Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sajimon Bus.

Ernakulam

"സ​ജി​മോ​ൻ' ബ​സി​ന്‍റെ പെ​ർ​മി​റ്റ്‌ റ​ദ്ദാ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി

കൊ​ച്ചി: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ്‌ പി​ടി​ച്ചെ​ടു​ത്ത "സ​ജി​മോ​ൻ' ബ​സി​ന്‍റെ പെ​ർ​മി​റ്റ്‌ റ​ദ്ദാ​ക്കാ​ൻ സെ​ൻ​ട്ര​ൽ പൊ​ലി​സ്‌ അ​പേ​ക്ഷ ന​ൽ​കി. എ​റ​ണാ​കു​ളം ആ​ർ​ടി​ഒ​യ്‌​ക്ക്‌ ഇ–​മെ​യി​ൽ വ​ഴി​യാ​ണ് സ്റ്റേ​ഷ​ൻ എ​സ്‌​എ​ച്ച്‌​ഒ ഇ​ന്ന​ലെ അ​പേ​ക്ഷ ന​ൽ​കി​യ​ത്‌. അ​തേ സ​മ​യം ബ​സി​ന്‍റെ ആ​ർ​സി ബു​ക്ക്‌ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ പൊ​ലി​സ്‌ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ബ​സ്‌ പി​ഴ​യ​ട​യ്‌​ക്കാ​നു​ള്ള​ത്‌ 200 ചെ​ല്ലാ​നു​ക​ളാ​ണെ​ന്ന വി​വ​ര​വും സെ​ൻ​ട്ര​ൽ പൊ​ലി​സ്‌ കോ​ട​തി​യെ അ​റി​യി​ച്ചു. 200ഓ​ളം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്‌ പി​ഴ​യ​ട​യ്‌​ക്കാ​നു​ണ്ടെ​ന്ന്‌ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ്‌ രേ​ഖ​ക​ൾ പൊ​ലി​സ്‌ ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്‌. ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​ന് സ​ജി​മോ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി എം.​സെ​ഡ്. ന​ഹാ​സ് (28), സ​ഹോ​ദ​ര​ൻ എം.​സെ​ഡ്‌. ന​സ​റു​ദ്ദീ​ൻ (38), കു​മ്പ​ള​ങ്ങി സ്വ​ദേ​ശി ബ്രി​സ്റ്റോ മാ​ത്യൂ​സ്‌ (30) എ​ന്നി​വ​രെ സെ​ൻ​ട്ര​ൽ പൊ​ലി​സ് ശ​നി​യാ​ഴ്‌​ച അ​റ​സ്റ്റ് ചെ​യ്‌​തി​രു​ന്നു.

വെ​ള്ളി രാ​ത്രി 7.45ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് ടൗ​ൺ​ ഹാ​ളി​നു​ മു​ന്നി​ലെ പ​മ്പി​നു​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കോ​ന്തു​രു​ത്തി സ്വ​ദേ​ശി ഹാ​ഷി​മി​നെ​യാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

Latest News

Corehub Up