Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabari Products

‘വി​​​മ​​​ൻ​​​സ് 11’ ഓ​​​ഫ​​​റി​​​ന് വ​​​ൻ പ്ര​​​തി​​​ക​​​ര​​​ണം;സ​പ്ലൈ​കോ വിറ്റത് രണ്ട​രക്കോ​ടി രൂ​പ​യു​ടെ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 11 വ​​​നി​​​താ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി സ​​​പ്ലൈ​​​കോ ന​​​ട​​​പ്പാ​​​ക്കി​​​യ ‘വി​​​മ​​​ൻ​​​സ് 11’ ഓ​​​ഫ​​​റി​​​ന് വ​​​ൻ പ്ര​​​തി​​​ക​​​ര​​​ണം.

മേ​​​യ് 11 മു​​​ത​​​ൽ 11 ദി​​​വ​​​സ​​​ത്തേ​​​ക്ക് ന​​​ൽ​​​കി​​​യ ഓ​​​ഫ​​​റി​​​ൽ 1,77,476 വ​​​നി​​​ത ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണ് സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​ത്. ര​​​ണ്ട​​​ര കോ​​​ടി രൂ​​​പ​​​യു​​​ടെ 11 ശ​​​ബ​​​രി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് മേ​​​യ് 21 വ​​​രെ ന​​​ട​​​ത്തി​​​യ ഈ ​​​ഓ​​​ഫ​​​ർ മു​​​ഖേ​​​ന ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

ശ​​​ബ​​​രി വെ​​​ളി​​​ച്ചെ​​​ണ്ണ, അ​​​പ്പം പൊ​​​ടി, പു​​​ട്ടു​​​പൊ​​​ടി, ഉ​​​പ്പ്, മ​​​ഞ്ഞ​​​ൾ​​​പൊ​​​ടി, മു​​​ള​​​കു​​​പൊ​​​ടി, മ​​​ല്ലി​​​പ്പൊടി, ക​​​ടു​​​ക്, ജീ​​​ര​​​കം, ശ​​​ബ​​​രി ഗോ​​​ൾ​​​ഡ് ചാ​​​യ​​​പ്പൊ​​​ടി, ഹോ​​​ട്ട​​​ൽ ബ്ലെ​​​ൻ​​​ഡ് ചാ​​​യ​​​പ്പൊ​​​ടി എ​​​ന്നി​​​വ​​​യാ​​​ണ് 11 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വി​​​ൽ വ​​​നി​​​താ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​വ​​​യി​​​ൽ ശ​​​ബ​​​രി വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്കാ​​​ണ് കൂ​​​ടു​​​ത​​​ൽ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 85,000 ലി​​​റ്റ​​​ർ ശ​​​ബ​​​രി വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും 35 ട​​​ണ്ണോ​​​ളം ശ​​​ബ​​​രി പു​​​ട്ടു​​​പൊ​​​ടി​​​യും അ​​​പ്പം പൊ​​​ടി​​​യു​​​മാ​​​ണ് ഈ ​​​ഓ​​​ഫ​​​റി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ വാ​​​ങ്ങി​​​യ​​​ത്.

വ​​​നി​​​താ നേ​​​തൃ​​​ത്വ​​​ത്തെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം, സ്ത്രീ​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും വ​​​ഹി​​​ക്കു​​​ന്ന നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കി​​​നെ​​​യും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

Latest News

Corehub Up