Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Alphonsa

Kottayam

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ 116-ാം ജ​ന്മ​ദി​നാ​ച​ര​ണം

ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ 116 -ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന​ലെ ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് വ​ലി​യ പ​ള്ളി ചു​റ്റി​ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു. തി​രു​ശേ​ഷി​പ്പ് വ​ന്ദ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ചു.

തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്‌​ട​ര്‍ ഫാ.​ അ​ഗ​സ്റ്റി​ന്‍ പാ​ല​ക്കാ​പ​റ​മ്പി​ൽ, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ.​ മാ​ത്യു കു​റ്റി​യാ​നി​ക്ക​ൽ, വൈ​സ് റെ​ക്‌​ട​ര്‍ മാ​രാ​യ ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട് ,ഫാ. ​ആ​ന്‍റണി തോ​ണ​ക്ക​ര, ഫാ. ​ജോ​സ​ഫ് പൊ ​യ്യാ​നി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ മ​നു​ഷ്യ​നെ ദൈ​വ​ത്തോ​ട് അ​ടു​പ്പി​ക്കു​ന്നു: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്

ഭ​ര​ണ​ങ്ങാ​നം: സ​ഹ​നം വ​ഴി നി​ല​ത്തു വീ​ണ​ഴി​ഞ്ഞ്, ക​ണ്ണു​ക​ള്‍ ഉ​യ​ര്‍​ത്തി ദൈ​വ​ത്തെ നോ​ക്കാ​ന്‍ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന വി​ശു​ദ്ധ​യും സു​വി​ശേ​ഷ​ത്തി​ന്‍റെ കാ​ത​ല്‍ തി​രി​ച്ച​റി​ഞ്ഞ് അ​നേ​കാ​യി​ര​ങ്ങ​ളെ ദൈ​വ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന ന​ല്ല ഗു​രു​ഭൂ​ത​യു​മാ​ണ് അ​ല്‍​ഫോ​ന്‍​സാ​മ്മ​യെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന​ലെ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

നി​ര്‍​മി​ത ബു​ദ്ധി​യി​ല്‍ വി​ഷാം​ശ​മു​ണ്ട്. അ​ത് മാ​റ്റ​പ്പെ​ട​ണ​മെ​ങ്കി​ല്‍ സു​വി​ശേ​ഷം ചേ​ര്‍​ക്ക​ണം. ഇ​ന്ന് മ​ര​ണ​ത്തി​ന്‍റെ വ​ലി​യൊ​രു ക​ച്ച​വ​ട​വും വി​ശ്വാ​സ​ത്തി​ല്‍ നി​ന്ന് വ്യ​തി​ച​ലി​ക്കാ​നു​ള്ള പ്രേ​ര​ണ​യു​മു​ണ്ട്. ദൈ​വ​ത്തെ അ​റി​യാ​തെ പോ​കു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​യു​ടെ സ​ന്നി​ധി, ക​ണ്ണു​ക​ള്‍ ഉ​യ​ര്‍​ത്തി ദൈ​വ​ത്തെ നോ​ക്കാ​ന്‍ നാ​നാ ജാ​തി മ​ത​സ്ഥ​രെ പ്രേ​രി​പ്പി​ക്കു​ന്നു. ഗോ​ത​മ്പു​മ​ണി പോ​ലെ നി​ല​ത്തു വീ​ണ​ഴി​ഞ്ഞ വ്യ​ക്തി​യാ​ണ് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ.

അ​ഭി​മാ​ന ബോ​ധ​ത്തോ​ടെ വി​ശ്വാ​സ​ത്തെ ഉ​ള്‍​ക്കൊ​ള്ളാ​നും ഈ​ശോ​യു​ടെ പാ​ദാ​ന്തി​ക​ത്തി​ലി​രു​ന്ന് വ​ച​നം കേ​ള്‍​ക്കു​ക എ​ന്ന ന​ല്ല ഭാ​ഗം തെ​ര​ഞ്ഞെ​ടു​ക്കാ​നും തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും സ്വ​ര്‍​ഗ​വു​മാ​യു​ള്ള ന​മ്മു​ടെ ബ​ന്ധ​ത്തി​ന്‍റെ ഗു​രു​ക്ക​ന്മാ​രാ​യ വി​ശു​ദ്ധ​രെ കൂ​ട്ടു​പി​ടി​ച്ച് ഹൃ​ദ​യ​ത്തി​ല്‍ ദൈ​വ​സ്‌​നേ​ഹം നി​റ​യ്ക്കു​ക​യും ന​ന്മ​യു​ടെ പ്രവൃത്തി​ക​ള്‍ കൊ​ണ്ട് ജീ​വി​തം നി​റ​ച്ച് ദൈ​വാ​നു​ഭ​വം സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നും ബി​ഷ​പ് ഓ​ര്‍​മ്മ​പ്പെ​ടു​ത്തി. ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി കു​ടി​ലി​ൽ, ഫാ, ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി​രു​ന്നു.

District News

ഭ​​ക്തി​​സാ​​ന്ദ്രമായി വിശുദ്ധ അൽഫോൻസാ സവിധം

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്താ​​ല്‍ ഭ​​ര​​ണ​​ങ്ങാ​​നം ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​കും. തി​​രു​​നാ​​ള്‍ ആ​​രം​​ഭി​​ച്ച​​തു മു​​ത​​ല്‍ നാ​​ടി​​ന്‍റെ നാ​​നാ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ല്‍​ഫോ​​ന്‍​സാ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്കും അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ പു​​ണ്യ​​ജീ​​വി​​ത​​ത്തി​​ന് സാ​​ക്ഷ്യം വ​​ഹി​​ച്ച ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്കും വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​വാ​​ഹ​​മാ​​യി​​രു​​ന്നു. അ​​ല്‍​ഫോ​​ന്‍​സാ​​മ്മ ജീ​​വി​​ച്ചു മ​​രി​​ച്ച ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്ക് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ന​​ട​​ത്തി​​യ ജ​​പ​​മാ​​ല റാ​​ലി​​യി​​ല്‍ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​യു​​മാ​​യി അ​​നേ​​കാ​​യി​​ര​​ങ്ങ​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.

അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ സം​​സ്‌​​കാ​​ര​​വേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത് ഏ​​താ​​നും ആ​​ളു​​ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ തി​​രു​​നാ​​ള്‍ ആ​​രം​​ഭി​​ച്ച​​തു​​മു​​ത​​ല്‍ ആ ​​സ​​ന്നി​​ധി​​യി​​ല്‍ എ​​ത്തു​​ന്ന​​ത് ജ​​ന​​സ​​മു​​ദ്ര​​മാ​​ണ്. കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളാ​​ലും പേ​​പ്പ​​ല്‍ പ​​താ​​ക​​ക​​ളാ​​ലും ദീ​​പാ​​ല​​ങ്കാ​​ര​​ങ്ങ​​ളാ​​ലും മ​​നോ​​ഹ​​ര​​മാ​​യ വീ​​ഥി​​യി​​ലൂ​​ടെ​​യാ​​ണ് മ​​ഠ​​ത്തി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി നീ​​ങ്ങി​​യ​​ത്.

മ​​ഠ​​ത്തി​​ലേ​​ക്ക് അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം എ​​ത്തി​​ച്ച​​പ്പോ​​ള്‍ സ​​ന്യാ​​സി​​നി​​ക​​ള്‍ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​ക​​ളേ​​ന്തി സ്വീ​​ക​​രി​​ച്ചു. ഫാ.​​ഡോ. സ​​രീ​​ഷ് തൊ​​ണ്ടാം​​കു​​ഴി സ​​ന്ദേ​​ശം ന​​ല്‍​കി.

District News

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ധീ​ര​ത​യോ​ടെ സ​ഹ​ന​ത്തെ സ്‌​നേ​ഹി​ച്ച​വ​ള്‍: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​ന​​ത്തി​​നു ജീ​​വി​​ത​​ത്തെ വ​​ള​​ര്‍​ത്താ​​ന്‍ ക​​ഴി​​യു​​മെ​​ന്ന ര​​ഹ​​സ്യം തി​​രി​​ച്ച​​റി​​ഞ്ഞ്, ധീ​​ര​​ത​​യോ​​ടെ​​യും സ​​ന്തോ​​ഷ​​ത്തോ​​ടെ​​യും ഈ​​ശോ​​യോ​​ടു ചേ​​ര്‍​ന്നു​​നി​​ന്ന് സ​​ഹ​​ന​​ത്തെ സ്വീ​​ക​​രി​​ച്ച​​തി​​നാ​​ലാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ലോ​​ക​​ത്തി​​നു മു​​ഴു​​വ​​ന്‍ പാ​​ഠ​​പു​​സ്ത​​ക​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ല്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍​ച്ച്ബി​​ഷ​​പ്.

വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സ സ​​ഹ​​ന​​ങ്ങ​​ളെ സ്വീ​​ക​​രി​​ച്ച​​തു ദൈ​​വ​​ത്തി​​ന്‍റെ സ​​മ്മാ​​നം സ്വീ​​ക​​രി​​ക്കു​​ന്ന ധീ​​ര​​ത​​യോ​​ടെ​​യാ​​ണ്. സാ​​മൂ​​ഹി​​ക തി​​ന്മ​​ക​​ള്‍, മ​​ദ്യം, മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​വ​​യു​​ടെ അ​​ടി​​മ​​ത്തം, പാ​​പ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍, സ്വ​​ഭാ​​വ ദൂ​​ഷ്യ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ലൂ​​ടെ വ​​രു​​ന്ന സ​​ഹ​​ന​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ല്‍ രോ​​ഗം, മ​​ര​​ണം, ത​​ക​​ര്‍​ച്ച തു​​ട​​ങ്ങി ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടാ​​നാ​​കാ​​ത്ത സ​​ഹ​​ന​​ങ്ങ​​ള്‍ ദൈ​​വ​​സ്‌​​നേ​​ഹ​​ത്തെ പ്ര​​തി സ​​ഹി​​ക്ക​​ണം. ഈ ​​സ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ദൈ​​വ​​സാ​​ന്നി​​ധ്യ​​മു​​ണ്ട്.

പൗ​​രോ​​ഹി​​ത്യം, സ​​മ​​ര്‍​പ്പി​​ത ജീ​​വി​​തം, കു​​ടും​​ബ​​ജീ​​വി​​തം ഇ​​വ​​യി​​ലൂ​​ടെ വ​​രു​​ന്ന സ​​ഹ​​ന​​ങ്ങ​​ള്‍ സ​​മൂ​​ഹ​​ത്തി​​ന്‍റെ ന​​ന്മ​​യ്ക്കു വേ​​ണ്ടി​​യാ​​ണ്. ഇ​​വ ഏ​​റ്റെ​​ടു​​ക്കേ​​ണ്ട സ​​ഹ​​ന​​ങ്ങ​​ളാ​​ണ്. പ്ര​​ത്യാ​​ശ ന​​ഷ്ട​​പ്പെ​​ടാ​​തെ വ​​ള​​രാ​​ന്‍ വ​​രും ത​​ല​​മു​​റ​​യ്ക്ക് മാ​​തൃ​​ക​​യും പ്ര​​ചോ​​ദ​​ന​​വു​​മാ​​ണ് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സ​​യെ​​ന്നും ആ​​ര്‍​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു. ഫാ. ​​ജോ​​സ​​ഫ് പു​​ര​​യി​​ട​​ത്തി​​ല്‍, ഫാ. ​​ജോ​​സ​​ഫ് പ​​ള്ള​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.

District News

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ധീ​ര​ത​യോ​ടെ സ​ഹ​ന​ത്തെ സ്‌​നേ​ഹി​ച്ച​വ​ള്‍: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​ന​​ത്തി​​നു ജീ​​വി​​ത​​ത്തെ വ​​ള​​ര്‍​ത്താ​​ന്‍ ക​​ഴി​​യു​​മെ​​ന്ന ര​​ഹ​​സ്യം തി​​രി​​ച്ച​​റി​​ഞ്ഞ്, ധീ​​ര​​ത​​യോ​​ടെ​​യും സ​​ന്തോ​​ഷ​​ത്തോ​​ടെ​​യും ഈ​​ശോ​​യോ​​ടു ചേ​​ര്‍​ന്നു​​നി​​ന്ന് സ​​ഹ​​ന​​ത്തെ സ്വീ​​ക​​രി​​ച്ച​​തി​​നാ​​ലാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ലോ​​ക​​ത്തി​​നു മു​​ഴു​​വ​​ന്‍ പാ​​ഠ​​പു​​സ്ത​​ക​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ല്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍​ച്ച്ബി​​ഷ​​പ്.

വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സ സ​​ഹ​​ന​​ങ്ങ​​ളെ സ്വീ​​ക​​രി​​ച്ച​​തു ദൈ​​വ​​ത്തി​​ന്‍റെ സ​​മ്മാ​​നം സ്വീ​​ക​​രി​​ക്കു​​ന്ന ധീ​​ര​​ത​​യോ​​ടെ​​യാ​​ണ്. സാ​​മൂ​​ഹി​​ക തി​​ന്മ​​ക​​ള്‍, മ​​ദ്യം, മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​വ​​യു​​ടെ അ​​ടി​​മ​​ത്തം, പാ​​പ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍, സ്വ​​ഭാ​​വ ദൂ​​ഷ്യ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ലൂ​​ടെ വ​​രു​​ന്ന സ​​ഹ​​ന​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ല്‍ രോ​​ഗം, മ​​ര​​ണം, ത​​ക​​ര്‍​ച്ച തു​​ട​​ങ്ങി ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടാ​​നാ​​കാ​​ത്ത സ​​ഹ​​ന​​ങ്ങ​​ള്‍ ദൈ​​വ​​സ്‌​​നേ​​ഹ​​ത്തെ പ്ര​​തി സ​​ഹി​​ക്ക​​ണം. ഈ ​​സ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ദൈ​​വ​​സാ​​ന്നി​​ധ്യ​​മു​​ണ്ട്. പൗ​​രോ​​ഹി​​ത്യം, സ​​മ​​ര്‍​പ്പി​​ത ജീ​​വി​​തം, കു​​ടും​​ബ​​ജീ​​വി​​തം ഇ​​വ​​യി​​ലൂ​​ടെ വ​​രു​​ന്ന സ​​ഹ​​ന​​ങ്ങ​​ള്‍ സ​​മൂ​​ഹ​​ത്തി​​ന്‍റെ ന​​ന്മ​​യ്ക്കു വേ​​ണ്ടി​​യാ​​ണ്. ഇ​​വ ഏ​​റ്റെ​​ടു​​ക്കേ​​ണ്ട സ​​ഹ​​ന​​ങ്ങ​​ളാ​​ണ്.

പ്ര​​ത്യാ​​ശ ന​​ഷ്ട​​പ്പെ​​ടാ​​തെ പ​​രു​​പ​​രു​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ വ​​ള​​രാ​​ന്‍ വ​​രും ത​​ല​​മു​​റ​​യ്ക്ക് ഒ​​രു മാ​​തൃ​​ക​​യും പ്ര​​ചോ​​ദ​​ന​​വു​​മാ​​ണ് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സ​​യെ​​ന്നും ആ​​ര്‍​ച്ച് ബി​​ഷ​​പ് പ​​റ​​ഞ്ഞു. ഫാ. ​​ജോ​​സ​​ഫ് പു​​ര​​യി​​ട​​ത്തി​​ല്‍, ഫാ. ​​ജോ​​സ​​ഫ് പ​​ള്ള​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.

ഭ​​ര​​ണ​​ങ്ങാ​​നം ഭ​​ക്തി​​സാ​​ന്ദ്രം; പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ഇ​​ന്ന്

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്താ​​ല്‍ ഭ​​ര​​ണ​​ങ്ങാ​​നം ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​കും. തി​​രു​​നാ​​ള്‍ ആ​​രം​​ഭി​​ച്ച​​തു മു​​ത​​ല്‍ നാ​​ടി​​ന്‍റെ നാ​​നാ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ല്‍​ഫോ​​ന്‍​സാ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്കും അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ പു​​ണ്യ​​ജീ​​വി​​ത​​ത്തി​​ന് സാ​​ക്ഷ്യം വ​​ഹി​​ച്ച ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്കും വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​വാ​​ഹ​​മാ​​യി​​രു​​ന്നു.

അ​​ല്‍​ഫോ​​ന്‍​സാ​​മ്മ ജീ​​വി​​ച്ചു മ​​രി​​ച്ച ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്ക് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ന​​ട​​ത്തി​​യ ജ​​പ​​മാ​​ല റാ​​ലി​​യി​​ല്‍ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​യു​​മാ​​യി അ​​നേ​​കാ​​യി​​ര​​ങ്ങ​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.

അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ സം​​സ്‌​​കാ​​ര​​വേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത് ഏ​​താ​​നും ആ​​ളു​​ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ തി​​രു​​നാ​​ള്‍ ആ​​രം​​ഭി​​ച്ച​​തു​​മു​​ത​​ല്‍ ആ ​​സ​​ന്നി​​ധി​​യി​​ല്‍ എ​​ത്തു​​ന്ന​​ത് ജ​​ന​​സ​​മു​​ദ്ര​​മാ​​ണ്. കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളാ​​ലും പേ​​പ്പ​​ല്‍ പ​​താ​​ക​​ക​​ളാ​​ലും ദീ​​പാ​​ല​​ങ്കാ​​ര​​ങ്ങ​​ളാ​​ലും മ​​നോ​​ഹ​​ര​​മാ​​യ വീ​​ഥി​​യി​​ലൂ​​ടെ​​യാ​​ണ് മ​​ഠ​​ത്തി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി നീ​​ങ്ങി​​യ​​ത്.

മ​​ഠ​​ത്തി​​ലേ​​ക്ക് അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം എ​​ത്തി​​ച്ച​​പ്പോ​​ള്‍ സ​​ന്യാ​​സി​​നി​​ക​​ള്‍ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​ക​​ളേ​​ന്തി സ്വീ​​ക​​രി​​ച്ചു. ഫാ.​​ഡോ. സ​​രീ​​ഷ് തൊ​​ണ്ടാം​​കു​​ഴി സ​​ന്ദേ​​ശം ന​​ല്‍​കി.

Kerala

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്നും നാളെയും

ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍ഫോ​ന്‍സാ​മ്മ​യു​ടെ പു​ണ്യ​കു​ടീ​രം സ്ഥി​തി ചെ​യ്യു​ന്ന ഭ​ര​ണ​ങ്ങാ​നം തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും.

ഇ​ന്നു വൈ​കു​ന്നേ​രം ക്ലാ​ര​മ​ഠ​ത്തി​ലേ​ക്ക് ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ.​മാ​ത്യു ത​യ്യി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ.​ഡോ. സ​രീ​ഷ് തൊ​ണ്ടാം​കു​ഴി സ​ന്ദേ​ശം ന​ല്‍കും.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ പു​ല​ര്‍ച്ചെ 4.45 മു​ത​ല്‍ രാ​ത്രി 9.30 വ​രെ തു​ട​ര്‍ച്ച​യാ​യി വി​ശു​ദ്ധ കു​ര്‍ബാ​ന​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ ഏ​ഴി​ന് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ നേ​ര്‍ച്ച​യ​പ്പം വെ​ഞ്ച​രി​ക്കും.

8.30ന് ​മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. രാ​വി​ലെ 10.30ന് ​ഇ​ട​വ​കപ്പ​ള്ളി​യി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. ഉ​ച്ച​യ്ക്ക് 12.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.

District News

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ​മ്മ എ​ല്ലാ​വ​ര്‍​ക്കും മാ​തൃ​ക​യും പ്ര​ചോ​ദ​ന​വും: ഡോ. ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‌

ഭ​ര​ണ​ങ്ങാ​നം: ലോ​കം അ​നു​ദി​ന സ​ഹ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ വി​ഷ​മി​ക്കു​മ്പോ​ള്‍ "ക​ര്‍​ത്താ​വേ നീ ​എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യ സ​ഹ​ന​ങ്ങ​ള്‍ എ​നി​ക്ക് ത​ര​ണ​മേ' എ​ന്നു പ്രാ​ര്‍​ഥി​ച്ച ഒ​രു സാ​ധാ​ര​ണ സ്ത്രീ ​ഇ​ന്ന് വി​ശു​ദ്ധ​യാ​യി നാം ​വ​ണ​ങ്ങു​ന്ന വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ജീ​വി​തം എ​ല്ലാ​വ​ര്‍​ക്കും മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​ണെ​ന്ന് കൊ​ച്ചി ബി​ഷ​പ് ‍ഡോ. ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ അ​നു​ഭ​വ​ങ്ങ​ളെ​യും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ സ്വീ​ക​രി​ച്ച​ത് ദൈ​വം ന​ല്‍​കു​ന്ന സ്‌​നേ​ഹ​സ​മ്മാ​ന​ങ്ങ​ളാ​യി​ട്ടാ​ണ്. അ​തു​പോ​ലെ ദൈ​വ​ത്തോ​ടു ചേ​ര്‍​ന്നു​നി​ന്നാ​ല്‍ ഒ​ന്നും അ​സാ​ധ്യ​മ​ല്ലെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി, ഫാ. ​ഡോ. ജോ​സ​ഫ് തെ​ക്കേ​ക്ക​രോ​ട്ട്, ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ്, ഫാ. ​ഡോ. ജോ​സ് കാ​ക്ക​ല്ലി​ല്‍, ഫാ. ​ഡോ. കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ത​ക​ടി​യേ​ല്‍, ഫാ. ​ഡോ. തോ​മ​സ് പു​ന്ന​ത്താ​ന​ത്ത്, ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ട്ടു​പ​റ​യി​ല്‍ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹിച്ചു. വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല തി​രി​പ്ര​ദ​ക്ഷി​ണം ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പേ​ണ്ടാ​ന​ത്ത് ന​യി​ച്ചു.
തി​രു​നാ​ളി​ന്‍റെ അ​ഞ്ചാം​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ കു​ടും​ബ​ദി​ന​മാ​യി ആ​ച​രി​ച്ചു. കു​ടും​ബ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ആ​ശീ​ര്‍​വാ​ദ പ്രാ​ര്‍​ഥ​ന​യും ന​ട​ത്തി.

 

ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്ന്

രാ​വി​ലെ 5.30 - വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജീ​വ​ന്‍ വി. ​ജോ​സ് മ​രി​യ​ഭ​വ​ന്‍ ഒ​എ​സ്എ​സ്ടി (ഹോ​ളി ട്രി​നി​റ്റി ആ​ശ്ര​മം, തൃ​ശൂ​ര്‍), 6.45 - വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഡോ. ഏ​ബ്രാ​ഹം വെ​ട്ടി​യാ​ങ്ക​ല്‍ സി​എം​ഐ (പ്രി​യോ​ര്‍ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ആ​ശ്ര​മം, പാ​ലാ), 8.30 - വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഏ​ബ്രാ​ഹം കൊ​ച്ചു​പു​ര​യ്ക്ക​ല്‍ എം​സി​ബി​എ​സ് (പ്രൊ​വി​ന്‍​ഷ്യ​ല്‍, എം​സി​ബി​എ​സ് കോ​ട്ട​യം), 10.00 - വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​ര്‍​ജ് ചൊ​ള്ള​നാ​ല്‍ (വി​കാ​രി, മൂ​ല​മ​റ്റം ഫൊ​റോ​ന പ​ള്ളി), 11.30 - വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് (വി​കാ​രി, ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന പ​ള്ളി), ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 - വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഡോ​ണ്‍ മേ​നാ​ച്ചേ​രി സി​എം​ഐ (വൊ​ക്കേ​ഷ​ന്‍ പ്ര​മോ​ട്ട​ര്‍, സി​എം​ഐ രാ​ജ്‌​കോ​ട്ട് പ്രോ​വി​ന്‍​സ്), 3.30 - വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് (വി​കാ​രി, ചി​ന്നാ​ര്‍ പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത). വൈ​കു​ന്നേ​രം 5.00 - വി​ശു​ദ്ധ കു​ര്‍​ബാ​ന - മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ (ബിഷപ്, കോ​ത​മം​ഗ​ലം), സ​മ​ര്‍​പ്പി​ത​ര്‍​ക്കു വേ​ണ്ടി പ്ര​ത്യേ​ക ആ​ശീ​ര്‍​വാ​ദ പ്രാ​ര്‍​ഥ​ന. 6.15 - ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം - ഫാ. ​ആ​ന്‍റ​ണി കൊ​ല്ലി​യി​ല്‍ (അ​സി. വി​കാ​രി, പ്ര​വി​ത്താ​നം ഫൊ​റോ​ന പ​ള്ളി), രാ​ത്രി 7.00 -വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജീ​വ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ (വി​കാ​രി, ക​യ്യൂ​ര്‍ പ​ള്ളി).

Latest News

Corehub Up