മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റിൽ പ്രതികരണവുമായി കെ.ടി.ജലീൽ. തങ്ങളെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പോലീസ് ശക്തമായ ഇടപെടൽ നടത്തണം.
മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. രാഷ്ട്രീയമായി താൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം തുടരും. എന്നാൽ വ്യക്തിഹത്യ നടത്തിയിട്ടില്ല. തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചവർ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും ജലീൽ വ്യക്തമാക്കി. സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു.
അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.