Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salesman

ഡി​എ​ൻ​എ​യി​ൽ പി​തൃ​ത്വം തെ​ളി​ഞ്ഞു; കാ​ർ സെ​യി​ൽ​സ്മാ​ൻ ഇ​നി ബ​ൽ​ജി​യം രാ​ജ​കു​മാ​ര​ൻ!

ബ്ര​സ​ൽ​സ്: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ആ​കാം​ക്ഷ​ക​ൾ​ക്കും ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കും വി​രാ​മം. കാ​ർ ഷോ​റൂ​മി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന 26കാ​ര​നാ​യ ക്ല​മ​ന്‍റ് വാ​ൻ​ഡെ​ൻ​കെ​ർ​ക്കോ​വി​ന് ഇ​നി രാ​ജ​കീ​യ പ​ദ​വി. ബ​ൽ​ജി​യ​ത്തി​ലെ ലോ​റ​ന്‍റ് രാ​ജ​കു​മാ​ര​ൻ ക്ല​മ​ന്‍റി​നെ ത​ന്‍റെ മൂ​ത്ത മ​ക​നാ​യി നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ച്ചു.

ലോ​റ​ന്‍റി​ന് ബ​ൽ​ജി​യ​ൻ ഗാ​യി​ക​യും മോ​ഡ​ലു​മാ​യ വെ​ൻ​ഡി വാ​ൻ വാ​ന്‍റ​നു​മാ​യു​ള്ള (ഐ​റി​സ് വാ​ണ്ട​ൻ​കെ​ർ​ക്കോ​വ്) ബ​ന്ധ​ത്തി​ൽ 2000 ഓ​ഗ​സ്റ്റി​ലാ​ണ് ക്ല​മ​ന്‍റ് ജ​നി​ക്കു​ന്ന​ത്. മ​ക​നെ അ​ദ്ദേ​ഹ​മോ രാ​ജ​കു​ടും​ബ​മോ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വെ​ൻ​ഡി ഏ​റെ ക​ഷ്‌​ട​പ്പെ​ട്ടാ​ണു മ​ക​നെ വ​ള​ർ​ത്തി​യ​ത്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു മ​ക​നെ വി​ട്ട​തു​മി​ല്ല. ഇ​തോ​ടെ കാ​ർ ഷോ​റൂ​മി​ൽ ജോ​ലി​ചെ​യ്താ​ണു ക്ല​മ​ന്‍റ് ജീ​വി​ച്ച​ത്.

നി​ല​വി​ലെ ബ​ൽ​ജി​യം രാ​ജാ​വ് ഫി​ലി​പ്പി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് ലോ​റ​ന്‍റെ രാ​ജ​കു​മാ​ര​ൻ. 2003ൽ ​ക്ലെ​യ​ർ രാ​ജ​കു​മാ​രി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ ലോ​റ​ന്‍റി​ന് ലൂ​യി​സ് രാ​ജ​കു​മാ​രി, നി​ക്കോ​ളാ​സ്, അ​യ്മെ​റി​ക് എ​ന്നീ മൂ​ന്നു മ​ക്ക​ളു​ണ്ട്.

മ​ക​നാ​യി അം​ഗീ​ക​രി​ച്ച​തോ​ടെ മൂ​ത്ത​മ​ക​നെ​ന്ന പ​ദ​വി​യാ​ണ് ക്ല​മ​ന്‍റി​നു ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സി​വി​ൽ ര​ജി​സ്ട്രാ​ർ​ക്കു​മു​ന്നി​ൽ ഹാ​ജ​രാ​യി ലോ​റ​ന്‍റ് രാ​ജ​കു​മാ​ര​ൻ പി​തൃ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
ത​നി​ക്കു 16 വ​യ​സു​ള്ള​പ്പോ​ഴാ​ണ് രാ​ജ​കീ​യ വം​ശ​പ​ര​മ്പ​ര​യെ​ക്കു​റി​ച്ച് അ​മ്മ​യി​ൽ​നി​ന്ന് ക്ല​മ​ന്‍റ് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് 20-ാം വ​യ​സി​ൽ ന​ട​ത്തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ 99.5% ജ​നി​ത​ക പൊ​രു​ത്ത​ത്തോ​ടെ പി​തൃ​ത്വം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു.

പ​ദ​വി​യു​ണ്ട്, പ​ക്ഷേ​സിം​ഹാ​സ​ന​മി​ല്ല

നി​യ​മ​പ​ര​മാ​യി രാ​ജ​കു​മാ​ര​ൻ എ​ന്ന പ​ദ​വി​യും പി​താ​വി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്തി​ൽ അ​വ​കാ​ശ​വും ല​ഭി​ച്ചെ​ങ്കി​ലും ക്ല​മ​ന്‍റി​ന് രാ​ജ​സിം​ഹാ​സ​ന​ത്തി​നാ​യു​ള്ള അ​വ​കാ​ശ​മോ ഔ​ദ്യോ​ഗി​ക രാ​ജ​കീ​യ ചു​മ​ത​ല​ക​ളോ പൊ​തു​ഫ​ണ്ടി​ൽ​നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കി​ല്ല.

രാ​ജ​കു​ടും​ബ​ത്തി​ന്‍റെ 'സാ​ക്സെ-​കോ​ബ​ർ​ഗ്' എ​ന്ന സ​ർ​നെ​യി​മി​ലേ​ക്കു മാ​റാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ക്ല​മ​ന്‍റ്വ്യ​ക്ത​മാ​ക്കി. "എ​ന്നെ വ​ള​ർ​ത്താ​ൻ അ​മ്മ അ​നു​ഭ​വി​ച്ച സ​ഹ​ന​ങ്ങ​ളോ​ട് ചെ​യ്യു​ന്ന വ​ഞ്ച​ന​യാ​കും അ​ത്. അ​തി​നാ​ൽ അ​മ്മ​യു​ടെ കു​ടും​ബ​പ്പേ​രാ​യ 'വാ​ൻ​ഡെ​ൻ​കെ​ർ​ക്കോ​വ്' ത​ന്നെ തു​ട​രും," -ക്ല​മ​ന്‍റ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ൻ ബ​ൽ​ജി​യം ഭ​ര​ണാ​ധി​കാ​രി ആ​ൽ​ബ​ർ​ട്ട് ര​ണ്ടാ​മ​ൻ രാ​ജാ​വി​നും സ​മാ​ന​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ൽ ജ​നി​ച്ച മ​ക​ളെ (ഡെ​ൽ​ഫി​ൻ ബോ​യ​ൽ) നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2020ൽ ​അം​ഗീ​ക​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

Latest News

Corehub Up