Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SSreejithIPS

എ​സ്. ശ്രീ​ജി​ത്ത് ഡി​ജി​പി​; യോ​ഗേ​ഷ് ഗു​പ്ത ബെ​വ്കോ എം​ഡി​യും; ഉ​ത്ത​ര​വ് ഇറങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സി​ലും ഭ​ര​ണ​ത​ല​ത്തി​ലും പ്ര​മു​ഖ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​സ്തി​ക​ക​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ. മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്. ശ്രീ​ജി​ത്തി​നെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി (ഡി​ജി​പി) നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. നി​ല​വി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത​യെ ബെ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ (ബെ​വ്കോ) പു​തി​യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യും (എം​ഡി) നി​യ​മി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി

ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി, ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി​യ വി​വി​ധ പ​ദ​വി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് എ​സ്. ശ്രീ​ജി​ത്ത് സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ലു​ള്ള എം​ഡി​ക്ക് പ​ക​ര​ക്കാ​ര​നാ​യി​ട്ടാ​ണ് യോ​ഗേ​ഷ് ഗു​പ്ത ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ സാ​ര​ഥ്യം ഏ​റ്റെ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ അ​ഴി​ച്ചു​പ​ണി.

 

Latest News

Corehub Up