ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകൾക്കെതിരേയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നടന്ന പ്രതിഷേധങ്ങളിൽ ഡൽഹി പൊലിസ് 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ രണ്ടുമുതലുള്ള സംഭവങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങി പ്രമുഖ നേതാക്കൾക്കെതിരേയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, നിരോധനാജ്ഞ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്.