Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Goldpali

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള;മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും ജാ​മ്യഹ​ർ​ജി ന​ല്‍​കി

കൊ​​​ല്ലം: പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കു​​​റ്റ​​​പ​​​ത്ര​​​ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വൈ​​​കി​​​ക്കു​​​ന്ന​​​തോ​​​ടെ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം തേ​​​ടി കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്. റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന മു​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ സു​​​ധീ​​​ഷ്കു​​​മാ​​​ര്‍ ഇ​​​ന്ന​​​ലെ സ്വാഭാ​​​വി​​​ക ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച സു​​​ധീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ജാ​​​മ്യഹ​​​ർജി പ​​​രി​​​ഗ​​​ണി​​​ക്കും. ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ലും അ​​​റ​​​സ്റ്റി​​​ലാ​​​യി റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ​​​തു കാ​​​ട്ടി​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഹ​​​ർ​​​ജി ന​​​ല്‍​കി​​​യ​​​ത്.

ശ​​​ബ​​​രി​​​മ​​​ല മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ മു​​​രാ​​​രി ബാ​​​ബു​​​വി​​​നു പി​​​ന്നാ​​​ലെ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ളാ​​​ണ് സു​​​ധീ​​​ഷ്കു​​​മാ​​​ര്‍. സ്വ​​​ര്‍​ണ​​​പ്പാ​​​ളി​​​ക​​​ള്‍ ക​​​ട​​​ത്തു​​​മ്പോ​​​ള്‍ സു​​​ധീ​​​ഷ് കു​​​മാ​​​റാ​​​യി​​​രു​​​ന്നു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം ഇ​​​തു​​​വ​​​രെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു ന​​​ല്‍​കാ​​​നാ​​​ണ് സാ​​​ധ്യ​​​ത. ഇ​​​തോ​​​ടെ സു​​​ധീ​​​ഷ്കു​​​മാ​​​റും ജ​​​യി​​​ല്‍മോ​​​ചി​​​ത​​​നാ​​​കും. സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം കി​​​ട്ടി മു​​​രാ​​​രി ബാ​​​ബു​​​വും തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച് എ​​​സ്. ശ്രീ​​​കു​​​മാ​​​റും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജാ​​​മ്യം കി​​​ട്ടി പുറത്തുവന്നിരുന്നു.

ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്​​​പ കേ​​​സി​​​ല്‍ ജാ​​​മ്യം ല​​​ഭി​​​ച്ച ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​, ക​​​ട്ടി​​​ള​​പ്പാ​​​ളി കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡ് പൂ​​​ര്‍​ത്തി​​​യാ​​​വാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​ത്.
ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി ര​​​ണ്ടാം കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ട് തി​​​ങ്ക​​​ളാ​​​ഴ്ച 90 ദി​​​വ​​​സ​​​മാ​​​കും. അ​​​ന്നു​​ത​​​ന്നെ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​ന് ഹ​​​ർ​​​ജി ന​​​ല്‍​കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റും ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി​​​രു​​​ന്ന എ​​​ന്‍.​​​ വാ​​​സു​​​വി​​​നും ഫെ​​​ബ്രു​​​വ​​​രി 15ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ല്ല​​​ങ്കി​​​ല്‍ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം ല​​​ഭി​​​ക്കും. തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​​​എ​​​സ്.​​​ ബൈ​​​ജു​​​വി​​​നും സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം ല​​​ഭി​​​ക്കാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി അ​​​ടു​​​ത്ത ആ​​​ഴ്ച​​​യോ​​​ടെ​​​യാ​​​കും.

അ​​​തേസ​​​മ​​​യം, ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കു​​​ന്ന​​​തു വൈ​​​കി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല ഇ​​​തി​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി പോ​​​ലും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം തേടുന്നില്ല. അ​​​റ​​​സ്റ്റി​​​ലാ​​​യ 12 പേ​​​രി​​​ല്‍ ഒ​​​ന്പ​​​തു പേ​​​രും സ​​​ര്‍​ക്കാ​​​ര്‍ ശ​​​മ്പ​​​ളം വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി വേ​​​ണം. ഇ​​​തു തേ​​​ടാ​​​നു​​​ള്ള അ​​​പേ​​​ക്ഷ പോ​​​ലും ഇ​​​തു​​​വ​​​രെ ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല.

ഇ​​​നി അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യാ​​​ല്‍ ത​​​ന്നെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​ര​​​മാ​​​കാ​​​ന്‍ സ​​​മ​​​യ​​​മെ​​​ടു​​​ക്കും. സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ലേ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യൂ. അ​​​തി​​​നു​​​ള്ളി​​​ല്‍ പ്ര​​​തി​​​ക​​​ളെ​​​ല്ലാം സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം നേ​​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങും.

അ​​​തി​​​നി​​​ടെ, സ്‌​​​പെ​​​ഷ​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍​ക്കു കേ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ നി​​​യ​​​മ​​​ത​​​ട​​​സ​​​മു​​​ണ്ട്. ഇ​​​തും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ എ​​​സ്ഐ​​​ടി​​​ക്ക് വെ​​​ല്ലു​​​വി​​​ളി​​​യാ​​​യേ​​​ക്കും.

Kerala

സ്വ​ർ​ണ​ക്കൊ​ള്ളയിൽ വീ​ണ്ടു​മൊ​രു കേ​സ്കൂ​ടി ആ​ലോ​ച​ന​യി​ൽ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ വീ​​​ണ്ടു​​​മൊ​​​രു കേ​​​സ്കൂ​​​ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ടി​​​മ​​​രം പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​കും കേ​​​സ്.

കൊ​​​ടി​​​മ​​​രം ചി​​​ത​​​ല​​​രി​​​ച്ച​​​താ​​​യും പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു​​​മു​​​ള്ള തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണി​​​ത്. പു​​​നഃ​​​പ്ര​​​തി​​​ഷ്ഠാ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ കൊ​​​ടി​​​മ​​​രം കോ​​​ണ്‍​ക്രീ​​​റ്റി​​​ൽ തീ​​​ർ​​​ത്ത​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണ് സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​യ​​​ത്.

കേ​​​സി​​​ൽ ആ​​​രെ​​​യൊ​​​ക്കെ പ്ര​​​തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തീ​​​രു​​​മാ​​​നി​​​ക്കു​​​ക. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യു​​​ള്ള ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ന​​​ട​​​പ​​​ടി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണു കൊ​​​ടി​​​മ​​​ര പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ സം​​​ബ​​​ന്ധി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ത​​​ടി​​​യി​​​ൽ തീ​​​ർ​​​ത്ത കൊ​​​ടി​​​മ​​​ര​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കോ​​​ണ്‍​ക്രീ​​​റ്റ് കൊ​​​ടി​​​മ​​​രം നി​​​ർ​​​മി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളൊ​​​ന്നും ഇ​​​പ്പോ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​താ​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.

കൊ​​​ടി​​​മ​​​രം പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് 2014 മു​​​ത​​​ലാ​​​ണ്. അ​​​തി​​​നാ​​​ൽ 2014മു​​​ത​​​ലു​​​ള്ള ന​​​ട​​​പ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കും. കോ​​​ണ്‍​ക്രീ​​​റ്റ് തൂ​​​ണി​​​ൽ ചി​​​ത​​​ല​​​രി​​​ച്ച​​​തും പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ​​​യ്ക്കാ​​​യി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സ്പോ​​​ണ്‍​സ​​​റെ ക​​​ണ്ടെ​​​ത്തി​​​യ​​​തും ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ദ്യ കേ​​​സി​​​ൽ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്കു ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​റ്റ​​​പ​​​ത്രം വൈ​​​കാ​​​തെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വൈ​​​കാ​​​തെ കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​യു​​​ന്ന​​​ത്.

Kerala

സ്വ​ര്‍​ണ​ക്കൊ​ള്ളയിലെ ജാമ്യാപേക്ഷ; പോ​റ്റി​യു​ടെ വി​ധി ഇ​ന്ന​റി​യാം

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ജാ​​​മ്യഹ​​​ർജി​​​യി​​​ല്‍ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി. വി​​​ധി ഇ​​​ന്നു പ​​​റ​​​യും.

ക്ഷേ​​​ത്ര​​​ത്തി​​​ലെ ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്​​​പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ര്‍​ണം അ​​​പ​​​ഹ​​​രി​​​ച്ച ആ​​​ദ്യ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഉ​​​ണ്ണിക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി ജാ​​​മ്യ​​​ഹ​​​ർ​​​ജി ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത ഉ​​​ണ്ടെ​​​ന്നു പ്ര​​​തി​​​ഭാ​​​ഗം വാ​​​ദി​​​ച്ചു.

എ​​​ന്നാ​​​ല്‍ കേ​​​സ് അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ണാ​​​യ​​​ക ഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ ജാ​​​മ്യം ന​​​ൽ​​​ക​​​രു​​​ത്. ഇ​​​നി​​​യും തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മു​​​ണ്ട്. റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രും പോ​​​റ്റി​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം സം​​​ബ​​​ന്ധി​​​ച്ചും കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണം. ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക്, ഏ​​​തെ​​​ല്ലാം ത​​​ര​​​ത്തി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട് തു​​​ട​​​ങ്ങി​​​യ ത​​​ല​​​ങ്ങ​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി അ​​​വ വീ​​​ണ്ടെ​​​ടു​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന ജാ​​​മ്യ​​​ത്തു​​​ക ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത ഉ​​​പാ​​​ധി​​​ക​​​ൾ വ്യ​​​വ​​​സ്ഥ ചെ​​​യ്യ​​​ണ​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സി​​​ജു രാ​​​ജ​​​ൻ വാ​​​ദി​​​ച്ചു.

പ്ര​​​തി​​​ക്കു ജാ​​​മ്യം ന​​​ല്‍​കി​​​യാ​​​ല്‍ ക​​​ര്‍​ശ​​​ന ഉ​​​പാ​​​ധി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​നും വാ​​​ദി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലോ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തോ പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ല. ആ​​​ഴ്ച​​​യി​​​ല്‍ ര​​​ണ്ടു പ്രാ​​​വ​​​ശ്യം പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ മു​​​ന്നോ​​​ട്ടുവ​​​ച്ച​​​ത്. ഇ​​​രു വാ​​​ദ​​​ങ്ങ​​​ളും കേ​​​ട്ട വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ഹ​​​ർ​​​ജി​​​യി​​​ല്‍ ഇ​​​ന്നു വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റിവ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ശ​​​ബ​​​രി​​​മ​​​ല മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫി​​​സ​​​ര്‍ എ​​​സ്. ​​​ശ്രീ​​​കു​​​മാ​​​റി​​​നെ കൂ​​​ടു​​​ത​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു. ഒ​​​രു ദി​​​വ​​​സ​​​ത്തേക്കാ​​​ണ് വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ക​​​സ്റ്റ​​​ഡി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് മു​​​ന്‍ മെ​​​മ്പ​​​റും സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യ എ​​​ന്‍.​​​ വി​​​ജ​​​യ​​​കു​​​മാ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ജാ​​​മ്യ​​​ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു മ​​​റ്റൊ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നി​​​ടെ, ത​​​ന്ത്രി ക​​​ണ്ഠ​​​​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വേ​​​ണ​​​മെ​​​ന്ന എ​​​സ്ഐ​​​ടി​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യും ത​​​ന്ത്രി ന​​​ല്‍​കി​​​യ ജാ​​​മ്യ​​​പേ​​​ക്ഷ​​​യും നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും.

ജാ​​​മ്യം ല​​​ഭി​​​ച്ചാ​​​ലും അകത്ത് തുടരണം

ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലെ സ്വ​​​ര്‍​ണം അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡ് തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്​​​പ കേ​​​സി​​​ല്‍ ജാ​​​മ്യം ല​​​ഭി​​​ച്ചാ​​​ലും പോ​​​റ്റി ജ​​​യി​​​ല്‍മോ​​​ചി​​​ത​​​നാ​​​കി​​​ല്ല. ര​​​ണ്ടാം കേ​​​സി​​​ല്‍ 90 ദി​​​വ​​​സം തി​​​ക​​​യാ​​​ന്‍ ഇ​​​നി​​​യും മൂ​​​ന്നാ​​​ഴ്ച​​കൂ​​​ടി​​​യു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ആ​​​ദ്യ​​​ഘ​​​ട്ട കു​​​റ്റ​​​പ​​​ത്ര​​​മെ​​​ങ്കി​​​ലും സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.

Latest News

Corehub Up