Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : STGeorgesCollege

Kottayam

അകാലത്തിൽ പൊലിഞ്ഞ സഹപാഠിക്ക് ബാഷ്പാഞ്ജലിയുമായി വിദ്യാർഥികൾ

അരുവിത്തുറ: ശനിയാഴ്ച രാത്രി ആലപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ അരുവിത്തുറ സെന്‍റ് ജോർജ് കോളജ് ഒന്നാംവർഷ ഇക്കണോമിക്സ് വിദ്യാർഥി വി.ടി. ഋഷികേശിന്‍റെ സ്മരണയിൽ വിദ്യാർഥി സമൂഹവും അധ്യാപകരും ജീവനക്കാരും ബാഷ്പാഞ്ജലികൾ അർപ്പിച്ചു.

കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഋഷികേശിന്‍റെ ഛായാചിത്രത്തിനു മുന്നിൽ ഒത്തുചേർന്ന വിദ്യാർഥി സമൂഹത്തെ കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, കോളജ് കായിക വിഭാഗം മേധാവി ഡോ. വിയാ‌നി ചാർളി, വോളിബോൾ കോച്ച് ജേക്കബ്, കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫയാസ് തുടങ്ങിയവർ അഭിസംബോധന ചെയ്തു.

കോളജിലെ വോളിബോൾ ടീം അംഗവും സ്പോർട്സ് ഹോസ്റ്റൽ അംഗവുമായ ഋഷികേശ് വോളിബോളിൽ കോളജിന്‍റെ മിന്നും താരമായിരുന്നു. ഹയർസെക്കൻഡറി തലത്തിൽ മികച്ച പ്രകടനവുമായി കോളജ് ടീമിലെത്തിയ ഋഷികേശ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ നിരവധി ടൂർണമെന്‍റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ആലപ്പുഴ വെട്ടിക്കൽ വലിയ വീട്ടിൽ ടിറ്റോ- സീതാ ദമ്പതികളുടെ മകനാണ് ഋഷികേശ്.

 

Latest News

Corehub Up