Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SYED MUSHTAQ ALI TROPHY

മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ഫൈ​ന​ൽ; ഹ​രി​യാ​ന​യ്‌​ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം

 പൂ​നെ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ഫൈ​ന​ലി​ൽ ഹ​രി​യാ​ന​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡ് 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 262 റ​ണ്‍​സെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ഇ​ഷാ​ന്‍ കി​ഷ​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യാ​ണ് (101) ജാ​ര്‍​ഖ​ണ്ഡി​നെ തു​ണ​ച്ച​ത്.

49 പ​ന്തി​ല്‍ നി​ന്ന് 101 റ​ണ്‍​സെ​ടു​ത്ത താ​ര​ത്തി​ന്‍റെ ബാ​റ്റി​ൽ നി​ന്ന് പ​ത്തു സി​ക്സ​റു​ക​ളും ആ​റ് ഫോ​റു​ക​ളും പി​റ​ന്നു. കു​മാ​ര്‍ കു​ഷാ​ഗ്ര (38 പ​ന്തി​ല്‍ 81 ), അ​നു​കൂ​ല്‍ റോ​യി​യും (20 പ​ന്തി​ല്‍ 40*) റോ​ബി​ന്‍ മി​ന്‍​സും(14 പ​ന്തി​ല്‍ 31*) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു.

ടോ​സ് ന​ഷ്ട​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ജാ​ര്‍​ഖ​ണ്ഡി​ന് ആ​ദ്യ ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ വി​രാ​ട് സിം​ഗി​നെ (ര​ണ്ട്) ന​ഷ്ട​മാ​യി. അ​ന്‍​ഷു​ല്‍ കാം​ബോ​ജാ​ണ് വി​ക്ക​റ്റെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന കു​മാ​ര്‍ കു​ഷാ​ഗ്ര​യും ഇ​ഷാ​ന്‍ കി​ഷ​നും ചേ​ര്‍​ന്ന് ത​ക​ര്‍​ത്ത​ടി​ച്ച​തോ​ടെ സ്കോ​ർ ഉ​യ​ർ​ന്നു.

 

Kerala

മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ബാറ്റിംഗ് തകർച്ച, ആസാമിന് വിജയലക്ഷ്യം 102

ലക്നോ: മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരേ ആസാമിന് 102 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് പുറത്തായി.

33 പന്തിൽ 23 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹനെ കൂടാതെ, കൃഷ്ണ പ്രസാദ് (14), മുഹമ്മദ് അസ്‌ഹറുദ്ദീൻ (11), എൻ.എം. ഷറഫുദ്ദീൻ (15) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.

നായകൻ അഹമ്മദ് ഇമ്രാൻ (അഞ്ച്), സൽമാൻ നിസാർ (ഏഴ്), പി.എ. അബ്ദുൾ ബാസിത് (അഞ്ച്), അഖിൽ സ്കറിയ (മൂന്ന്), എം.ഡി. നിതീഷ് (ഒമ്പത്), കെ.എം. ആസിഫ് (പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനാണ് കേരളത്തിനെ ഇന്ന് നയിക്കുന്നത്.

ആസാമിനു വേണ്ടി സാദക് ഹുസൈൻ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഖ്താർ ഹുസൈൻ, അവിനവ് ചൗധരി, അബ്ദുൾ അജിജ് കുറൈശി എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തു.

Sports

മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്‍റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.

കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്‍

ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.

Sports

സഞ്ജു വെടിക്കെട്ട്; ഛത്തീസ്ഗഡിനെ തർത്ത് കേരളം

ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെ തകർത്ത് കേരളം. എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ തകർപ്പൻ ജയം. ഛത്തീസ്ഗഡ് ഉയർത്തിയ 121 റണ്‍സ് വിജയലക്ഷ്യം കേരളം 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് 19.5 ഓവറിൽ 120ന് ഓൾഔട്ടായി. ഛത്തീസ്ഗഡിനായി ക്യാപ്റ്റൻ അമൻദീപ് ഖരെ മികച്ച പ്രകടനം കാഴ്ചവച്ചു. 37 പന്തിൽ 41 റണ്‍സെടുത്ത ഖരെ ആണ് ഛത്തീസ്ഗഡ് നിരയിൽ ടോപ് സ്കോറർ. സഞ്ജിത് ദേശായി 23 പന്തിൽ 35 റണ്‍സും നേടി. ശശാങ്ക് ചന്ദ്രകാർ 17 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കണ്ടെത്താനായില്ല.

കേരളത്തിനായി മികച്ച തുടക്കമാണ് ഓപ്പറുമാരായ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ഒരുക്കിയത്. ഇരുവരും ചേർന്ന് 4.2 ഓവറിൽ 72 റണ്‍സെടുത്തു. സഞ്ജു 15 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 43 റണ്‍സെടുത്തു. രോഹൻ 17 പന്തിൽ 33 റണ്‍സും നേടി. ഇരുവരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

പുറത്താകാതെ സൽമാൻ നിസാറും (18 പന്തിൽ 16) വിഷ്ണു വിനോദും (14 പന്തിൽ 22) ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.

Sports

എറിഞ്ഞിട്ട് റെയിൽവേസ്, പാളംതെറ്റി കേരളം: മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിനും സംഘത്തിനും തോൽവി

ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരേ റെയിൽവേസിന് 37 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

19 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്കോറർ‌. താരത്തെ കൂടാതെ സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15), അഹമ്മദ് ഇമ്രാൻ (12) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.

റെയിൽവേസിനു വേണ്ടി അടൽ ബിഹാരി റായ് 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും ആകാശ് പാണ്ഡെ, ആർ.കെ. ചൗധരി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ലക്നോ അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്‍റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു.

കേരളത്തിനായി കെ.എം. ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

ത​​ക​​ര്‍​പ്പ​​ന്‍ കേ​​ര​​ളം

ല​​ക്‌​​നോ: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2025 സീ​​സ​​ണി​​ല്‍ ത​​ക​​ര്‍​പ്പ​​ന്‍ ജ​​യ​​ത്തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ മി​​ന്നും തു​​ട​​ക്കം. സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ളം 10 വി​​ക്ക​​റ്റി​​ന് ഒ​​ഡീ​​ഷ​​യെ കീ​​ഴ​​ട​​ക്കി. 21 പ​​ന്ത് ബാ​​ക്കി​​നി​​ല്‍​ക്കേ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം.

സെ​​ഞ്ചു​​റി നേ​​ടി​​യ രോ​​ഹ​​ന്‍ കു​​ന്നു​​മ്മ​​ലും അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി ക്രീ​​സി​​ല്‍​തു​​ട​​ര്‍​ന്ന ക്യാ​​പ്റ്റ​​ന്‍ സ​​ഞ്ജു സാം​​സ​​ണു​​മാ​​ണ് കേ​​ര​​ള​​ത്തി​​നു മി​​ന്നും ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: ഒ​​ഡീ​​ഷ 20 ഓ​​വ​​റി​​ല്‍ 176/7. കേ​​ര​​ളം 16.3 ഓ​​വ​​റി​​ല്‍ 177/0.

ഓപ്പണിംഗ് റി​​ക്കാ​​ര്‍​ഡ്

ഒ​​ഡീ​​ഷ മു​​ന്നോ​​ട്ടു​​വ​​ച്ച 177 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് കേ​​ര​​ളം അ​​നാ​​യാ​​സ​​മാ​​ണ് എ​​ത്തി​​യ​​ത്. 60 പ​​ന്തി​​ല്‍ 10 വീ​​തം സി​​ക്‌​​സും ഫോ​​റു​​മാ​​യി രോ​​ഹ​​ന്‍ കു​​ന്നു​​മ്മ​​ല്‍ 121 റ​​ണ്‍​സു​​മാ​​യും 41 പ​​ന്തി​​ല്‍ ഒ​​രു സി​​ക്‌​​സും ആ​​റ് ഫോ​​റു​​മാ​​യി സ​​ഞ്ജു സാം​​സ​​ണും പു​​റ​​ത്താ​​കാ​​തെ നി​​ന്നു. രോ​​ഹ​​ന്‍ 22 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും 54 പ​​ന്തി​​ല്‍ സെ​​ഞ്ചു​​റി​​യും ക​​ട​​ന്നു.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ച​​രി​​ത്ര​​ത്തി​​ലെ റി​​ക്കാ​​ര്‍​ഡ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് രോ​​ഹ​​നും സ​​ഞ്ജു​​വും ചേ​​ര്‍​ന്ന് പ​​ടു​​ത്തു​​യ​​ര്‍​ത്തി​​യ​​ത്. 2023ല്‍ ​​ച​​ണ്ഡി​​ഗ​​ഡി​​ന്‍റെ മ​​ന​​ന്‍ വോ​​റ​​യും അ​​ര്‍​ജു​​ന്‍ ആ​​സാ​​ദും ചേ​​ര്‍​ന്ന് ഓ​​പ്പിം​​ഗ് വി​​ക്ക​​റ്റി​​ല്‍ 159 റ​​ണ്‍​സ് നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ര്‍​ഡ്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ ഒ​​ഡീ​​ഷ​​യു​​ടെ ടോ​​പ് സ്‌​​കോ​​റ​​ര്‍ ക്യാ​​പ്റ്റ​​ന്‍ ബി​​പ്ല​​വ് (41 പ​​ന്തി​​ല്‍ 53) സ​​മ​​ന്ത​​ര​​യാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​നാ​​യി എം.​​ഡി. നി​​ധീ​​ഷ് 35 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ലും കെ.​​എം. ആ​​സി​​ഫ് 24 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Latest News

Corehub Up