Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SMA Abacus National Talent Contest

അബാക്കസ് മത്സരം നാളെ

കൊ​​​​ച്ചി: സം​​​​ഖ്യാ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ല്‍ സ്‌​​​​കൂ​​​​ള്‍വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ അ​​​​തു​​​​ല്യ​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ക​​​​ള്‍ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 18-ാമ​​​​ത് എ​​​​സ്എം​​​​എ അ​​​​ബാ​​​​ക്ക​​​​സ് നാ​​​​ഷ​​​​ണ​​​​ല്‍ ടാ​​​​ല​​​​ന്‍റ് കോ​​​​ണ്‍ടെ​​​​സ്റ്റ് നാ​​​​ളെ രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ല്‍ ന​​​​ട​​​​ക്കും.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള 3,000ത്തി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ഐ​​​​എ​​​​സ്ആ​​​​ര്‍ഒ മു​​​​ന്‍ ചെ​​​​യ​​​​ര്‍മാ​​​​ന്‍ ഡോ. ​​​​എ​​​​സ്. സോ​​​​മ​​​​നാ​​​​ഥ് ഓ​​​​ണ്‍ലൈ​​​​നാ​​​​യി നി​​​​ര്‍വ​​​​ഹി​​​​ക്കും. സി​​​​ബി​​​​എ​​​​സ്ഇ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​പി.​​​​എം. ഇ​​​​ബ്രാ​​​​ഹിം ഖാ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

കാ​​​​ല്‍ക്കു​​​​ലേ​​​​റ്റ​​​​റു​​​​ക​​​​ളെ​​​​പ്പോ​​​​ലും മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന ഗ​​​​ണി​​​​ത​​​​മി​​​​ക​​​​വ് പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന അ​​​​ബാ​​​​ക്ക​​​​സ് മ​​​​ത്സ​​​​രം, അ​​​​ബാ​​​​ക്ക​​​​സ് സ്‌​​​​കി​​​​ല്‍സ് ഡെ​​​​മോ​​​​ണ്‍സ്‌​​​​ട്രേ​​​​ഷ​​​​ന്‍, 600 വ​​​​ര്‍ഷ​​​​ത്തെ ക​​​​ല​​​​ണ്ട​​​​ര്‍ മെ​​​​മ്മ​​​​റി ടെ​​​​ക്‌​​​​നി​​​​ക്, ക്യൂ​​​​ബ് മ​​​​ത്സ​​​​രം, ഹൈ ​​​​സ്പീ​​​​ഡ് അ​​​​ബാ​​​​ക്ക​​​​സ് ഓ​​​​റ​​​​ല്‍ മ​​​​ത്സ​​​​രം എ​​​​ന്നി​​​​വ ജൂ​​​​ണി​​​​യ​​​​ര്‍, സീ​​​​നി​​​​യ​​​​ര്‍ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കും. വി​​​​ജ​​​​യി​​​​ക​​​​ള്‍ക്കു ട്രോ​​​​ഫി​​​​ക​​​​ളും സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും ന​​​​ല്‍കു​​​​മെ​​​​ന്ന് എ​​​​സ്എം​​​​എ അ​​​​ബാ​​​​ക്ക​​​​സ് ചെ​​​​യ​​​​ര്‍മാ​​​​ന്‍ സു​​​​രേ​​​​ഷ് ബാ​​​​ബു അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up