കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കെമിക്കൽ എൻജിനിയറിംഗ് വകുപ്പ് സംഘടിപ്പിച്ച കാറ്റാകെം 2025 ഹാക്കത്തോണിൽ ചങ്ങനാശേരി സെയ്ന്റ്ഗിറ്റ്സ് എൻജിനിയറിംഗ് കോളജ് ടീമിലെ ആൻഡ്രൂജോസ് സെബാസ്റ്റ്യൻ, ടി.എസ്. എയ്റിൻ, എ.എ. അഭിജിത്, ആദിത്യ എന്നിവർ ഒന്നാം സ്ഥാനവും മൂവാറ്റുപുഴ മെന്റർ എൻജിനിയറിംഗ് കോളജ് ടീമിലെ അലൻ എസ്. റേ, പി.എസ്. അഭിരാം, ലക്ഷ്മി പാർവതി എന്നിവർ രണ്ടാം സ്ഥാനവും നേടി.
സ്മാർട്ട് സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർഥികളിലെ സൃഷ്ടിപരമായ ചിന്ത, ടീം സ്പിരിറ്റ്, പ്രശ്നപരിഹാര കഴിവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹാക്കത്തൺ സംഘടിപ്പിച്ചത്.