കാവാലി: എസ്എംവൈഎം കൂട്ടിക്കല് ഫൊറോന നൈറ്റ് ക്യാമ്പ് "സെലോസ്' കാവാലി സെന്റ് മേരീസ് പള്ളിയില് നടന്നു. പാലാ രൂപത വികാരി ജനറാള് മോണ്. സെബാസ്റ്റ്യന് വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോസഫ് വടക്കേല് അധ്യക്ഷത വഹിച്ചു.
കൂട്ടിക്കല് ഫൊറോനാപ്പള്ളി വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫൊറോന ഡയറക്ടര് ഫാ. അഗസ്റ്റിന് മേച്ചേരില്, എസ്എംവൈഎം പാലാ രൂപത ഡയറക്ടര് ഫാ. മാണി കൊഴുപ്പന്കുറ്റി, രൂപത പ്രസിഡന്റ് മിജോ ജോയി, കാവാലി യൂണിറ്റ് ഡയറക്ടര് ഫാ. മാത്യു വാഴചാരിക്കല് തുടങ്ങിയവര് പ്രസംഗിച്ചു.
യുവജനങ്ങള്ക്കായി വിവിധ തലത്തിലുള്ള ക്ലാസുകളും ആക്ടിവിറ്റികളും നടന്നു. കപ്പൂച്ചിന് ഫാദേഴ്സ് ടീമും ഈശോ വൈബ് ടീമും ക്യാമ്പിനു നേതൃത്വം നല്കി.