തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെഫോണ്‍) മാനേജിംഗ് ഡയറക്ടറായി സച്ചിൻ കുമാർ യാദവ് ചുമതലയേറ്റു.
നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സച്ചിൻ കുമാർ യാദവ്, ടെക്നോപാർക്ക് സിഇഒ, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്‍മെന്റ് സെന്റർ ഡയറക്ടർ എന്നീ അഡിഷണൽ ചുമതലകളും വഹിച്ചുവരികയാണ്.