ന്യൂഡൽഹി: പുതുതായി രജിസ്റ്റർ ചെയ്യുന്ന വോട്ടർമാർ ഓൺലൈനായി പൂരിപ്പിച്ചു നൽകേണ്ട ഫോം ആറിൽ വരുത്തിയ മാറ്റം തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. അപേക്ഷകന്റെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ വിവരങ്ങൾ ഇനി നൽകേണ്ടതില്ല.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് പുതിയ വോട്ടർമാർ അധികമായി നടത്തേണ്ട പ്രഖ്യാപനമാണ് (ഡിക്ലറേഷൻ) തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചത്. എസ്ഐആർ ഇതിനോടകം പൂർത്തിയായ സംസ്ഥാനങ്ങളിലാണ് ഫോം ആറിൽ വരുത്തിയ മാറ്റം പിൻവലിക്കുന്നത്.
കേന്ദ്ര നിയമ മന്ത്രാലയത്തിനുമാത്രം ഭേദഗതി വരുത്താവുന്ന എസ്ഐആർ ഫോം ആറിൽ അധിക പ്രഖ്യാപനം നടത്തുന്ന തീരുമാനത്തിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് അറിയിച്ചിരുന്നു.
എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലെയും ഇനി ആരംഭിക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും പുതിയ വോട്ടർമാർ സാധാരണ ഫോം ആറ് പൂരിപ്പിച്ചാൽ മതി.