന്നും പ്ര​​​​​​ശ്‌​​​​​​നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ന്‍ പോ​​​​​​ലീ​​​​​​സ് ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

സി​​​​​​ഐ​​​​​​യെ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി മ​​​​​​ര്‍ദി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് യു​​​​​​വ​​​​​​തി​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച ഷൈ​​​​​​മോ​​​​​​ളെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് കോ​​​​​​ട​​​​​​തി ത​​​​​​ട​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ര്‍ന്ന് ത​​​​​​ന്നെ മ​​​​​​ര്‍ദി​​​​​​ക്കു​​​​​​ന്ന സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്ന് പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യും ഭ​​​​​​ര്‍ത്താ​​​​​​വും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. ഇ​​​​​​തോ​​​​​​ടെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി, ഡി​​​​​​ജി​​​​​​പി, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍, വ​​​​​​നി​​​​​​താ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല​​​​​​ട​​​​​​ക്കം പ​​​​​​രാ​​​​​​തി ന​​​​​​ല്‍കി​​​​​​യെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി വൈ​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ബെ​​​​​​ന്‍ജോ പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഇ​​​​​​വ​​​​​​ര്‍ കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച​​​​​​ത്. ബെ​​​​​​ന്‍ജോ പ്ര​​​​​​തി​​​​​​യാ​​​​​​യ കേ​​​​​​സ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ്.

ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ല്‍ സ​​​​​​ന്തോ​​​​​​ഷം

എ​​​​​​സ്എ​​​​​​ച്ച്ഒ​​​​​​യ്‌​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ല്‍ സ​​​​​​ന്തോ​​​​​​ഷ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് ബെ​​​​​​ന്‍ജോ​​​​​​യും ഷൈ​​​​​​മോ​​​​​​ളും പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. കേ​​​​​​സി​​​​​​ല്‍ നി​​​​​​യ​​​​​​മ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കു​​​​​​മെ​​​​​​ന്നും ഇ​​​​​​രു​​​​​​വ​​​​​​രും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

Kerala

നി​യ​മ​പാ​ല​ക​നോ... കാ​ല​നോ?; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യു​ടെ മു​ഖ​ത്ത​ടി​ച്ച് എ​സ്എ​ച്ച്ഒ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ത്രീ​യു​ടെ മു​ഖ​ത്ത​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​ൻ ആ​ണ് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന യു​വ​തി​യു​ടെ മു​ഖ​ത്ത് അ​ടി​ച്ച​ത്.

2024ലാ​ണ് സം​ഭ​വം. ഈ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​യ യു​വ​തി ക​ര​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ നെ​ഞ്ചി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്ത​ത്.

ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​തി​ക്ക് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​ണ് ഇ​യാ​ൾ.

നേ​ര​ത്തെ, വ​ഴി​യ​രി​കി​ൽ നി​ന്ന സ്വി​ഗ്ഗി ഫു​ഡ് ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ച​യാ​ളാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ.

Kerala

പോ​ലീ​സി​നുനേ​രേ കത്തിയുമാ‌യി പ്രതി, എ​സ്എ​ച്ച്ഒ വെ‌​ടി​വച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കോ​ട്ട് കാ​പ്പ കേ​സ് പ്ര​തി പോ​ലീ​സി​നുനേ​രെ വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്തു. പ്ര​തി​ക്കുനേ​രെ എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്തെ​ങ്കി​ലും ദേ​ഹ​ത്തു കൊ​ണ്ടി​ല്ല.

വെ​ട്ടു​ക​ത്തി​യു​മാ​യി പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സുകളിലെ പ്ര​തി കൈ​ലി കി​ര​ണി​ന് നേ​രേ​യാ​ണ് ആ​ര്യാ​ങ്കോ​ട് എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്ത​ത്.

കാ​പ്പ കേ​സി​ല്‍ നാ​ട് ക​ട​ത്തി​യ പ്ര​തി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ വി​വ​രം അ​റി​ഞ്ഞാ​ണ് എ​സ്എ​ച്ച്ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഈ ​സ​മ​യ​മാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ പ്ര​തി വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്ത​ത്. എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്തെ​ങ്കി​ലും പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജീ​വ​ന്‍ ര​ക്ഷാ​ര്‍​ഥം മ​റ്റ് മാ​ര്‍​ഗ​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Latest News

Corehub Up