പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം ടി.കെ. ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡിവൈഎസ് ടി.പി സുമേഷ് മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ഗോപി, ദീപു ജോർജ്, ഷിജി ടോമി, മുഖ്യാധ്യാപകൻ സാൽവി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ റിൻസി ഏബ്രഹാം, ജെയിംസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.