Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIT Investigation

കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സ്; എ​സ്ഐ​ടി രൂ​പീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സൈ​ബ​ർ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പാ​ക​ളി​ൽ എ​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്താ​നും അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കു​മെ​ന്നാ​ണ് സൂ​ച​ന. ആ​ന്ധ്രാ​സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി ചെ​ന്നൈ​യി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ അ​ന്ത​ർ​സം​സ്ഥാ​ന റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ബ​ന്ധു​ക്ക​ൾ കോ​വ​ള​ത്ത് എ​ത്തി​ച്ച​ത്. 

തു​ട​ർ​ന്ന് വി​വി​ധ സ്പാ​ക​ളി​ൽ നി​ർ​ത്തി കു​ട്ടി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. പീ​ഡ​നം സ​ഹി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ സ്പാ​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​യാ​യ യു​വാ​വി​നൊ​പ്പം പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ കു​ട്ടി​യെ പ​ണം വാ​ങ്ങി കൈ​മാ​റി​യെ​ന്ന് ആ​രോ​പ​ണ​മു​ള്ള ഇ​ള​യ​മ്മ ത​ന്നെ​യാ​ണ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യും കൗ​ൺ​സി​ലി​ങ്ങി​ലൂ​ടെ​യു​മാ​ണ് പീ​ഡ​ന​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

 കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഗ​ല​ക്ഷ്മി, ഗോ​പി, ര​ണ്ട് സ്പാ ​ഉ​ട​മ​ക​ൾ എ​ന്നി​വ​രാ​ണ് നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ആ​ന്ധ്ര​യി​ൽ പി​ടി​യി​ലാ​യ പെ​ൺ​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യെ​യും ഭ​ർ​ത്താ​വി​നെ​യും ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും. അ​തേ​സ​മ​യം സ്പാ​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഒ​രു ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ പ​ങ്കും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 

Latest News

Corehub Up