നിലന്പൂർ: പെട്രോൾ, ഡീസൽ, പാചകവാതക, സിഎൻജി എന്നിവയുടെ വില വർധിപ്പിച്ചതിനെതിരേ എസ്ടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം എസ്ടിയു നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
നിലന്പൂർ ടൗണിൽ പ്രകടനം നടത്തുകയും തുടർന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തുകയും ചെയ്തു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. കുഞ്ഞാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉബൈദ് കാക്കീരി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരി, കെ.ടി. മജീദ്, കുന്നുമ്മൽ സൈതലവി, സീനത്ത് നൗഷാദ്, പി.ടി. അബ്ദുള്ള, നൗഷാദ് പേഴുംകാട്ടിൽ, പ്രകടനത്തിന് അഷ്റഫ് ശീലത്ത്, ഷറഫുന്നീസ പോത്തുകല്ല്, റൈഹാനത്ത് മുക്രിത്തൊടിക, മിൻസിയ വഴിക്കടവ്, അക്ബർ പൂന്തല, സമദ് തുടങ്ങിയവർ നേതൃത്വം നൽകി.