Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIPRI

ആയുധ ഇറക്കുമതിയിൽ ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ന്യൂ​ഡ​ൽ​ഹി: ഏ​റ്റ​വും അ​ധി​കം ആ​യു​ധം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യം ഇ​ന്ത്യ എ​ന്ന് ക​ണ​ക്കു​ക​ൾ. പ്ര​തി​രോ​ധ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഗോ​ള​ത​ല​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സ്റ്റോ​ക്ക്ഹോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യാ​ണ് (എ​സ്ഐ​പി​ആ​ർ​ഐ) ക​ണ്ടെ​ത്ത​ൽ.

യു​ക്ര​യ്നാ​ണ് ഏ​റ്റ​വും അ​ധി​കം ആ​യു​ധം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യം. ഇ​ന്ത്യ​യു​ടെ ആ​യു​ധ ഇ​റ​ക്കു​മ​തി​യു​ടെ 40 ശ​ത​മാ​ന​വും റ​ഷ്യ​യി​ൽ​നി​ന്നാ​ണ്. ഫ്രാ​ൻ​സി​ൽ നി​ന്ന് 29 ശ​ത​മാ​ന​വും ഇ​സ്ര​യേ​ലി​ൽ നി​ന്ന് 15 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു.

2021 നും 25 ​നും ഇ​ട​യി​ൽ ആ​ഗോ​ള ആ​യു​ധ ഇ​റ​ക്കു​മ​തി​യു​ടെ 8.3 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലേ​ക്കാ​ണ്. അ​തേ​സ​മ​യം ഇ​ന്ത്യ സ്വ​ന്ത​മാ​യി ആ​യു​ധം വി​ക​സി​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ആ​യു​ധ ഇ​റ​ക്കു​മ​തി​യി​ൽ നേ​രി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​മാ​യി റ​ഷ്യ​യി​ൽ​നി​ന്നു​ള്ള ആ​യു​ധ ഇ​റ​ക്കു​മ​തി കു​റ​ച്ചെ​ന്നും ഫ്രാ​ൻ​സ്, ഇ​സ്ര​യേ​ൽ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി കൂ​ട്ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം പാ​ക്കി​സ്ഥാ​ൻ ഇ​റ​ക്കു​മ​തി ചെ​യ്ത ആ​യു​ധ​ങ്ങ​ളു​ടെ 80 ശ​ത​മാ​ന​വും ചൈ​ന​യി​ൽ നി​ന്നാ​ണ്.

Latest News

Corehub Up