കുന്നിക്കോട്: ആവണീശ്വരം എപിപിഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂണിറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് കൊല്ലം റൂറൽ ജില്ലാ പൊലിസ് മേധാവി ഷാജി സുഗുണൻ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു. റൂറൽ ജില്ലാ അഡീഷണൽഎസ്.പി. സന്തോഷ്കുമാർ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ആർ. പത്മ ഗിരീഷ് അധ്യക്ഷനായ ചടങ്ങിൽ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം ഡോ. മീര ആർ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സജീവ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സനിത തോമസ്, പിടിഎ പ്രസിഡന്റ് എം. നിസാമുദീൻ, സർക്കിൾ ഇൻസ്പെക്ടർ ഗംഗാപ്രസാദ്, ആർ. പാർവതി, ബി. ശ്രീകല , കുന്നിക്കോട് എസ്എച്ച്ഒ ഹരിചന്ദ് തുടങ്ങിയവർ പങ്കെടുത്തു.