Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Issue

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം: മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ

കോട്ടയം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല.

സു​പ്രീം​കോ​ട​തി​യി​ലെ ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് സ​ർ​ക്കാ​രി​ന്‍റേ​തി​ൽ നി​ന്ന് ഭി​ന്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ഈ ​ഘ​ട്ട​ത്തി​ൽ നി​ല​പാ​ട് ചോ​ദി​ച്ചി​ട്ടി​ല്ല. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ച്ച ഏ​ഴു ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. സ​മ​യ​മാ​കു​മ്പോ​ൾ അ​ത് വ്യ​ക്ത​മാ​ക്കാം. സ്വ​ർ​ണ​കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് താ​നാ​ണ്. സ​ർ​ക്കാ​രാ​ണ് പ്ര​തി​ക​ളെ പി​ടി​പ്പി​ച്ച​തെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

Kerala

ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ന്‍റെ സ്വ​ർ​ണ​പ്പാ​ളി ആ​ന്ധ്ര​യി​ലും എ​ത്തി​ച്ചു; വ​ൻ​തു​ക പി​രി​ച്ച​താ​യി സം​ശ​യം

കോ​ട്ട​യം: ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ന്‍റെ സ്വ​ർ​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​ന്ധ്ര​യി​ലും എ​ത്തി​ച്ചെ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സ്. പെ​ന്തൂ​ർ​ത്തി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലാ​ണ് സ്വ​ർ​ണ്ണ​പ്പാ​ളി എ​ത്തി​ച്ച​ത്.

സ്വ​ർ​ണ്ണ​പ്പാ​ളി എ​ത്തി​ച്ച​തി​ൽ വ​ൻ​തു​ക ഭ​ക്ത​രി​ൽ നി​ന്നും പി​രി​ച്ച​താ​യും സം​ശ​യ​മു​ണ്ട്. ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള ഭ​ക്ത​രെ നേ​രി​ൽ ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് തീ​രു​മാ​നം.

ഉ​ത്ത​ര ആ​ന്ധ്ര ശ​ബ​രി​മ​ല എ​ന്നാ​ണ് ക്ഷേ​ത്രം അ​റി​യ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള ഭ​ക്ത സം​ഘ​ട​ന​യു​മാ​ണ്. എ​ല്ലാ​വ​ർ​ഷ​വും മ​ക​ര​വി​ള​ക്കി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​സം​ഘം സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്നു​ണ്ട്. സ​ന്നി​ധാ​ന​ത്ത് വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഭ​ക്ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ത​നി​ക്ക് ദേ​വ​സ്വം ത​ന്ന​ത് ചെ​മ്പ് പാ​ളി​ക​ൾ ത​ന്നെ​യെ​ന്നും ഇ​ക്കാ​ര്യം ദേ​വ​സ്വം മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പ​റ​ഞ്ഞു . സ്വ​ർ​ണ​പാ​ളി പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും ആ​രി​ൽ നി​ന്നും പ​ണ​പ്പി​രി​വ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല​യി​ലെ ര​ണ്ട് ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലു​മാ​യി 1999ൽ ​അ​ഞ്ച് കി​ലോ സ്വ​ർ​ണം പൂ​ശി​യെ​ന്ന് വി​ജ​യ് മ​ല്യ​ക്ക് വേ​ണ്ടി സ്വ​ർ​ണം പൂ​ശി​യ​ത് പ​രി​ശോ​ധി​ച്ച സെ​ന്തി​ൽ നാ​ഥ​ൻ പ​റ​ഞ്ഞു. 1999ൽ ​സ്വ​ർ​ണം പൊ​തി​ഞ്ഞ ശേ​ഷ​മു​ള്ള ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സെ​ന്തി​ൽ നാ​ഥ​ൻ പു​റ​ത്തു​വി​ട്ടു.

അ​ങ്ങ​നെ​യെ​ങ്കി​ൽ ആ​ദ്യം പൂ​ശി​യ സ്വ​ർ​ണം എ​വി​ടെ പോ​യെ​ന്ന ചോ​ദ്യ​വും ബാ​ക്കി​യാ​കു​ന്നു. 2019ൽ ​സ്വ​ർ​ണ​പ്പാ​ളി കൊ​ണ്ടു​പോ​യ കാ​ര്യ​ങ്ങ​ൾ ത​ന്നോ​ട് ചോ​ദി​ക്കേ​ണ്ടെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന്റെ പ്ര​തി​ക​ര​ണം.

Kerala

"ത​നി​ക്ക് ത​ന്ന​ത് ചെ​മ്പ് പാ​ളി'; ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ ത​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി.

വാ​ര്‍​ത്ത​ക​ള്‍​ക്ക് യാ​ഥാ​ര്‍​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ല. എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. വി​ജി​ല​ന്‍​സ് വി​ളി​ച്ചാ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും, പ​റ​യാ​നു​ള്ള​ത് കോ​ട​തി​യി​ല്‍ പ​റ​യു​മെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ത​നി​ക്ക് ല​ഭി​ച്ച​ത് ചെ​മ്പ് പാ​ളി​ക​ളാ​ണ്. മ​ഹ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളി​ല്‍ ഇ​ത് വ്യ​ക്ത​മാ​ണ്. അ​തി​ന് മു​ന്‍​പ് സ്വ​ര്‍​ണം പൂ​ശി​യ​തി​നെ കു​റി​ച്ച് അ​റി​യി​ല്ല. അ​തി​ന് മു​ന്‍​പ് സ്വ​ര്‍​ണം പൂ​ശി​യ​ത് കാ​ല​ഹ​ര​ണ​പ്പെ​ട്ട​ത് കൊ​ണ്ടാ​യി​രി​ക്കാം ദേ​വ​സ്വം അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്.

പാ​ളി​ക​ളി​ല്‍ സ്വ​ര്‍​ണം ഉ​ണ്ടാ​യി​രു​ന്നോ എ​ന്നും അ​റി​യി​ല്ല. ദ്വാ​ര​പാ​ല​ക​ശി​ല്‍​പ​ങ്ങ​ളു​ടെ പാ​ളി​ക​ള്‍ താ​ന്‍ എ​ടു​ത്തു​കൊ​ണ്ട് പോ​യ​ത​ല്ല, ദേ​വ​സ്വം ത​ന്ന​താ​ണെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പ്ര​തി​ക​രി​ച്ചു.

ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ത്തി​ന്‍റെ സ്വ​ര്‍​ണ​പ്പാ​ളി അ​റ്റ​കു​റ്റ​പ​ണി​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ള്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​വും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി നി​ഷേ​ധി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ​റ​യു​ന്ന വി​ധ​ത്തി​ല്‍ 39 ദി​വ​സ​ങ്ങ​ള്‍ ഒ​ന്നും കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രാ​ഴ്ച​യോ​ളം മാ​ത്ര​മാ​ണ് താ​മ​സം ഉ​ണ്ടാ​യ​ത്.

പാ​ളി​ക​ളി​ല്‍ അ​റ്റ​കു​റ്റ പ​ണി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. അ​താ​ണ് കാ​ല​താ​മ​സം വ​ന്ന​ത്. ഇ​ത്ത​രം സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റു​മ്പോ​ഴു​ള്ള ന​ട​പ​ടി​ക്ര​മ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബൈ​ലോ​യെ കു​റി​ച്ച് അ​റി​യി​ല്ല. ക​വാ​ട​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന വ​സ്തു​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പ​റ​ഞ്ഞു.

Latest News

Corehub Up