നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ട. എസ്ഐ അറസ്റ്റിലായി. നെയ്യാറ്റിൻകര സ്വദേശി റിട്ട. സബ് ഇൻസ്പെക്ടർ ശിവരാജ (75) നെയാണ് നെയ്യാറ്റിൻകര പൊലിസ് പിടികൂടിയത്. തിരുവനന്തപുരം ഫോർട്ട് പൊലിസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ രണ്ടാം പ്രതിയായിരുന്ന പൊലിസ് ഉദ്യോഗസ്ഥൻ എസ്.വി ശ്രീകുമാറിന്റെ പിതാവാണ് അറസ്റ്റിലായ ശിവരാജൻ. അതേസമയം, പ്രതിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.