കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ ബാറ്റര്‍ ബി. സായ് സുദര്ശന് പുറത്ത്.
പരിക്കിനെത്തുടര്‍ന്നാണ് ടോപ് ഓര്‍ഡര്‍ ബാറ്ററായ സുദര്ശന് പുറത്തായത്. പരിക്കില്‍നിന്നു മുക്തനാകാന്‍ സായ് സുദര്ശന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് തീരുമാനം.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സായ് സുദര്‍ശനെ ഉള്‍പ്പെടുത്തിയിരുന്നു. ഫിറ്റ്നസ് കൈവരിച്ചാല്‍ കളിപ്പിക്കാം എന്ന നിര്‍ദേശത്തോടെയായിരുന്നു അത്.
ഇന്ത്യക്കായി ഏഴ് ടെസ്റ്റില്‍നിന്ന് 383 റണ്‍സ് സുദര്ശന് നേടിയിട്ടുണ്ട്. 87 ആണ് ഉയര്‍ന്ന സ്കോര്‍.