Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Thief

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള; അ​​​റ​​​സ്റ്റ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മെ​​​ന്ന ഹ​​​ര്‍ജി തു​​​ട​​​ര്‍വാ​​​ദ​​​ത്തി​​​നു മാ​​​റ്റി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ​​​യു​​​ള്ള അ​​​റ​​​സ്റ്റ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ചെ​​​ന്നൈ സ്മാ​​​ര്‍ട്ട് ക്രി​​​യേ​​​ഷ​​​ന്‍സ് ഉ​​​ട​​​മ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി തു​​​ട​​​ർ​​​വാ​​​ദ​​​ത്തി​​​നാ​​​യി മാ​​​റ്റി.

കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് റി​​​മാ​​​ന്‍ഡ് അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ര്‍പ്പ് ന​​​ല്‍കി​​​യി​​​ല്ല എ​​​ന്ന​​​ത​​​ട​​​ക്കം പ്ര​​​തി​​​യു​​​ടെ വാ​​​ദ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നു സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച ജ​​​സ്റ്റീ​​​സ് എ.​​​ ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ ഹ​​​ര്‍ജി 27ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി താ​​​ന്‍ പൂ​​​ര്‍ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​മ്പ് കാ​​​ര​​​ണമെന്തെ​​​ന്ന് അ​​​റി​​​യി​​​ക്കു​​​ക​​​യോ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നോ​​​ടു സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യോ റി​​​മാ​​​ന്‍ഡ് അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ര്‍പ്പ് ന​​​ല്‍കു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ള്‍ വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ല്‍ അ​​​റ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

Latest News

Corehub Up