Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sakharam

റാം​റാ​വു സ​ഖാ​റാം വ​ഡ്കു​തെ അന്തരിച്ചു

ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി​യു​ടെ രാ​​ജ്യ​​സ​​ഭാ എം​​പി റാം​​റാ​​വു സ​​ഖാ​​റാം വ​ഡ്കു​തെ(72) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഡ​​ൽ​​ഹി എ​​യിം​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ഇ​ന്ന​ലെ രാ​വി​ലെ​​യാ​​യി​​രു​​ന്നു അ​​ന്ത്യം.

ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റോ​ടെ ഹൃ​​ദ​​യാ​​ഘാ​​ത​​മു​​ണ്ടാ​​യ​​താ​​യി കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി.

മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ മ​​റാ​​ഠ്‌വാ​​ഡ മേ​​ഖ​​ല​​യി​​ലു​​ള്ള പ​​ർ​​ഭാ​​നി സ്വ​​ദേ​​ശി​​യാ​​യ വ​ഡ്കു​തെ, ഈ ​​വ​​ർ​​ഷം ഏ​​പ്രി​​ലി​​ലാ​​ണു രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. 2014 ജൂ​​ൺ മു​​ത​​ൽ 2019 ഒ​​ക്‌​ടോ​​ബ​​ർ വ​​രെ മ​​ഹാ​​രാ​​ഷ്‌​ട്ര ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ൽ അം​​ഗ​​മാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ രാ​​ഷ്‌​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു, ഉ​​പ​​രാ​​ഷ്‌​ട്ര​​പ​​തി​​യും രാ​​ജ്യ​​സ​​ഭാ​​ധ്യ​​ക്ഷ​​നു​​മാ​​യ സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​​ക്‌​​സ​​ഭ സ്പീ​​ക്ക​​ർ ഓം ​​ബി​​ർ​​ള തു​​ട​​ങ്ങി​​യ​​വ​​ർ അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up