തെഗുച്ചിഗൽപ: ഹോണ്ടുറാസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച യാഥാസ്ഥിതിക നേതാവ് നാസ്രി ആസ്ഫുര അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ 30നു നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 40.3 ശതമാനം വോട്ടുകൾ ലഭിച്ചു. ലിബറൽ പാർട്ടി നേതാവ് സാൽവദോർ നസറള്ള 39.5 ശതമാനം വോട്ടുമായി രണ്ടാമതെത്തി.
രാജ്യത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണം എന്നു വാദിച്ചായിരുന്നു ആസ്ഫുരയുടെ പ്രചാരണം. ജയിച്ചാൽ ചൈനയ്ക്കു പകരം തായ്വാനെ ഹോണ്ടുറാസ് അംഗീകരിക്കുമെന്നും അദ്ദേഹം സൂചന നല്കിയിരുന്നു.