Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabu M Jacob

ട്വ​ന്‍റി 20 ‌ക്രാ​ന്ത ദ​ർ​ശി​യാ​യ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി: അ​ഖി​ൽ മാ​രാ​ർ

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ സെ​ലി​ബ്രി​റ്റി അ​ഖി​ൽ മാ​രാ​ർ എ​ൻ​ഡി​എ​യു​ടെ ഘ​ട​ക​ക്ഷി​യാ​യ ട്വ​ന്‍റി 20യി​ൽ. ട്വ​ന്‍റി 20 ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു എം. ​ജേ​ക്ക​ബി​നൊ​പ്പം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ഖി​ൽ മാ​രാ​ർ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

താ​ൻ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണെ​ന്നും ഭ​ര​ണം മാ​റ​ണം എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും അ​ഖി​ൽ പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് പ​ല​പ്പോ​ഴും യു​ഡി​എ​ഫ് അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ൻ കോ​ൺ​ഗ്ര​സി​ന് അ​ക​ത്ത് വേ​ണോ പു​റ​ത്ത് വേ​ണോ എ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രു​ന്ന​ത് അ​വ​രാ​ണ്. എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല. സ​തീ​ശ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​ഖി​ൽ മാ​രാ​ർ അ​റി​യി​ച്ചു.

ഒ​രു സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​യും യു​ഡി​എ​ഫു​മാ​യി ന​ട​ത്തി​യി​ട്ടി​ല്ല. ക്രാ​ന്ത ദ​ർ​ശി​യാ​യ നേ​താ​ക്ക​ൾ മു​ന്നോ​ട്ടു വ​ര​ണം. അ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ട്വ​ന്‍റി 20. കി​ഴ​ക്ക​മ്പ​ലം വി​ക​സ​ന​ത്തി​ന് മാ​തൃ​ക​യാ​ണ്. ചേ​രാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പാ​ർ​ട്ടി​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്വ​ന്‍റി 20യി​ലേ​ക്ക് ഒ​രു​പാ​ട് പ്ര​ഗ​ത്ഭ​രാ​യി​ട്ടു​ള്ള​വ​ര്‍ ക​ട​ന്നു​വ​രു​ക​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ര്‍ പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഖി​ൽ മ​ത്സ​രി​ക്കു​മെ​ന്നും മ​ണ്ഡ​ലം എ​ൻ​ഡി​എ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

Kerala

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ആ​ക്ര​മി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു: സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: ട്വ​ന്‍റി 20യെ ​ഇ​ല്ലാ​താ​ക്ക​ലാ​ണ് ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും ല​ക്ഷ്യ​മെ​ന്ന് പാർട്ടി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ്. ട്വ​ന്‍റി 20ക്കെ​തി​രെ ഒ​ന്നി​ച്ച​ത് 25പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​മാ​ണെ​ന്നും സാ​ബു പ​റ​ഞ്ഞു.

"ക്യാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല. ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​ർ​ക്കു​ള്ള പാ​സു​ക​ൾ മു​ക്കി. ക​ണ്ണൂ​ർ മോ​ഡ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു.'-​സാ​ബു കു​റ്റ​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫും- യു​ഡി​എ​ഫും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സ​ഖ്യം പ്ര​വ​ർ​ത്തി​ച്ച​ത്. കോ​ൺ​ഗ്ര​സി​നെ​യും സി​പി​എ​മ്മി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് ശ്രീ​നി​ജ​ൻ ആ​ണെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും സ്വാ​ധീ​നി​ച്ചു. താ​ൻ വോ​ട്ട് ചെ​യ്യു​ന്ന ബൂ​ത്തി​ൽ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. വോ​ട്ട് ചെ​യ്യു​മ്പോ​ൾ പോ​ലും ബ​ഹ​ളം ഉ​ണ്ടാ​ക്കി. പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി.'-​സാ​ബു കൂ​ട്ടി​ച്ചേ​ർ​ത്തു.

"പാ​സു​മാ​യി വ​ന്ന മാ​ധ്യ​മ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. ആ ​പ​ദ്ധ​തി പാ​ളി​യ​ത് കൊ​ണ്ടാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത് സി​പി​എം, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്.'-​സാ​ബു പ​റ​ഞ്ഞു.

മ​റ്റു ബൂ​ത്തു​ക​ളി​ൽ നി​ന്ന് വ​രെ ആ​ളു​ക​ൾ എ​ത്തി​യെ​ന്നും ത​ന്നെ ആ​ക്ര​മി​ക്കാ​നാ​ണ് ഇ​വ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തെ​ന്നും സാ​ബു പ​റ​ഞ്ഞു. ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വി​മ​ർ​ശി​ച്ചു.

Latest News

Corehub Up