Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SMA Controversy

ജ​ന​റി​ക് മ​രു​ന്നു​ക​ള്‍​ക്ക് സി​പി​എം എ​തി​ര​ല്ല; എ​സ്എം​എ വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ സ്‌​പൈ​ന​ൽ മ​സ്‌​കു​ല​ർ അ​ട്രോ​ഫി ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് ക്ലി​നി​ക്ക​ൽ ട്ര​യ​ൽ എ​ന്ന് ലേ​ബ​ൽ ചെ​യ്ത മ​രു​ന്ന് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ന​ട​പ​ടി​ക​ളി​ൽ സു​താ​ര്യ​ത​യി​ല്ലാ​യി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം സ​ർ​ക്കാ​ർ വേ​ണ്ട​ത്ര ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ല.

രോ​ഗി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം വി​ഷ​യ​ത്തെ വ​ഴി​തി​രി​ച്ചു​വി​ട്ട് ജ​ന​റി​ക് മ​രു​ന്നു​ക​ൾ​ക്കെ​തി​രാ​യ നീ​ക്ക​മാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വ​ൻ​കി​ട മ​രു​ന്ന് ക​മ്പ​നി​ക​ളു​ടെ കു​ത്ത​ക​യും ചൂ​ഷ​ണ​വും ത​ട​യു​ന്ന​തി​ന് ജ​ന​റി​ക് മ​രു​ന്നു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള​തെ​ന്നും പിണറായി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ന്‍ പേ​റ്റ​ന്‍റ് നി​യ​മ​ഭേ​ദ​ഗ​തി​യി​ലും നൊ​വാ​ര്‍​ട്ടി​സ് കേ​സി​ലും ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ലും സി​പി​എ​മ്മി​ന്‍റെ പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് മ​രു​ന്നു​ക​ളു​ടെ എ​വ​ര്‍​ഗ്രീ​നിം​ഗ് ത​ട​യു​ന്ന സെ​ക്ഷ​ന്‍ 3(ഡി) ​ഇ​ന്ത്യ​ന്‍ പേ​റ്റ​ന്‍റ് നി​യ​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ര​ക്താ​ര്‍​ബു​ദ മ​രു​ന്നാ​യ ഗ്ലി​വെ​കി​ന് പേ​റ്റ​ന്‍റ് തേ​ടി നൊ​വാ​ര്‍​ട്ടി​സ് ന​ട​ത്തി​യ നീ​ക്കം കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ള്‍ സെ​ക്ഷ​ന്‍ 3(ഡി) ​യു​ടെ സാ​ധു​ത സു​പ്രീംകോ​ട​തി 2013ല്‍ ​ശ​രി​വെ​ക്കു​ക​യു​ണ്ടാ​യി.

കോ​ര്‍​പ​റേ​റ്റ് ലാ​ഭ​ത്തേ​ക്കാ​ള്‍ രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ഈ ​വി​ധി ഇ​ന്ത്യ​ന്‍ ജ​ന​റി​ക് ഔ​ഷ​ധ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ച​രി​ത്ര​പ്ര​ധാ​ന​മാ​യ നേ​ട്ട​മാ​യി. മ​രു​ന്ന് ക​ച്ച​വ​ട​ച്ച​ര​ക്ക​ല്ല മ​റി​ച്ച് മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് പാ​ര്‍​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ വി​ഷ​യ​ത്തെ വ​ഴി​തി​രി​ച്ചു വി​ട്ട് അ​ത് ജെ​ന​റി​ക്ക് മ​രു​ന്നു​ക​ള്‍​ക്കെ​തി​രാ​യ നീ​ക്ക​മാ​ണെന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Latest News

Corehub Up