Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SafariStories

Video

വ​ന​ത്തി​നു​ള്ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കു​ടു​ക്കി​യ അ​പൂ​ർ​വ 'ട്രാ​ഫി​ക് ജാം'

​രാ​ജ​സ്ഥാ​നി​ലെ പ്ര​ശ​സ്ത​മാ​യ ര​ൺ​ഥം​ബോ​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ സ​ഫാ​രി ന​ട​ത്തു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി ക​ടു​വ​യു​ടെ അ​പൂ​ർ​വ വി​ശ്ര​മം.

കാ​ട്ടു​പാ​ത കൈ​യ്യ​ട​ക്കി ക​ടു​വ കി​ട​ന്നു​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​ത്ത് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ രൂ​പ​പ്പെ​ട്ടു. മ​റ്റു മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ വാ​ഹ​ന​ങ്ങ​ൾ ക​ണ്ട് ഭ​യ​ന്നോ​ടാ​ൻ ക​ടു​വ ത​യ്യാ​റാ​യി​ല്ല.

പ​ക​രം മ​ൺ​പാ​ത​യ്ക്ക് കു​റു​കെ തി​ക​ച്ചും ശാ​ന്ത​നാ​യി കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ലീ​ന എ​ന്ന വി​ദേ​ശ സ​ഞ്ചാ​രി​യാ​ണ് കാ​ട്ടി​ലെ ഈ ​ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

ഏ​ക​ദേ​ശം മു​പ്പ​തോ​ളം സ​ഫാ​രി ജീ​പ്പു​ക​ളാ​ണ് ക​ടു​വ​യു​ടെ റോ​ഡ് ഉ​പ​രോ​ധം കാ​ര​ണം വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ർ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച്, സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​രു​ന്ന് ഈ ​കാ​ഴ്ച കാ​ണു​ക​യും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു.

സ​ഫാ​രി​ക്കി​ടെ താ​ൻ കാ​ണു​ന്ന മൂ​ന്നാ​മ​ത്തെ ക​ടു​വ​യാ​ണി​തെ​ന്നും കാ​ട്ടി​ലെ ഈ ​വി​ചി​ത്ര​മാ​യ "ട്രാ​ഫി​ക് ജാം" ​ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്നും എ​ലീ​ന കു​റി​ച്ചു.

കു​റെ സ​മ​യം വ​ഴി​യി​ൽ കി​ട​ന്ന ശേ​ഷം, സാ​ധാ​ര​ണ വീ​ട്ടു​പൂ​ച്ച​ക​ളെ​പ്പോ​ലെ മ​ടി​പി​ടി​ച്ച് ഉ​ട​ൽ മൂ​രി​നി​വ​ർ​ത്ത ശേ​ഷ​മാ​ണ് ക​ടു​വ മ​ര​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് പ​തു​ക്കെ ന​ട​ന്നു​പോ​യ​ത്. ക​ടു​വ​ക​ളു​ടെ ശാ​ന്ത​വും സ്വാ​ഭാ​വി​ക​വു​മാ​യ പെ​രു​മാ​റ്റം ഇ​ത്ര​യും അ​ടു​ത്ത​റി​യാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് സ​ഞ്ചാ​രി​ക​ൾ യാ​ത്ര തു​ട​ർ​ന്ന​ത്.

Latest News

Corehub Up