Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SOB

ഡിസിഎൽ-എസ്ഒബി-തിരുഹൃദയ കോളജ് സ്പെ​ഷ​ൽ​ സ്കൂ​ൾ കലോത്സവം ചൊവ്വാഴ്ച

വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് കേ​ര​ള, തി​രു​ഹൃ​ദ​യ​ന​ഴ്സിം​ഗ് കോളജ്, കോ​ട്ട​യം എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന സ്പെഷൽ സ്കൂൾ ഫെസ്റ്റ് മാർച്ച് 10-ന് പാന്പാടി സെന്‍റ് ജോൺ ഓഫ് ഗോഡ് സ്പെഷ ൽ സ്കൂളിൽ നടക്കും.

ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി നടത്തുന്ന ഈ കലോത്സവ ത്തിൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കും.

രജിസ്ട്രേഷൻ രാവിലെ 8.30-ന് ആരംഭിക്കും. 9.30-ന് തുടങ്ങുന്ന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 3.30-ന് സമാപിക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സെ​ന്‍റ് ജോ​ൺ ഗോ​ഡ് സ്പെ,​ഷ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ്, എ​യ്ഡ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി വ​ട​ക്കേ​ൽ, കൊ​ച്ചേ​ട്ട​നും എ​സ്ഒ​ബി ഏ​രി​യാ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, തി​രു​ഹൃ​ദ​യ​നേ​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ലീ​സ് മ​ണി​യ​ങ്ങാ​ട്ട് എ​സ്എ​ച്ച്, എ​സ്ഒ​ബി കേ​ര​ള റീ​ജി​യ​ൺ പ്രോ​ഗ്രാം മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി ജോ, ​ട്ര​ഷ​റ​ർ ദീ​പു ജോ​ൺ, തി​രു​ഹൃ​ദ​യ നേ​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​സ്ലി​ൻ എ​സ്എ​ച്ച് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മേ​ള​ന​ത്തി​ൽ​വി​ത​ര​ണം ചെ​യ്യും.

മ​ത്സ​ര​യി​ന​ങ്ങ​ൾ

ജൂ​നി​യ​ർ വി​ഭാ​ഗം 1. നാ​ടോ​ടി നൃ​ത്തം (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ തി​രി​ച്ച്) 2. ഫാ​ഷ​ൻ ഷോ (​സിം​ഗി​ൾ) 3. മി​മി​ക്രി (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ വി​ത്യാ​സ​മി​ല്ല.) 4. ചെ​ണ്ട (സിം​ഗി​ൾ 5 മി​നി​റ്റ് )

സീ​നി​യ​ർ വി​ഭാ​ഗം (16 വ​യ​സി​ന് മു​ക​ളി​ൽ

1. നാ​ടോ​ടി നൃ​ത്തം (സിം​ഗി​ൾ) 2. മി​മി​ക്രി (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ വി​ത്യാ​സ​മി​ല്ല). 3. ചെ​ണ്ട (സിം​ഗി​ൾ 5 മി​നി​റ്റ് ) 4. പ്ര​സം​ഗം (വി​ഷ​യം - പ്ര​കൃ​തി സം​ര​ക്ഷ​ണം, സ​മ​യം 3 മി​നി​റ്റി​ൽ ക​വി​യ​രു​ത്.)

പൊ​തു മ​ത്സ​ര​ങ്ങ​ൾ (പ്രാ​യ പ​രി​ധി ഇ​ല്ല)

1. ടാ​ബ്ലോ - ഒ​രു സ്കൂ​ളി​ൽ നി​ന്നും 5 പേ​ര് അ​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം 2. യൂ​ണി​ഫൈ​ഡ് വീ​ൽ​ചെ​യ​ർ ഡാ​ൻ​സ് - (ഒ​രു സ്കൂ​ളി​ൽ നി​ന്നും മാ​ക്സി​മം 3 കു​ട്ടി​ക​ളും 3 യൂ​ണി​ഫൈ​ഡ് കുട്ടികളും ചേർന്നുള്ളത്.) 3. യൂ​ണി​ഫൈ​ഡ് ക്രാ​ഫ്റ്റ് മേ​ക്കി​ങ് - (1 കു​ട്ടി​യും 1 യൂ​ണി​ഫൈ​ഡും ചേ​രു​ന്നുള്ളത്.) 4. നാ​ട​ൻ പാ​ട്ട് - (യൂ​ണി​ഫൈ​ഡ് ഗ്രൂ​പ്പ് - 2 യൂ​ണി​ഫൈ​ഡും , 5 സ്പെ​ഷ്യ​ൽ കു​ട്ടി​ക​ളും) 5. ഗ്രൂ​പ്പ് ഡാ​ൻ​സ് - 6. ഓ​ണ്‍​ലൈ​ൻ സെ​ൽ​ഫി മ​ത്സ​രം - 7. സി​നി​മാ​റ്റി​ക് ഡാ​ൻ​സ്.

Latest News

Corehub Up