ന്യൂഡൽഹി: ദിത്വ ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ട ശ്രീലങ്കയ്ക്ക് അടിയന്തരസഹായവുമായി ഇന്ത്യ.
അർധസൈനിക ഉദ്യോഗസ്ഥരും ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ശ്രീലങ്കയിലേക്ക് അയച്ചു. 80ലധികം എൻഡിആർഎഫ് ഉദ്യോഗസ്ഥരും 21 ടൺ ദുരിതാശ്വാസ സാമഗ്രികളുമായാണ് കൊളംബോയിലേക്ക് വിമാനം പുറപ്പെട്ടത്. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിലാണ് സഹായം.
ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, ഭക്ഷണം തുടങ്ങിയവയാണ് വിമാനത്തിൽ എത്തിച്ചത്. കൂടാതെ, ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നിവയേയും സഹായമെത്തിക്കാൻ നിയോഗിച്ചിട്ടുണ്ട്.